ക്വാർക് മാറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥയാണിത്. മഹാവിസ്ഫോടനത്തിൻറെ ആദ്യനിമിഷങ്ങളിലുണ്ടായ ദ്രവ്യരൂപമാണ് ക്വാർക്ക്-ഗ്ലുവോൺ പ്ലാസ്മ (QGP). ആറ്റങ്ങളോ തൻമാത്രകളോ രൂപപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ഉയർന്ന താപനിലയിലാണ് ഈ ദ്രവ്യം നിലനിൽക്കുന്നത്. ശക്തന്യൂക്ലിയർ ബലവാഹികളായ ഗ്ലുവോണുകളുടെ കടലിൽ ക്വാർക്കുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന അവസ്ഥയാണിത്.

2000-ൽ സേണിലെ ശാസ്ത്രജ്ഞരാണ് കണികാ പരീക്ഷണശാലയിൽ വച്ച് ക്വാർക്ക് -ഗ്ലുവോൺ പ്ലാസ്മ എന്ന ദ്രവ്യാവസ്ഥയുടെ തെളിവുകൾ കണ്ടെത്തിയത്. ലാർജ് ഹാഡ്രോൺ കൊളൈഡറിലെ ആറു പരീക്ഷണങ്ങളിലൊന്നായ ALICEൽ (A Large Lon Collider Experiement)നടന്ന പരീക്ഷണത്തിലാണ് മഹാവിസ്ഫോടനത്തിനു ശേഷം ഏതാനും നിമിഷങ്ങൾക്കകം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ക്വാർക്ക് - ഗ്ലുവോൺ പ്ലാസ്മ എന്ന ദ്രവ്യാവസ്ഥ സൃഷ്ടിച്ചത്.

"https://ml.wikipedia.org/w/index.php?title=ക്വാർക്_മാറ്റർ&oldid=2840577" എന്ന താളിൽനിന്ന് ശേഖരിച്ചത്