Jump to content

കൽക്കരി കുംഭകോണക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽക്കരിപ്പാടങ്ങൾ ലേലംചെയ്യാതെ ചെറിയ തുക പ്രതിഫലം നിശ്ചയിച്ച് ടാറ്റ, ബിർള, റിലയൻസ് പവർ ലിമിറ്റഡ്, നവീൻ ജിൻഡാലിന്റെ ജിൻഡാൽ സ്റ്റീൽ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികൾക്ക് നൽകിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കൽക്കരി കുംഭകോണക്കേസ്. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് വിൽക്കുന്ന വിലയേക്കാൾ വളരെ താഴ്ന്ന വില കണക്കാക്കിയാണ് ഇവ കൈമാറിയത്. 2004 മുതൽ 2009 വരെയുള്ള കാലത്താണ് കൽക്കരി അഴിമതി ഇടപാട് നടന്നതായി കാണുന്നത്. 142 കൽക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി കൈമാറിയത്. [1]

സി.എ.ജി റിപ്പോർട്ട്

[തിരുത്തുക]

2012 മാർച്ച് 22ന് തയ്യാറാക്കിയ സിഎജിയുടെ കരട് റിപ്പോർട്ടിൽ 1.06 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറഞ്ഞിരുന്നത്. 2012 ആഗസ്ത് 17ന് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് 1.86 ലക്ഷം കോടിയായി.[2]

പ്രധാനമന്ത്രിയുടെ പങ്ക്

[തിരുത്തുക]

2004 മുതൽ 2009 വരെയുള്ള കാലത്താണ് കൽക്കരി അഴിമതി ഇടപാട് നടന്നത്. ഇതിൽ 2006 മുതൽ 2009 വരെ പ്രധാനമന്ത്രി മൻമോഹൻസിങ് തന്നെയാണ് കൽക്കരിവകുപ്പ് കൈകാര്യംചെയ്തത്. 142 കൽക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി കൈമാറിയത്. [3][4]ബി.ജെ.പി ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ രാജി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.

സിബിഐയുടെ റിപ്പോർട്ടും തിരുത്തും

[തിരുത്തുക]

കൽക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി അന്വേഷിച്ച സിബിഐയുടെ റിപ്പോർട്ടിൽ നിയമമന്ത്രി അശ്വിനി കുമാറും[5] മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തിയിരുന്നു. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തെത്തുടർന്ന് ശരിയായ വിവരങ്ങളടങ്ങിയ സത്യസന്ധമായ സത്യവാങ്മൂലം സി.ബി.ഐ സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയും തിരുത്തിയതിന്റെ വിശദാംശങ്ങൾ സുപ്രീംകോടതിയിൽ സിബിഐ സമർപ്പിക്കുകയും ചെയ്തു.[6] [7]

അഡീഷണൽ സോളിസിറ്റർ ജനറലിന്റെ രാജി

[തിരുത്തുക]

സി.ബി.ഐ അന്വേഷണ റിപ്പോർട്ട് മറ്റാരെയും കാണിച്ചിട്ടില്ലെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച അഡീഷനൽ സോളിസിറ്റർ ജനറൽ ഹരേൻ പി. റാവൽ രാജിവെച്ചു.[8]

നിയമ മന്ത്രിയുടെ രാജി

[തിരുത്തുക]

കൽക്കരിപ്പാടം ഇടപാടിൽ സി.ബി.ഐ. റിപ്പോർട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിനെത്തുടർന്ന് നിയമ മന്ത്രി അശ്വിനി കുമാർ 2013 മേയ് 10 ന് രാജി വെച്ചു.[9]

സി.ബി.ഐ മുൻ ഡയറക്ടർ ജനറൽ രഞ്ജിത് സിൻഹക്കെതിരെ അന്വേഷണം നടത്താൻ 2017 ജനുവരി 23ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സിൻഹ ശ്രമിച്ചെന്ന് മുൻ സി.ബി.ഐ പ്രത്യേക ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി 2016 ജൂലൈയിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി". ദേശാഭിമാനി. 03-May-2013. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  2. https://plus.google.com/+timesindia/posts/QvSX9F2AXNU
  3. http://timesofindia.indiatimes.com/india/Blame-game-backfire-leaves-Congress-reeling/articleshow/19747394.cms
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-31. Retrieved 2013-05-03.
  5. "കൽക്കരിപ്പാടം: നിയമമന്ത്രി റിപ്പോർട്ട് തിരുത്തിയെന്ന് സി.ബി.ഐ". മാതൃഭൂമി. 6 മെയ് 2013. Archived from the original on 2013-05-06. Retrieved 6 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  6. "കൽക്കരിപ്പാടം: സർക്കാറിനും സി.ബി.ഐക്കുമെതിരെ സുപ്രീംകോടതി". മാധ്യമം. 04/30/2013. Archived from the original on 2013-05-02. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  7. "കൽക്കരി ഇടപാട്: തിരുത്തിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സമർപ്പിച്ചു". മാതൃഭൂമി. 29 Apr 2013. Archived from the original on 2013-05-01. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  8. "കൽക്കരി ഇടപാട്: അഡീഷണൽ സോളിസിറ്റർ ജനറൽ രാജിവെച്ചു". മാധ്യമം. 04/30/2013. Archived from the original on 2013-05-03. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  9. പ്രവീൺകൃഷ്ണൻ (11 മെയ് 2013). "ബൻസലും അശ്വനിയും പുറത്ത്‌". മാതൃഭൂമി. Archived from the original on 2013-05-11. Retrieved 11 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൽക്കരി_കുംഭകോണക്കേസ്&oldid=3803710" എന്ന താളിൽനിന്ന് ശേഖരിച്ചത്