ഉള്ളടക്കത്തിലേക്ക് പോവുക

ക്ലെയർ ട്രെവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലെയർ ട്രെവർ
1930-കളിൽ ട്രെവർ
ജനനം
ക്ലെയർ വെംലിംഗർ

(1910-03-08)മാർച്ച് 8, 1910
മരണംഏപ്രിൽ 8, 2000(2000-04-08) (90 വയസ്സ്)
തൊഴിൽനടി
സജീവ കാലം1929–1987
ജീവിതപങ്കാളികൾ
കുട്ടികൾ1

ക്ലെയർ ട്രെവർ (മുമ്പ്, വെംലിംഗർ; മാർച്ച് 8, 1910 - ഏപ്രിൽ 8, 2000) ഒരു അമേരിക്കൻ നടിയായിരുന്നു. 1933 മുതൽ 1982 വരെ 65 ഫീച്ചർ ഫിലിമുകളിൽ അഭിനയിച്ച ട്രെവർ കീ ലാർഗോ (1948) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടിയതു കൂടാതെ ദി ഹൈ ആൻഡ് ദി മൈറ്റി (1954), ഡെഡ് എൻഡ് (1937) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾക്ക് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങളും ലഭിച്ചു. സ്റ്റേജ്‌കോച്ച് (1939) എന്ന ചിത്രത്തിൽ ജോൺ വെയ്‌നേക്കാൾ മികച്ച ബില്ലിംഗ് ട്രെവറിന് ലഭിച്ചിരുന്നു.

ആദ്യകാലം

[തിരുത്തുക]

1910 മാർച്ച് 8 ന് ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിനിലെ ബെൻസൺഹേഴ്‌സ്റ്റിൽ, ഫിഫ്ത്ത് അവന്യൂയിലെ വ്യാപാരിയും തയ്യൽക്കാരനുമായ (ഫ്രാൻസിൽ ജനനം, പക്ഷേ ജർമ്മൻ വംശജൻ) നോയൽ വെംലിംഗറിന്റെയും ഐറിഷ് പാരമ്പര്യമുള്ള ഭാര്യ ബെഞ്ചമിനയുടെയും ("ബെറ്റി") ഏക മകളായി ട്രെവർ ജനിച്ചു. അവർ ന്യൂയോർക്ക് നഗരത്തിലും 1923 മുതൽ ന്യൂയോർക്കിലെ ലാർച്ച്‌മോണ്ടിലും വളർന്നു.[1][2] വർഷങ്ങളോളം, അവരുടെ ജനന വർഷം 1909 എന്ന് തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, അതുകൊണ്ടാണ് മരണസമയത്ത് അവരുടെ പ്രായം 90 നു പകരം 91 എന്ന് ആദ്യം നൽകിയിരുന്നത്.[3]

സ്വകാര്യ ജീവിതം

[തിരുത്തുക]

തന്റെ റേഡിയോ ഷോയുടെ ഡയറക്ടറായിരുന്ന ക്ലാർക്ക് ആൻഡ്രൂസിനെ 1938-ൽ ട്രെവർ വിവാഹം കഴിക്കുകയും നാല് വർഷത്തിന് ശേഷം വിവാഹമോചനം നേടുകയും ചെയ്തു. 1943-ൽ നേവി ലെഫ്റ്റനന്റ് സൈലോസ് വില്യം ഡൺസ്മോറിനെ വിവാഹം കഴിച്ചു. ചാൾസ് അവളുടെ ഏക സന്താനമായിരുന്നു.[4] 1947-ൽ ദമ്പതികൾ വേർപിരിഞ്ഞു. അടുത്ത വർഷം, ട്രെവർ മുൻ വിവാഹത്തിൽ രണ്ട് ആൺമക്കളുള്ള സിനിമാ നിർമ്മാതാവായ മിൽട്ടൺ ബ്രെനെ വിവാഹം കഴിക്കുകയും കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലേക്ക് താമസം മാറുകയും ചെയ്തു.[5]

1978-ൽ, ട്രെവറിന്റെ മകൻ ചാൾസ് PSA ഫ്ലൈറ്റ് 182 അപകടത്തിലും തുടർന്ന് 1979-ൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ഭർത്താവ് മിൽട്ടണും മരിച്ചു. ഈ നഷ്ടങ്ങളിൽ തളർന്നുപോയ അവർ, മാൻഹട്ടനിലേക്ക് മടങ്ങിപ്പോകുകയും ഫിഫ്ത്ത് അവന്യൂവിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിച്ച് തിരക്കേറിയ സാമൂഹിക ജീവിതത്തിൽ ചില വേഷങ്ങൾ ചെയ്തു.[6] ഒടുവിൽ കാലിഫോർണിയയിലേക്ക് മടങ്ങിയ അവർ ഒരു കലാസ്നേഹിയായി അവിടെ ശിഷ്ടകാലം താമസിച്ചു.[7] 1944-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർ തോമസ് ഡ്യൂയിയെ പിന്തുണച്ചിരുന്നു.

2000 ഏപ്രിൽ 8 ന്, കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലെ ഒരു ആശുപത്രിയിൽ വച്ച് ട്രെവർ 90 വയസ്സുള്ളപ്പോൾ അന്തരിച്ചു.[8] ചലച്ചിത്ര വ്യവസായത്തിനുള്ള അവരുടെ സംഭാവനകൾക്ക്, 6933 ഹോളിവുഡ് ബൊളിവാർഡിലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ അവർക്ക് ഒരു താരകം സമ്മാനിക്കപ്പെട്ടു.[9]

അവലംബം

[തിരുത്തുക]
  1. Sculthorpe, Derek (2018). Claire Trevor: The Life and Films of the Queen of Noir. Jefferson, N.C.: McFarland. p. 3. ISBN 9781476630694.
  2. Aronson, Steven M. L. (April 1992). "Claire Trevor's Glamorous Fifth Avenue Apartment". Architectural Digest. Retrieved March 9, 2017.
  3. "Claire Trevor, 91, Versatile Actress, Dies". The New York Times. April 10, 2000. Retrieved February 20, 2009.
  4. "Claire Trevor". Turner Classic Movies. Retrieved August 4, 2017.
  5. Aronson, Steven M. L. (April 1992). "Claire Trevor's Glamorous Fifth Avenue Apartment". Architectural Digest. Retrieved March 9, 2017.
  6. Aronson, Steven M. L. (April 1992). "Claire Trevor's Glamorous Fifth Avenue Apartment". Architectural Digest. Retrieved March 9, 2017.
  7. "Claire Trevor, 91, Versatile Actress, Dies". The New York Times. April 10, 2000. Retrieved February 20, 2009.
  8. "Claire Trevor, 91, Versatile Actress, Dies". The New York Times. April 10, 2000. Retrieved February 20, 2009.
  9. "Claire Trevor". Hollywood Walk of Fame. October 25, 2019. Retrieved November 28, 2020.
"https://ml.wikipedia.org/w/index.php?title=ക്ലെയർ_ട്രെവർ&oldid=4541464" എന്ന താളിൽനിന്ന് ശേഖരിച്ചത്