കർഷകനായ വിശുദ്ധ ഇസിദോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ ഇസിദോർ
Saint Isidore
Saint Isidor Farmer (18th cen, anon).jpg
കർഷകനായ വിശുദ്ധ ഇസിദോർ
Confessor
Bornc. 1070
മാഡ്രിഡ്, സ്പെയിൻ
Diedമേയ് 15, 1130 (പ്രായം 59)
മാഡ്രിഡ്, സ്പെയിൻ
Venerated inറോമൻ കത്തോലിക്കാ സഭ
അഗ്ലിപയൻ സഭ
Beatifiedമേയ് 2, 1619, റോം by പോൾ അഞ്ചാമൻ മാർപ്പാപ്പ
Canonizedമാർച്ച് 12, 1622, റോം by ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പ
Feastമേയ് 15;[1] ഒക്ടോബർ 25; മാർച്ച് 22
Patronageകൃഷിക്കാർ, കൂലിവേലക്കാർ; Argentina San Isidro

Chile Cuz Cuz
Peru Carampa and Lima
The Philippines Angono, Cuenca, Digos, Brgy. San Isidro, San Pablo City Lucban, Morong, Nabas, Pulilan, Pulupandan, Moises Padilla, Sariaya, Tavalera, Tayabas, and Mogpog
Puerto Rico Sabana Grande
Spain Castalla, Estepona, Madrid, Orotava

Honduras La Ceiba

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് കർഷകനായ വിശുദ്ധ ഇസിദോർ. കൃഷിക്കാർ, കൂലിവേലക്കാർ എന്നിവരുടെയും മാധ്യസ്ഥനായി ഇദ്ദേഹത്തെ വണങ്ങുന്നു. സ്പെയിനിലെ മാഡ്രിഡ് എന്ന സ്ഥലത്തെ ഒരു ദരിദ്ര കർഷകകുടുംബത്തിലാണ് 1070 - ൽ ഇസിദോറിന്റെ ജനനം. മരിയ ദ ല കാബസാ എന്ന സ്ത്രീയെ വിവാഹം ചെയ്തു. പിൽക്കാലത്ത് ഇവരും വിശുദ്ധയായിത്തീർന്നു. ഇവർക്ക് ജനിച്ച കുട്ടി ചെറുപ്പത്തിലെ തന്നെ മരിച്ചു. 1130 - മേയ് 15 - ന് ഇസിദോർ അന്തരിച്ചു[2].

മാഡ്രിഡ്‌, സ്‌പെയ്‌ൻ, ലിയോൺ, സർഗോസ, സിവില്ലി എന്നിവയുടെ പുണ്യവാളനായി ഇസിദോർ അറിയപ്പെടുന്നു. അവസാനമായി ഇസിദോറിനെ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ നാഷണൽ റൂറൽ ലൈഫ്‌ കോൺഫ്രൻസിന്റെ പേട്രണായും പ്രഖ്യാപിച്ചു. മെയ്‌ 15 ന്‌ ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നു. 1622 -ൽ സ്‌പെയിൻകാരായ നാലു പ്രമുഖർക്കൊപ്പമാണ് ഇസിദോർ വിശുദ്ധപദവിയിലെത്തിയത്. വിശുദ്ധ ഇഗ്നേഷ്യസ്‌ ലൊയോള, ആവിലായിലെ വിശുദ്ധ തെരേസ, വിശുദ്ധ ഫ്രാൻസീസ്‌ സേവ്യർ, വിശുദ്ധ ഫിലിപ്പ്‌ നേരി എന്നിവരാണ് മറ്റു വിശുദ്ധർ. ഇവർ പഞ്ചവിശുദ്ധർ എന്നറിയപ്പെടുന്നു[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കർഷകനായ_വിശുദ്ധ_ഇസിദോർ&oldid=1764915" എന്ന താളിൽനിന്ന് ശേഖരിച്ചത്