ക്ലെയർ ടെയ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Claire Taylor
Claire Taylor batting for England
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Samantha Claire Taylor
ജനനം (1975-09-25) 25 സെപ്റ്റംബർ 1975  (45 വയസ്സ്)
Amersham, Buckinghamshire, England
ബാറ്റിംഗ് രീതിRight-handed
റോൾBatsman, occasional wicket-keeper
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 127)15 July 1999 v India
അവസാന ടെസ്റ്റ്10 July 2009 v Australia
ആദ്യ ഏകദിനം (ക്യാപ് 78)19 July 1998 v Australia
അവസാന ഏകദിനം7 July 2011 v Australia
ഏകദിന ജെഴ്സി നം.6
ആദ്യ ടി20 (ക്യാപ് 11)5 August 2004 v New Zealand
അവസാന ടി2027 June 2011 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
1993–1999Thames Valley Women
2000–2011Berkshire Women
2002–2005 BarbariansCanterbury Magicians
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ WTests WODI T20I
കളികൾ 15 126 27
നേടിയ റൺസ് 1,030 4,101 615
ബാറ്റിംഗ് ശരാശരി 41.20 40.20 27.95
100-കൾ/50-കൾ 4/2 8/23 0/3
ഉയർന്ന സ്കോർ 177 156* 76*
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 18/– 41/5 12/2
ഉറവിടം: ESPNcricinfo, 28 April 2012

ഒരു മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് കളിക്കാരിയാണ് സമന്ത ക്ലെയർ ടെയ്ലർ MBE (ജനനം 25 സെപ്റ്റംബർ 1975). 1998 മുതൽ 2011 വരെ ഇംഗ്ലണ്ടിനു വേണ്ടി 150 ലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. മുൻനിര ബാറ്റ്സ്മാൻമാരിൽ ഒരാളായ ടെയ്ലർ, [n 1] വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടുന്ന ആദ്യ വനിതയാണ്. 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ചാർലറ്റ് എഡ്വേർഡ്സും ക്ലെയർ ടെയ്ലറുമായിരുന്നു ഇംഗ്ലീഷ് ബാറ്റിങ്നിരയിൽ മുന്നിലുണ്ടായിരുന്നത്. 2009 - ൽ വനിതകളുടെ ലോകകപ്പിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ കൂടുതൽ റണ്ണുകൾ സ്കോർ ചെയ്തത് ക്ലെയർ ആയിരുന്നു.

13 വയസ്സു വരെ ടെയ്ലർ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും 4 വർഷങ്ങൾക്കുശേഷം ദേശീയ ടീമിൽ ഇടം നേടി. ആദ്യഘട്ടത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി പരിഗണിക്കപ്പെട്ടിരുന്ന ക്ലെയർ, ഇംഗ്ലീഷ് ടീമിൽ ഇടംനേടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. 1998 - ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ചു. തുടർന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2000 - ലെ വനിതകളുടെ ലോകകപ്പിൽ ടീമിന്റെ ഭാഗമായി കളിച്ചുവെങ്കിലും അത്തവണ ലോകകപ്പ് നേടാൻ ഇംഗ്ലണ്ട് ടീമിനായില്ല. ഇതിനെത്തുടർന്ന് അതേ വർഷം ടെയ്ലർ, തന്റെ ജോലി ഉപേക്ഷിച്ച് മുഴുനീള ക്രിക്കറ്ററായി മാറി. തുടർന്ന് അഞ്ചു വർഷം ക്രിക്കറ്റ് ടീമിൽ തന്നെ അംഗമായിരുന്നെങ്കിലും 2005 - ലെ ലോകകപ്പിൽ ഒരിക്കൽക്കൂടി പരാജയപ്പെട്ടതോടെ ക്രിക്കറ്റിനോടൊപ്പം തന്നെ ജോലി ചെയ്യുന്നത് വീണ്ടും തുടർന്നു.

ലോകകപ്പുകളിൽ പരാജയങ്ങൾ ഉണ്ടായെങ്കിലും 2006 - ൽ നടന്ന ഏകദിന മത്സരത്തിൽ 156 റണ്ണുകൾ നേടുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വലിയ സ്കോറാണിത്. 2007 - ലും 2008 - ലും ഐ.സി.സിയുടെ വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെടുകയും 2009 - ൽ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. 2009 - ലെ വനിതകളുടെ ക്രിക്കറ്റ് ലോകകപ്പിൽ കൂടുതൽ റണ്ണുകൾ നേടിയ താരമായി മാറുകയും അതേ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഇതിനുശേഷം 2010 - ൽ വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് ടെയ്ലർ ടീമിനെ പ്രതിനിധീകരിച്ചത്. 2011 - ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ 40 റൺസ് ശരാശരിയോടെയായിരുന്നു വിരമിച്ചത്. 2018 ജൂലൈയിൽ, ക്ലെയർ ടെയ്ലറിനെ ഐ.സി.സി യുടെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുകയുണ്ടായി. [1]
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "n" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="n"/> റ്റാഗ് കണ്ടെത്താനായില്ല

  1. "Ponting, Dravid, Claire Taylor inducted into ICC Hall of Fame". ESPNcricinfo. 2 July 2018.
"https://ml.wikipedia.org/w/index.php?title=ക്ലെയർ_ടെയ്ലർ&oldid=3235034" എന്ന താളിൽനിന്ന് ശേഖരിച്ചത്