ക്വെബ്രാഡ ഡി ഹുമാഹ്വാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Quebrada de Humahuaca
View of the Quebrada de Humahuaca form the Ruta Provincial 52, that climbs up to 4200 a.s.l
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം അർജന്റീന Edit this on Wikidata
മാനദണ്ഡം ii, iv, v[1]
അവലംബം 1116
നിർദ്ദേശാങ്കം 23°11′59″S 65°20′56″W / 23.19986°S 65.34886°W / -23.19986; -65.34886
രേഖപ്പെടുത്തിയത് 2003 (27th വിഭാഗം)

ക്വെബ്രാഡ ഡി ഹുമാഹ്വാക്ക, വടക്കുപടിഞ്ഞാറൻ അർജന്റീനയിലെ ജൂജുയ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇടുങ്ങിയ മലയടിവാരമാണ്. ഇത് ബ്യൂണസ് അയേർസിന് 1,649 കി.മീ (1,025 മൈ) വടക്കായി നിലകൊള്ളുന്ന ഈ പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 23°11′59″S 65°20′56″W / 23.19972°S 65.34889°W / -23.19972; -65.34889 ആണ്. ക്വെബ്രാഡ എന്ന പേരിന് (അക്ഷരാർത്ഥത്തിൽ "തകർന്നത്") ആഴമുള്ള താഴ്‍വര, ഗിരികന്ദരം എന്നിങ്ങനെയുള്ള അർത്ഥം വരുന്നു. ഹുമാഹ്വാക്ക എന്ന 11,000 നിവാസികൾ പാർക്കുന്ന ഒരു ചെറു നഗരത്തിൽനിന്നാണ് ഹമാഹ്വാക്ക് എന്ന പേരിൻറെ ഉത്ഭവം. ശൈത്യകാലത്ത് ഉണങ്ങിക്കിടക്കുന്ന ഗ്രാൻറെ നദി (റിയോ ഗ്രാൻഡെ) വേനൽക്കാലത്ത് ക്വിബ്രഡ വഴി ജലസമൃദ്ധിയോടെ കടന്നുപോകുന്നു. ഈ മേഖല എല്ലായ്പ്പോഴും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആശയവിനിമയത്തിനുള്ള സന്ധിസ്ഥാനമായി പ്രവർത്തിക്കുന്നു.

ബാഹ്യകണ്ണികൾ[തിരുത്തുക]