കൽക്കരി തൊഴിലാളികളുടെ ന്യുമോകോണിയോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A miner at the Black Lung Laboratory in the Appalachian Regional Hospital in Beckley, West Virginia.

കറുത്ത ശ്വാസകോശ രോഗം അഥവാ കറുത്ത ശ്വാസകോശം എന്നും അറിയപ്പെടുന്ന കൽക്കരി തൊഴിലാളികളുടെ ന്യുമോകോണിയോസിസ് (CWP) ദീർഘകാലത്തെ കൽക്കരി പൊടിയുടെ സാന്നിധ്യം മൂലമാണ് സംഭവിക്കുന്നത്. കൽക്കരി ഖനികളിൽ ഇത് സാധാരണമാണ്. കൽക്കരിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന മറ്റുള്ളവർക്കും ഇതു ബാധകമാണ്. സിലിക്ക പൊടി ശ്വസിക്കുന്നതിൽ നിന്നും ഉണ്ടാകുന്ന സിലിക്കോസിസിനും പുകവലിയുടെ ദീർഘകാല ഫലങ്ങൾക്കും ഇത് സമാനമാണ്. ശ്വസിക്കുന്ന കൽക്കരി പൊടി ശ്വാസകോശത്തിൽ ചെന്ന്, വീക്കം, ഫൈബ്രോസിസ്, മോശം കേസുകളിൽ നെക്രോസിസ് എന്നിവയിലേക്കു നയിക്കുന്നു.


കൽക്കരി തൊഴിലാളികളുടെ ന്യുമോകോണിയോസിസ്, പ്രാരംഭത്തിൽ രോഗം ലഘുവായ രൂപമാണെങ്കിലും ശേഷം വികസിച്ച് ഗുരുതരമായ അവസ്ഥയിൽ എത്തിച്ചേരുന്നു.(from the Greek άνθρακας, or anthracas —കൽക്കരി, കാർബൺ) ഇത് പലപ്പോഴും പ്രകടമായ ലക്ഷണങ്ങളില്ലാതെയാണ് കാണപ്പെടുന്നത്. വായു മലിനീകരണം മൂലം എല്ലാ നഗരവാസികളിലും ഒരു പരിധിവരെ ഇത് ബാധിക്കുന്നുണ്ട്.[1] വലിയ തോതിലുള്ള കൽക്കരി പൊടിയുമായി ദീർഘകാലത്തെ സമ്പർക്കം രോഗം കൂടുതൽ ഗുരുതരമായ രൂപങ്ങളായ ലഘുവായ കൽക്കരി തൊഴിലാളികളുടെ ന്യുമോകോണിയോസിസ് അല്ലെങ്കിൽ സങ്കീർണ്ണമായ കൽക്കരി തൊഴിലാളികളുടെ ന്യുമോകോണിയോസിസ് എന്നിവയിൽ കലാശിക്കുന്നു.(അല്ലെങ്കിൽ പ്രോഗ്രസ്സീവ് മാസ്സീവ് ഫൈബ്രോസിസ് അല്ലെങ്കിൽ PMF). സാധാരണയായി, കൽക്കരി പൊടിയുമായി തൊഴിലാളികൾക്ക് സമ്പർക്കമുണ്ടാകുന്നതിനാൽ വ്യവസായ ബ്രോങ്കൈറ്റിസിന് കാരണമാകുന്നു.[2]ജോലിസ്ഥലത്തെ പൊടിപടലങ്ങളുമായി ബന്ധപ്പെട്ട് വിട്ടുമാറാത്ത ബ്രോങ്കൈറ്റിസിന് (i.e. productive cough for 3 months per year for at least 2 years) വഴിതെളിക്കുന്നതായി വൈദ്യശാസ്‌ത്രപരമായി നിർവ്വചിക്കുന്നു.

2013 ൽ സി.ഡബ്ല്യു.പി (CWP) റിപ്പോർട്ടിൽ 1990-ൽ 29,000 ആയിരുന്ന മരണനിരക്കിൽ നിന്ന് കുറഞ്ഞ് 25,000 ആയി.[3]


അവലംബം[തിരുത്തുക]

  1. Cotran; Kumar, Collins. Robbins Pathologic Basis of Disease. Philadelphia: W.B Saunders Company. ISBN 0-7216-7335-X.
  2. Morgan WK (November 1978). "Industrial bronchitis". Br J Ind Med. 35 (4): 285–91. PMC 1008445. PMID 367424.
  3. GBD 2013 Mortality and Causes of Death, Collaborators (17 December 2014). "Global, regional, and national age-sex specific all-cause and cause-specific mortality for 240 causes of death, 1990–2013: a systematic analysis for the Global Burden of Disease Study 2013". Lancet. 385: 117–71. doi:10.1016/S0140-6736(14)61682-2. PMC 4340604. PMID 25530442.

പുറം കണ്ണികൾ[തിരുത്തുക]