ക്വാമി ഏകതാ വാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ ദേശാഭിമാനവും ദേശീയോദ്‌ഗ്രഥനവും സാമുദായിക സൗഹാർദവും ഊട്ടിയുറപ്പിക്കാൻ സംഘടിപ്പിക്കുന്ന വാരാചരണമാണ് ക്വാമി ഏകതാ വാരം.[1] നവംബർ 19 മുതൽ 25 വരെയാണ് ക്വാമി ഏകതാ വാരം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നവംബർ 19 ന് സെക്രട്ടേറിയറ്റ് ഹാളിലും സർക്കാർ ഓഫീസുകളിലും ജീവനക്കാർ ദേശീയോദ്‌ഗ്രഥന പ്രതിജ്ഞയെടുക്കും. വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടങ്ങൾ മതേതര, വർഗീയവിരുദ്ധ, അഹിംസാ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിക്കാറുണ്ട്. നവംബർ ഇരുപത് ന്യൂനപക്ഷ ക്ഷേമദിനമായും 21 ഭാഷാ മൈത്രി ദിനമായും 22 ദുർബല ജനവിഭാഗങ്ങളുടെ ദിനമായും 23 സാംസ്‌കാരിക ഐക്യദിനമായും 24 വനിതാദിനമായും 25 സംരക്ഷണ, പതാകാദിനമായും ആചരിക്കും.

ക്വാമി ഏകതാ വാരം ആരംഭിക്കുന്ന നവംബർ 19 ന് എടുക്കുന്ന ദേശീയോദ്‌ഗ്രഥന പ്രതിജ്ഞ[തിരുത്തുക]

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അർപ്പണബോധത്തോട് കൂടി പ്രവർത്തിക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാർഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തർക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാർഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. [2]

അവലംബം[തിരുത്തുക]

  1. http://pib.nic.in/newsite/PrintRelease.aspx?relid=130352
  2. http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=292986&Line=Directorate,%20Thiruvananthapuram&count=0&dat=05/11/2016[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ക്വാമി_ഏകതാ_വാരം&oldid=3630199" എന്ന താളിൽനിന്ന് ശേഖരിച്ചത്