Jump to content

ക്ഷത്രിയ ക്ഷേമ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ക്ഷത്രിയ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ക്ഷത്രിയ ക്ഷേമസഭ. 1981 മാർച്ച്‌ 29-ന് എം. സി. കേരളവർമ്മയുടെ നേതൃത്വത്തിലാണ്‌ ഇത് സ്ഥാപിതമായത്. ക്ഷത്രിയരുടെ പ്രാദേശിക കൂട്ടായ്മകൾ നേരത്തെതന്നെ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ മുഴുവൻ ക്ഷത്രിയരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. 1985 നവംബർ 23 മുതൽ 25 വരെ കൊടുങ്ങല്ലൂരിൽ വെച്ചു നടന്ന അഖിലകേരള ക്ഷത്രിയ കൺവെൻഷനിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി എത്തിയ മുന്നൂറോളം സമുദായാംഗങ്ങൾ പങ്കെടുത്തു.

സ്ഥാപകനേതാവായ 'എം. സി. കേരളവർമ്മയുടെ' നിര്യാണത്തെത്തുടർന്ന് 1987-ൽ പി. എ. വർമ നേതൃസ്ഥാനം ഏറ്റെടുത്തു. ക്ഷത്രിയ ക്ഷേമസഭയുടെ മുഖപത്രമാണ് എം. രവിവർമ്മ രാജ മുഖ്യപത്രാധിപരായ ക്ഷാത്രസന്ദേശം എന്ന ത്രൈമാസിക.

കേരളത്തിലെ ക്ഷത്രിയ വിഭാഗമായ വർമ്മ , രാജ വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ഒരു സമുദായ സംഘടനയാണ് ക്ഷത്രിയ ക്ഷേമസഭ. 2016 സമുദായ ആചാരങ്ങൾ പാലിക്കുന്ന പന്ത്രണ്ട് ഉപവിഭാഗങ്ങൾ കൂടി ക്ഷത്രിയ ക്ഷേമസഭയുടെ ഭാഗമാകുന്നു. ഈ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി സംഘടന വിപുലീകരിക്കാൻ സഭയുടെ സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ മൂന്നു മാസം കൊണ്ട് സമുദായ സെൻസസ് പൂർത്തിയാക്കും. ഇതേ കാലയളവിൽ പുതിയ അംഗങ്ങളെയും ചേർക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ, പൂണൂനൂൽ ഇടൽ ചടങ്ങ് (ഉപനയനം) എന്നിവ ലളിതമാക്കാനും ധൂർത്ത് ഒഴിവാക്കാനും തീരുമാനിച്ചു. കേരളത്തിലെ രാജകുടുംബാംഗങ്ങൾക്കു പുറമേ പൂണുനൂൽ ഉള്ളതും ഇല്ലാത്തതുമായ ക്ഷത്രിയർക്കു മാത്രമേ (ക്ഷത്രിയർ, സാമന്ത ക്ഷത്രിയർ) ഇതുവരെ സഭയിൽ അംഗത്വം ഉണ്ടായിരുന്നുള്ളു. ഇനി മുതൽ തമ്പുരാൻ, ഉണിത്തിരി, ഉണ്ണിയാതിരി മുതലായ സാമന്തൻ നായർ സമുദായങ്ങളേയും,കോവിൽ തമ്പുരാൻ, തമ്പാൻ, തിരുമുൽപ്പാട് പണ്ടാല എന്നീ സാമന്ത ക്ഷത്രിയ സമുദായങ്ങളേയും വെള്ളോടി, കർത്താ, കൈമൾ(കയ്മൾ), ഏറാടി,നെടുങ്ങാടി എന്നീ നായർ ഉപജാതി വിഭാഗങ്ങളും ഉൾപ്പെടുന്നതായിരിക്കും ക്ഷത്രിയ ക്ഷേമസഭ. സഭയുടെ പ്രാദേശിക ശാഖകൾക്കു ഈ ഉപഘടകങ്ങളെ കൂടി ചേർത്ത് സംഘടന വിപുലീകരിക്കാനും സംസ്ഥാന സമിതി അംഗീകാരം നൽകി.[1]

ഭാരവാഹികൾ

[തിരുത്തുക]

ക്ഷത്രിയ ക്ഷേമസഭയുടെ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ ലളിതാംബികയും ജനറൽ സെക്രട്ടറി മധു വർമ്മയുമാണ്. അനുബന്ധം: *ക്ഷത്രിയർ [2] മറ്റു ഭാരവാഹികൾ: ടി.എം. ശ്രീകുമാർ , കെ.ബി. രാമചന്ദ്രൻ, ആർ. രാമവർമ്മ (വൈസ് പ്രസിഡന്റുമാർ), ആർ. രവിവർമ്മ (ജോയിന്റ് സെക്രട്ടറി), വി. സി. കൃഷ്ണവർമ്മ രാജ , ആർ. ആർ. വർമ്മ ബുധനൂർ (മേഖലാ സെക്രട്ടറിമാർ), പി.ജി. ശശികുമാർ വർമ്മ (ട്രഷറാർ).<ref name="About Us">ക്ഷാത്രജാലകം[പ്രവർത്തിക്കാത്ത കണ്ണി] ക്ഷത്രിയ

അവലംബം

[തിരുത്തുക]
  1. "ക്ഷത്രിയ ക്ഷേമസഭ വിപുലീകരിക്കും" (in ഇംഗ്ലീഷ്). Archived from the original on 2022-01-04. Retrieved 2022-01-04.
  2. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര വിവാദം: ക്ഷത്രിയ ക്ഷേമസഭ ഗവർണറെ കാണും [പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്ഷത്രിയ_ക്ഷേമ_സഭ&oldid=3991046" എന്ന താളിൽനിന്ന് ശേഖരിച്ചത്