കർണ്ണപ്രയാഗ്
Karnaprayag | |
---|---|
Town | |
The Alaknanda River flowing in from the left meets the Pindar River (center background) to flow on as the Alaknanda again (foreground) at Karnaprayag | |
Coordinates: 30°15′32″N 79°13′05″E / 30.259°N 79.218°E | |
Country | India |
State | Uttarakhand |
District | Chamoli |
Tehsil | Karnaprayag |
ഉയരം | 860 മീ(2,820 അടി) |
(2001) | |
• ആകെ | 6,976 |
• Official | Hindi, Garhwali |
സമയമേഖല | UTC+5:30 (IST) |
PIN | 246444[1] |
വാഹന റെജിസ്ട്രേഷൻ | UK-11 |
വെബ്സൈറ്റ് | uk |
ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പൽ ബോർഡുമാണ് കർണപ്രയാഗ് . അളകനന്ദ നദിയുടെ പഞ്ച് പ്രയാഗിൽ (അഞ്ച് സംഗമങ്ങൾ) ഒന്നാണ് കർണപ്രയാഗ്, അളകനന്ദയുടെയും പിണ്ടാർ നദിയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.
അളകനന്ദാ നദി പിണ്ഡാർ നദിയുമായി സംഗമിക്കുന്നയിടം . കർണ്ണൻ്റെ പേരുമായി ബന്ധപ്പെട്ടതാണ് കർണ്ണപ്രയാഗ് . കർണ്ണൻ തന്റെ പിതാവായ സൂര്യൻ ഭഗവാനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി കവചകുണ്ഡലങ്ങളും അമാനുഷികശക്തിയും നേടിയെടുത്തത് ഇവിടെവച്ചാണ് . അദ്ദേഹം തപസ്സ് അനുഷ്ഠിച്ച കല്ല് നിർമ്മിതമായ ഇരിപ്പിടം ഇപ്പോഴും ഇവിടുണ്ട് . ഇതിഹാസകവി കാളിദാസൻ എഴുതിയ മേഘദൂതിൽ ഇവിടം പരാമർശിക്കുന്നുണ്ട് . ദുഷ്യന്ത രാജാവിൻ്റെയും ശകുന്തളയുടെയും പ്രണയം ഇവിടെ വച്ചായിരുന്നു എന്നതാണ് പരാമർശം . കർണ്ണൻ്റെ സ്മരണയ്ക്കായി സ്ഥാപിച്ച ക്ഷേത്രത്തിൽ ഉമാദേവിയുടെ (ഹിമാലയത്തിന്റെ മകൾ) പ്രതിഷ്ഠയും ഉണ്ട് . ശിലാക്ഷേത്രമാണിത് .
അവലംബം
[തിരുത്തുക]- ↑ "Karanprayag Pin code". pin-code.net. Archived from the original on 2022-11-08. Retrieved 12 July 2021.