കർണാൽ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കർണാൽ യുദ്ധം
ഇന്ത്യയിലെ പേർഷ്യൻ അധിനിവേശത്തിന്റെ ഭാഗം
ദിവസം ഫെബ്രുവരി 24, 1739
യുദ്ധക്കളം കർണാൽ, ഇന്ത്യ
ഫലം നിർണ്ണായക അഫ്ഷരീദ് വിജയം.
പോരാളികൾ
അഫ്ഷരീദ് സാമ്രാജ്യം മുഗൾ സാമ്രാജ്യം
പടനായകർ
നാദിർ ഷാ മുഹമ്മദ് ഷാ
സൈനികശക്തി
55,000 15,000 സൈനികരും, ധാരാളം യുദ്ധം ചെയ്യാത്ത ജനങ്ങളും

പേർഷ്യയുടെ ചക്രവർത്തിയായ നാദിർ ഷാ തന്റെ ഇന്ത്യൻ ആക്രമണത്തിൽ വിജയിച്ച ഒരു നിർണ്ണായക യുദ്ധമായിരുന്നു കർണാൽ യുദ്ധം. മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷായുടെ സൈന്യത്തെ തോല്പ്പിച്ച് നാദിർഷായുടെ സൈന്യം പേർഷ്യക്കാർ ദില്ലി കൊള്ളയടിക്കുന്നതിന് വഴിയൊരുക്കി.

ഈ യുദ്ധം നടന്നത് ദില്ലിയിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള കർണാൽ എന്ന സ്ഥലത്തഅണ്. നാദിർ ഷായുടെ സൈന്യത്തിൽ 55,000-ഓളം സൈനികരുണ്ടായിരുന്നു. മുഹമ്മദിന്റെ സൈന്യത്തിൽ ഏകദേശം 15,000 സൈനികരും ഒരു വലിയ സംഘം യുദ്ധോപയോഗമില്ലാത്ത ജനങ്ങളുമുണ്ടായിരുന്നു.

യുദ്ധം തുടങ്ങി മൂന്നു മണിക്കൂറിനുള്ളിൽ തന്നെ മുഗൾ സൈന്യത്തിൽ സൈനികരും സൈനികേതരരുമായ 20,000-ഓളം പേർ മരിക്കുകയോ മുറിവേൽക്കുകയോ ചെയ്തു. പേർഷ്യൻ സൈന്യത്തിന്റെ നഷ്ടം തൂലോം കുറവായിരുന്നു. ശേഷിച്ച മുഗൾ സൈന്യം ചിതറിപ്പോയി. മുഹമ്മദ് ഷായെ തടവുകാരനായി പിടിച്ച് യുദ്ധത്തിന് ഏകദേശം രണ്ടാഴ്ച്ചയ്ക്കു ശേഷം നാദിർ ഷാ ദില്ലി കൊള്ളയടിച്ചു. ദില്ലി വാസികളെ കൂട്ടക്കൊല ചെയ്യുകയും മറ്റ് നിധികളുടെ കൂട്ടത്തിൽ ഷാജഹാന്റെമയൂര സിംഹാസനവും കോഹിനൂർ രത്നവും കടത്തിക്കൊണ്ടുപോവുകയും ചെയ്തു.[1].

അവലംബം[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കർണാൽ_യുദ്ധം&oldid=1689572" എന്ന താളിൽനിന്നു ശേഖരിച്ചത്