ക്വുറതുലൈൻ ഹൈദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Qurratul Ain Hyder
Qurratul Ain Hyder
ജനനം 1926 ജനുവരി 20(1926-01-20)
Aligarh, Uttar Pradesh, India
മരണം 2007 ഓഗസ്റ്റ് 21(2007-08-21) (പ്രായം 81)
Noida, India
തൂലികാനാമം Ainee Apa
തൊഴിൽ Writer
ദേശീയത Indian
രചനാ സങ്കേതം Fiction Novelist & Short story

ക്വുറത്-ഉൽ-ഐൻ-ഹൈദർ (ജനുവരി 20, 1926, അലിഖർ, ഉത്തർ പ്രദേശ്ഓഗസ്റ്റ് 21, 2007, നോയ്ഡ, ഉത്തർ പ്രദേശ്)ഒരു പ്രശസ്ത ഉർദു നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകയുമായിരുന്നു. ഐനി ആപ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. പിതാവ് സജ്ജദ് ഹൈദർ യൽദ്രവും മാതാവ് നസ്‌ർ സഹ്‌റയും പ്രശസ്ത സാഹിത്യകാരായിരുന്നു. ആഗ് കാ ദുരിയ ആണ് ഇവരുടെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്നത്. 1989-ൽ ആഖിർ-എ-സഹബ് കെ ഹംസഫർ എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. ഭാരത സർക്കാരിന്റെ പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ഝർ ‍കീ ആവാസ് (1965), രോഷ്നീ കീ രഫ്താർ (1982), ചായാ കേ ബാഗ് (1965) തുടങ്ങിയവ പ്രധാന കൃതികളിൽ ചിലതാണ്.

"https://ml.wikipedia.org/w/index.php?title=ക്വുറതുലൈൻ_ഹൈദർ&oldid=1734421" എന്ന താളിൽനിന്നു ശേഖരിച്ചത്