കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്,1986

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപഭോക്താവിന് സംരക്ഷണം- കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് (1986) ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായും, അവരുടെ താൽപര്യങ്ങൾ ന്യായമായി പരിഗണിക്കുന്നതിനും വേണ്ടി ഉപഭോക്തൃ തർക്കപരിഹാര ഏജൻസികൾ സ്ഥാപിക്കുകയും അവയുടെ നടപടികൾ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നത് 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലൂടെയാണ് ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം പ്രതിഫലം നൽകി സാധനമോ സേവനമോ കൈപ്പറ്റുന്ന ഏതൊരാളും ഉചഭോക്താവാണ്, സാധനം വിലക്ക് വാങ്ങുമ്പോൾ തന്നെ പ്രതിഫലം (വില ) നൽകുകയോ, പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സാധനങ്ങൾ വാങ്ങുകയോ, പ്രതിഫലം ഭാഗികമായി നൽകി സാധനങ്ങൾ വാങ്ങുകയോ, അല്ലെങ്കിൽ പ്രതിഫലം ഭാഗികമായി നൽകാമെന്ന വാഗ്ദാനത്തിൽ സാധനങ്ങ വാങ്ങുകയോ ചെയ്യുന്നവൻ ഉപഭോക്താവാണ് പ്രതിഫലം നൽകി മറ്റൊരാളുടെ സേവനം കൂലിക്കെടുക്കുന്ന ഏതൊരാളും ഉപഭോക്താവാണ്. സേവനം നേടുമ്പോൾ തന്നെ പ്രതിഫലം നൽകിയോ അല്ലെങ്കിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തോ അല്ലെങ്കിൽ പ്രതിഫലം നൽകുവാൻ അവധി വയ്ക്കുന്ന ഏതൊരു രീതിയും പ്രകാരമോ, സേവനം കൂലിക്കെടുക്കുന്നവൻ ഉപഭോക്താവാണ്

മൂന്ന് തലങ്ങളിൽ ദേശീയം, സംസ്ഥാനം, ജില്ല തലങ്ങളിൽ ക്വാസി ജുഡീഷ്യറി അധികാരങ്ങളോടെയുള്ള സംവിധാനമാണ് ഉപഭോക്തൃ സംരക്ഷണത്തിനായി ഈ ആക്ട് വിഭാവനം ചെയ്യുന്നത്. നാഷനൽ കൺസ്യൂമർ ഡിസ്പ്യൂട്‌സ് റിഡ്രസൽ കമ്മിഷൻ അഥവാ നാഷനൽ കമ്മിഷൻ, സ്റ്റേറ്റ് കമ്മിഷൻ, ഡിസ്ട്രിക്ട് കമ്മിഷൻ. സർക്കാർ പ്രത്യേകമായി ഒഴിവാക്കി കൊടുത്തിട്ടില്ലാത്ത എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. സ്വകാര്യ, പൊതുമേഖലാ, സഹകരണ മേഖലകളിലെ എല്ലാ സേവനങ്ങളും ഉത്പന്നങ്ങലും കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിൻറ പരിധിയിൽ വരും.

ലഭിക്കുന്ന സംരക്ഷണങ്ങൾ

വാങ്ങിച്ച സാധനത്തിലെ കുറവുകൾ പരിഹരിച്ചുതരിക. സാധനങ്ങൾ മാറ്റിത്തരിക. കൊടുത്ത പണം തിരികെത്തരിക. സംഭവിച്ച നഷ്ടത്തിന്, അപകടത്തിന് ഉള്ള നഷ്ടപരിഹാരം. സേവനങ്ങളുടെ കുറവ് പരിഹരിച്ചു തരിക. നീതിയുക്തമല്ലാത്ത കച്ചവട ഇടപാടുകൾക്കെതിരെ നീതി നടത്തിത്തരിക. കച്ചവടത്തിലെ ചതിക്കുഴികൾക്കെതിരെ ഉപഭോക്താവിന് സംരക്ഷണം നൽകുക. തുടങ്ങിയവ ഉപഭോക്തൃഫോറത്തിൻറ സേവനപരിധിയിൽപെടുന്ന കാര്യങ്ങളാണ്.

നീതിയുക്തമല്ലാത്ത കച്ചവട ഇടപാടുകളോ ബന്ധങ്ങളോ കച്ചവടരൂപങ്ങളോ കണ്ടാൽ. ഉത്പന്നങ്ങളിൽ തകരാർ ഉണ്ടെങ്കിൽ, സേവനങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ, ഉത്പന്നമോ സേവനമോ നിലവിലുള്ള നിയമങ്ങൾക്കു വിരുദ്ധമാണെങ്കിൽ, ജീവനോ സ്വത്തിനോ ഹാനികരമാണെങ്കിൽ. കച്ചവടക്കാരനോ ഉത്പാദകനോ സേവനദാതാവിനോ എതിരെ രേഖാമൂലം പരാതി നൽകാം.

ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ അമിത വില ഈടാക്കുന്നോ എന്നറിയാൻ?

1. നിലവിലുള്ള നിയമങ്ങൾ വില നിഷ്‌കർഷിക്കുന്നുണ്ടെങ്കിൽ അതാണ് പരമാവധി വില. ഉദാഹരണം റയിൽവേ കേറ്ററിങ്ങിലെ ഭക്ഷണത്തിന്/ പാനീയത്തിന് ഓരോ ഇനവും ഇത്ര ഗ്രാം അഥവാ മില്ലി ഉണ്ടാകണമെന്നു നിഷ്‌കർഷയുണ്ട്. അതിനനുസരിച്ച് വിലയും നിശ്ചയിച്ചിട്ടുണ്ട്. 2. ഉത്പന്നങ്ങളിലോ അവയുടെ പായ്ക്കറ്റുകളിലോ വില പതിച്ചിട്ടുണ്ടെങ്കിൽ അതാണ് പരമാവധി വില.

പരാതിപ്പെടുന്നതെങ്ങനെ? വെള്ളക്കടലാസിൽ പരാതിയെഴുതി ഉപഭോക്തൃ കമ്മിഷൻ പ്രസിഡൻറിൻറ വിലാസത്തിൽ അയച്ചുകൊടുക്കുക. പരാതിയിൽ ഉണ്ടാകേണ്ട കാര്യങ്ങൾ: 1 പരാതിപ്പെടുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ, 2 എതിർകക്ഷികളുടെ പേര്, വിലാസം, ഫോൺ നമ്പർ (ലഭ്യമായത്ര വിവരങ്ങൾ) 3 പരാതിക്കാധാരമായ ഇടപാട് എന്താണെന്നുള്ള വിശദവിവരങ്ങൾ 4 പരാതിയിൽ പറയുന്ന കാര്യങ്ങൾക്കു തെളിവായുള്ള രേഖകളുണ്ടെങ്കിൽ അവയുടെ പകർപ്പ്. 5 എന്തു നഷ്ടപരിഹാരമാണ് തേടുന്നത് എന്നു വിശദമാക്കണം.


ഓരോ പരാതിയും ഏതു കമ്മിഷൻറ പരിധിയിൽ?

20 ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ ഇടപാടുകൾക്കും പരാതി ജില്ലാ കമ്മിഷന്. 20 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള ഇടപാടുകളുടെ പരാതി സംസ്ഥാന കമ്മിഷന്. അതിനും മേലേയുള്ള ഇടപാടുകളുടെ പരാതി ദേശീയ കമ്മിഷന്. ജില്ല, സംസ്ഥാന കമ്മിഷനുകളുടെ തീർപ്പ് സ്വീകാര്യമല്ലെങ്കിൽ അടുത്ത തലത്തിൽ അപ്പീൽ നൽകാം.

'ഫീസ് വിവരം .ഏതിനൊക്കെ? എത്ര?'എവിടെ? അതതു ഫോറം പ്രസിഡൻറിൻറ പേരിൽ ക്രോസ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് ആയി വേണം ഫീസ് നൽകാൻ. ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് 'അന്ത്യോദയ അന്നയോജന' കാർഡുടമകൾ ഫീസൊന്നും നൽകേണ്ടതില്ല. അല്ലാത്തവർ 100 രൂപ. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 200 രൂപ അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 400 രൂപ. പത്തു ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 500 രൂപ. 20 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 2000 രൂപ. 50 ലക്ഷം മുതൽ ഒരു കോടി വരെ രൂപയുടെ ഇടപാടുകൾക്ക് 4000 രൂപ.