കൽകരിന്ദ്‌ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളയിൽ ചുവപ്പ് നിറത്തിൽ കൽക്കരിന്ദ്‌ജിയുടെ സ്ഥാനം കാണിക്കുന്ന മാപ്പ്.
സിസ്റ്റർ എല്ലെൻ കെറ്റിൽ 1957-ൽ കൽക്കരിന്ദ്‌ജിയിൽ ആദിവാസികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പ് നൽകുന്നു.

ബണ്ടൈൻ ഹൈവേയിൽ സ്ഥിതിചെയ്യുന്ന നോർത്തേൺ ടെറിട്ടറിയിലെ ഒരു ചെറിയ ടൗൺഷിപ്പാണ് കൽക്കരിന്ദ്‌ജി (മുമ്പ് വേവ് ഹിൽ എന്നറിയപ്പെട്ടിരുന്നു, കൽക്കിരിംഗി എന്നും എഴുതപ്പെടുന്നു). 2006 ലെ സെൻസസ് പ്രകാരം കൽഗരിന്ദ്‌ജിക്കും ഡാഗുരാഗുവിനും ചേർന്ന് 544 ആയിരുന്നു ജനസംഖ്യ. [1] 2016 ലെ സെൻസസ് പ്രകാരം കൽക്കരിന്ദ്‌ജിയുടെ ജനസംഖ്യ 334 ആണ്.[2] ഡാഗുരാഗുവിലും കൽക്കരിന്ദ്‌ജിയിലും സമീപസ്ഥലങ്ങളും ചേർത്ത് 510 ആളുകൾ ഉണ്ട്.[3]

കാതറിനു തെക്ക് പടിഞ്ഞാറ് 460 കിലോമീറ്റർ അകലെയാണ് കൽക്കരിംഗി സ്ഥിതി ചെയ്യുന്നത്. 260 ഹെക്ടർ വിസ്തൃതിയുള്ള കൽക്കരിംഗി നഗരം 1976 സെപ്റ്റംബറിൽ ഒരു തുറന്ന പട്ടണമായി ഗസറ്റ് ചെയ്തു. ഇത് ഒരു തുറന്ന പട്ടണമായതിനാൽ താമസക്കാർക്കോ സന്ദർശകർക്കോ പെർമിറ്റ് ആവശ്യമില്ല. ബിറ്റുമെൻ റോഡ് വഴി കൽകരിംഗിയിൽ നിന്ന് 8 കിലോമീറ്റർ വടക്കായാണ് ഡാഗുരാഗു സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത ഉടമകളിൽ നിന്ന് സെൻട്രൽ ലാൻഡ് കൗൺസിൽ വഴി ഡാഗുരാഗു സന്ദർശിക്കാൻ അനുമതി ആവശ്യമാണ്.

വേവ് ഹിൽ കന്നുകാലി കേന്ദ്രത്തിനു കീഴിലുള്ള ഭൂമിയുടെ ജനസംഖ്യാകേന്ദ്രങ്ങളാണ് കൽക്കരിന്ദ്‌ജിയും സമീപത്തുള്ള ഡാഗുരാഗുവും. 1966-ൽ വിൻസെന്റ് ലിംഗാരിയുടെ നേതൃത്വത്തിൽ തദ്ദേശീയ തൊഴിലാളികൾ അടിച്ചമർത്തുന്ന തൊഴിൽ സമ്പ്രദായങ്ങൾക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി. 1975 ൽ യു.കെ. ആസ്ഥാനമായുള്ള സ്റ്റേഷൻ ഉടമകളായ വെസ്റ്റെ ഗ്രൂപ്പും ഓസ്‌ട്രേലിയൻ സർക്കാരും ഭൂമിയുടെ ഭൂരിഭാഗവും ഗുരിന്ദ്‌ജി ജനങ്ങൾക്ക് തിരിച്ചുനൽകി.

കാലാവസ്ഥ[തിരുത്തുക]

കാലാവസ്ഥ മൺസൂണിന്റെ സ്വാധീനത്തിനു വിധേയമാണ്. എന്നാൽ നനഞ്ഞതും വരണ്ടതുമായ കാലാവസ്ഥാ രീതികൾ സ്ഥിരമായി സംഭവിക്കുന്നില്ല. വാർഷിക മഴ 400 മുതൽ 500 മില്ലിമീറ്റർ വരെയാണ്. ഇതിൽ ഭൂരിഭാഗവും ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഉണ്ടാകുന്നത്. ഏറ്റവും ചൂടേറിയ മാസങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളാണ്. ശരാശരി 36 - 39 ഡിഗ്രി വരെയാണ് താപനില. ജൂൺ, ജൂലൈ മാസങ്ങളിലെ തണുത്ത മാസങ്ങൾ വളരെ സുഖകരമാണ്. ശരാശരി താപനില 24 - 27 ഡിഗ്രിയും കുറഞ്ഞത് 9 - 12 ഡിഗ്രിയുമാണ്.

അവലംബം[തിരുത്തുക]

  1. Australian Bureau of Statistics (25 October 2007). "Daguragu-Kalkarindji (L) (Urban Centre/Locality)". 2006 Census QuickStats. ശേഖരിച്ചത് 19 December 2011.
  2. Australian Bureau of Statistics (27 June 2017). "Kalkarindji". 2016 Census QuickStats. ശേഖരിച്ചത് 20 August 2017. Edit this at Wikidata
  3. Australian Bureau of Statistics (27 June 2017). "Daguragu - Kalkarindji and Outstations". 2016 Census QuickStats. ശേഖരിച്ചത് 20 August 2017. Edit this at Wikidata

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൽകരിന്ദ്‌ജി&oldid=3176010" എന്ന താളിൽനിന്ന് ശേഖരിച്ചത്