ക്ഷേമനിധി ബോർഡുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതക്കും സുരക്ഷയും കരുതി കേരള സർക്കാർ വിവിധ ക്ഷേമനിധികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിൽ ചില ക്ഷേമനിധികൾ നിയമത്തിന്റെ പ്രാബല്യമുള്ളവ (സ്റ്റാറ്റ്യൂട്ടറി) യും മറ്റു ചില പദ്ധതികൾ സർക്കാരിന്റെ ഉത്തരവുകളെ (executive orders) ആധാരമാക്കിയുള്ളവയുമാണ്.[അവലംബം ആവശ്യമാണ്]

പൊതു വിവരങ്ങൾ[തിരുത്തുക]

ആർ. ശങ്കർ മന്ത്രി സഭയിൽ ആണ് ആദ്യമായി ക്ഷേമ പെൻഷൻ കൊണ്ട് വരുന്നത് പ്രധാനപ്പെട്ട ക്ഷേമനിധികൾ തൊഴിൽ വകുപ്പിന്റെ ഭരണ ചുമതലക്കു കീഴിലാണ്. മത്സ്യ തൊഴിലാളി ക്ഷേമനിധി, അഭിഭാഷക ക്ഷേമനിധി തുടങ്ങി ക്ഷേമനിധികൾ തൊഴിൽ വകുപ്പിനു കീഴിലല്ല.

തൊഴിലാളി ക്ഷേമനിധി എന്ന വാക്ക് തൊഴിലാളികളുടെ ക്ഷേമത്തിനു മാത്രം ഉപയോഗിക്കേണ്ട ആസ്തികൾ (ഫണ്ട്) എന്ന അർത്ഥത്തിലും ടി ആസ്തികൾ നിയന്ത്രിക്കുന്ന സ്ഥാപനം എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധികളും നിയന്ത്രിക്കുന്നതിനു് പ്രത്യേകം സ്ഥാപനങ്ങൾ - ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ക്ഷേമനിധി എന്ന് അർത്ഥമാക്കുന്നത് ഇപ്രകാരം സ്ഥാപിതമായ ബോർഡുകളെ ഉദ്ദേശിച്ചാണ്.[1]

ഇതിൽ തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമനിധികളും അവയുടെ കേന്ദ്ര കാര്യാലയവും ചുവടെ ചേർക്കുന്നു.

നിലവിലുള്ള ക്ഷേമനിധികൾ[തിരുത്തുക]

 1. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
 2. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, തൃശ്ശൂർ.
 3. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, കോഴിക്കോട്
 4. കേരള കൈതൊഴിലാളി ക്ഷേമനിധി, തിരുവനന്തപുരം.
 5. കേരള ബീഡി, ചുരുട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്, കണ്ണൂർ.
 6. കേരള കെട്ടിട, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
 7. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ, ക്ഷേമനിധി ബോർഡ്, മുണ്ടക്കൽ, കൊല്ലം.
 8. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, കണ്ണൂർ‍.
 9. കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം.
 10. കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
 11. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കൊല്ലം.
 12. കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
 13. കേരള കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
 14. കേരള ഈറ്റ, കാട്ടുവള്ളി, പണ്ടനുയില തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി.
 15. കേരള വ്യാപാര, കച്ചവട സ്ഥാപന തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം. (പീടിക തൊഴിലാളി ക്ഷേമനിധി എന്ന നാമത്തിലും അറിയപ്പെടുന്നു).

ആനുകുല്യങ്ങൾ -- പൊതു വിവരങ്ങൾ[തിരുത്തുക]

ക്ഷേമനിധികൾ അവയിലെ അംഗങ്ങളായുള്ള തൊഴിലാളികളുടെ സാമ്പത്തിക ഭദ്രത (social security) ഉറപ്പു വരുത്തുവാൻ ശ്രമിക്കുന്നുണ്ട്. തൊഴിലാളികളുടെ വരുമാനത്തിനു ആനുപാതികമായി അംശാദായം പിരക്കുന്ന നിധികൾ പ്രോവിടന്റ് ഫണ്ട് എന്ന നിലക്ക് പ്രവർത്തിക്കുന്നു. ക്ലിപ്ത തുക അംശാദായം പിരിക്കുന്ന മിക്കവാറും മറ്റു ക്ഷേമനിധികൾ താരതമ്യേന വളരെ തുച്ഛമായ തുകകളാണ് ആനുകുല്യങ്ങൾ എന്ന നിലക്ക് വിതരണം ചെയ്യുന്നത്. ഇവയുടെ ആനുകുല്യങ്ങൾ സർക്കാരിന്റെ ഔദാര്യങ്ങളായി കണക്കാക്കാവുന്നതാണ്. തൊഴിലാളി, പീടിക, സഹകരണ ‌ജീവനക്കാരുടെ ക്ഷേമനിധി, എന്നിവകളിൽ നിന്നുള്ള ആനുകുല്യങ്ങൾ കൂടുതലും എന്തെങ്കിലും പ്രത്യേക സംഭവം (ഉദാഹരണത്തിന് വിവാഹം) നടക്കുമ്പോൾ ആകയാൽ അവക്കു ഇൻഷുറന്സിന്റെ പരിവേഷമാണ് ഉള്ളത്.[അവലംബം ആവശ്യമാണ്]

വരുമാനം[തിരുത്തുക]

എല്ലാ ക്ഷേമനിധികൾക്കും മൂന്നു വരുമാന സ്രോതസ്സുകൾ ഉണ്ട്. അവ ക്രമത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സർക്കാരിന്റെയും അംശാദായ വിഹിതമാകുന്നു. കെട്ടിട, നിർമ്മാണ തൊഴിലാളി, മത്സ്യ തൊഴിലാളി, പൊലുള്ള ക്ഷേമനിധികൾക്ക് പ്രത്യേക നികുതി - സെസ്സ് - എന്ന വരുമാനവും ഉണ്ട്. അബ്കാരി, മോട്ടോർ, കള്ള് എന്നീ ക്ഷേമനിധികൾ അംശാദായം നിശ്ചയിക്കുന്നത് തൊഴിലാളിയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് എല്ലാ ക്ഷേമനിധികളിലും തൊഴിലാളികളുടെ അംശാദായം നിശ്ചിത തുകയാണ്.

ചുമട്ടു തൊഴിലാളി ക്ഷേമനിധിയുടെ ശ്രദ്ധേയമായ പ്രത്യേകത ടി സ്ഥാപനം ഒരു പോലെ ക്ഷേമനിധിയും തൊഴിലുടമയുമാണ് എന്നതാണ്. ചുമട്ടു തൊഴിലാളി നിയമ പ്രകാരം നിർദിഷ്ട പ്രദേശങ്ങളിലെ കയറ്റിറക്കിനുള്ള തൊഴിലാളികളെ ഏർപ്പെടുത്തുവാനുള്ള ബാദ്ധ്യത ആ സ്ഥാപനത്തിനുണ്ട്. ഇതര പ്രദേശങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഒരു സാധാരണ ക്ഷേമനിധി മാത്രമാണ്.

ക്ഷേമ പെൻഷനുകൾ[തിരുത്തുക]

ചുരുക്കം ക്ഷേമ പദ്ധതികളൊഴികെ മിക്ക ക്ഷേമ പദ്ധതികൾ പ്രകാരം ക്ഷേമനിധിയിൽ അംഗങ്ങളും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന തൊഴിലാളികൾക്ക് വാർദ്ധക്യകാല പെൻഷനുകൾ ലഭിക്കുന്നതിന് അർഹതയുണ്ട്. 2007 മാർച്ച് മാസം വരെ പ്രതിമാസം 100 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷനുകൾ ആ വർഷം ഏപ്രിൽ മാസം മുതൽ 110 രൂപയായു വർദ്ധിപ്പിക്കുകയുണ്ടായി. തുടർന്ന് 2008 ഏപ്രിൽ മാസം മുതൽ 200 രൂപയായും 2009 ഏപ്രിൽ മാസം മുതൽ 250 രൂപയും ആണ് [2].

ക്ഷേമനിധി പദ്ധതികൾ പ്രകാരം വിതരണം ചെയ്യു്ന്ന പെൻഷനുകൾ ബന്ധപ്പെട്ട ക്ഷേമനിധികൾ നേരിട്ടാണ് വിതരണം ചെയ്യുന്നത്. വാർദ്ധക്യ പെൻഷൻ, വിധവാ പെൻഷൻ, തുടങ്ങി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങൾ മുഖാന്തരമാണ്.

2016 പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം ക്ഷേമ പെൻഷനുകളിൽ വലിയ രീതിയിൽ ഉയർത്തുകയുണ്ടായി. പെൻഷൻ തുക 1400 ൽ എത്തിച്ചു.

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-25.
 2. http://www.mathrubhumi.com/php/newFrm.php?news_id=1211138[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=ക്ഷേമനിധി_ബോർഡുകൾ&oldid=3803693" എന്ന താളിൽനിന്ന് ശേഖരിച്ചത്