Jump to content

ക്ലെയർ ക്ലെയർമോണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലെയർ ക്ലെയർമോണ്ട്
ക്ലെയർ‌മോണ്ട് 1819 ൽ, അമേലിയ കുറാൻ വരച്ചത്
ജനനം
Clara Mary Jane Clairmont

(1798-04-27)27 ഏപ്രിൽ 1798
മരണം19 മാർച്ച് 1879(1879-03-19) (പ്രായം 80)
തൊഴിൽ
പങ്കാളി(കൾ)Lord Byron
കുട്ടികൾAllegra Byron
മാതാപിതാക്ക(ൾ)
  • Mary Jane Vial Clairmont Godwin
  • John Lethbridge
ബന്ധുക്കൾ

ക്ലാര മേരി ജെയ്ൻ ക്ലെയർമോണ്ട് അല്ലെങ്കിൽ ക്ലെയർ ക്ലെയർമോണ്ട് (ജീവിതകാലം : 27 ഏപ്രിൽ 1798 - മാർച്ച് 19, 1879),  എന്നു പൊതുവായി അറിയപ്പെടുന്ന  വനിത എഴുത്തുകാരിയായ മേരി ഷെല്ലിയുടെ അർദ്ധ സഹോദരിയും ബൈറൺ പ്രഭുവിന്റെ മകളായ അല്ലെഗ്രയുടെ മാതാവുമായിരുന്നു. പെർസി ബിഷ് ഷെല്ലിയുടെ ഒരു കവിതയക്ക് ഇതു വിഷയമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

ആദ്യകാലം

[തിരുത്തുക]

1798 ൽ ബ്രിസ്റ്റലിനടുത്തുള്ള ബ്രിസ്ലിംഗ്ടണിൽ മേരി ജെയ്ൻ വിയൽ ക്ലെയർമോണ്ടിന്റെ രണ്ടാമത്തെ കുട്ടിയും ഏക മകളുമായി ക്ലെയർമോണ്ട് ജനിച്ചു. കുട്ടിക്കാലത്തുടനീളം അവൾ "ജെയ്ൻ" എന്നറിയപ്പെട്ടു. 2010 ൽ സോമർ‌സെറ്റിലെ ടൌണ്ട‌ണിനടുത്തുള്ള സാൻ‌ഡ്‌ഹിൽ‌ പാർക്കിലെ ജോൺ ലെത്‌ബ്രിഡ്ജ് (ജീവിതകാലം: 1746-1815, 1804 ന് ശേഷം ഒന്നാം ബറോണറ്റ് സർ ജോൺ ലെത്ബ്രിഡ്ജ്) ആണെന്ന് പിതാവിന്റെ ഐഡന്റിറ്റി കണ്ടെത്തിയിരുന്നു.[1] അവളുടെ മാതാവ് അദ്ദേഹത്തെ "ചാൾസ് ക്ലെയർമോണ്ട്" എന്ന് തിരിച്ചറിയുകയും തനിക്കും മക്കൾക്കും അവരുടെ നിയമവിരുദ്ധത മറച്ചുവെക്കുന്നതിനായി ക്ലെയർമോണ്ട് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഒരു വ്യാപാരിയും, കുലീന സ്വിസ് കുടുംബത്തിലെ ഒരു പ്രധാന അംഗവുമായിരുന്ന അവളുടെ ആദ്യത്തെ കുട്ടിയായ ചാൾസിന്റെ പിതാവായ ചാൾസ് അബ്രാം മാർക്ക് ഗൌലിസിനെ അവൾ കാഡിസിൽ കണ്ടുമുട്ടി.[2]

1801 ഡിസംബറിൽ ക്ലെയർമോണ്ടിന് മൂന്ന് വയസ്സുള്ളപ്പോൾ മാതാവ് അയൽവാസിയായ എഴുത്തുകാരനും തത്ത്വചിന്തകനുമായ വില്യം ഗോഡ്വിനെ വിവാഹം കഴിച്ചു. ഇത് അവൾക്ക് രണ്ട് അർദ്ധ സഹോദരിമാരെ കൊണ്ടുവരുന്നതിനു കാരണമായി. അവളേക്കാൾ എട്ട് മാസം മാത്രം പ്രായക്കൂടുതലുള്ള ഗോഡ്വിന്റെ മകൾ മേരിയും (പിന്നീട് മേരി ഷെല്ലി), ഏതാനും വർഷം പ്രായക്കൂടുതലുള്ള മുൻഭാര്യയുടെ പുത്രി ഫാനി ഇംലെയും. നാലുവർഷം മുമ്പ് മരണമടഞ്ഞിരുന്നുവെങ്കിലും  കുടുംബത്തിൽ അപ്പോഴും സാന്നിധ്യം അനുഭവപ്പെട്ടിരുന്ന മേരി വോൾസ്റ്റോൺക്രാഫ്റ്റിന്റെ പെൺമക്കളായിരുന്നു ഇരുവരും. പുതിയ ദമ്പതികൾ താമസിയാതെ ഒരു മകന്റെ മാതാപിതാക്കളായി.

ഗോഡ്വിന്റെ മൗലിക, അരാജകത്വവാദി ദാർശനിക വിശ്വാസങ്ങൾ അഞ്ച് കുട്ടികളെയും സ്വാധീനിച്ചിരുന്നു. മാതാപിതാക്കൾ രണ്ടുപേരും നല്ല വിദ്യാഭ്യാസമുള്ളവരായിരുന്നതിനാൽ അവർ സംയുക്തമായി ബൈബിൾ, ക്ലാസിക്കൽ ചരിത്രത്തെക്കുറിച്ച് കുട്ടികൾക്കുള്ള ബാലപാഠങ്ങൾ രചിക്കുകയും ജുവനൈൽ ലൈബ്രറി പ്രസിദ്ധീകരിക്കുകയും ഒരു പുസ്തകശാല നടത്തുകയും ചെയ്തു. കുട്ടിക്കാലം മുതൽക്കുതന്നെ വ്യാപകമായി വായിക്കാനും പ്രഭാഷണങ്ങൾ നടത്താനും ഗോഡ്വിൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചിരുന്നു.[3]

മൂർച്ചയുള്ള നാവുള്ള സ്ത്രീയായിരുന്ന മേരി ജെയ്ൻ ക്ലെയർമോണ്ട്, ഗോഡ്വിനുമായി പലപ്പോഴും കലഹിക്കുകയും ഭർത്താവിന്റെ പെൺമക്കളെക്കാൾ സ്വന്തം മക്കളെ അനുകൂലിക്കുകയും ചെയ്തു. അവർ ചഞ്ചലചിത്തയും വൈകാരികതീവ്രതയുമുള്ളതുമായ തന്റെ മകളെ അർദ്ധസഹോദരിമാരേക്കാൾ കൂടുതൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനായി കൗശലത്തോടെ കുറച്ചു കാലത്തേക്ക് ഒരു ബോർഡിംഗ് സ്കൂളിലേക്ക് അയയ്ക്കാൻ അവൾ പദ്ധതിയിട്ടിരുന്നു. മേരിയിൽ നിന്ന് വ്യത്യസ്തമായി ക്ലെയർ ക്ലെയർമോണ്ട് കൗമാരപ്രായത്തിൽത്തന്നെ ഫ്രഞ്ച് ഭാഷയിൽ നന്നായി സംസാരിച്ചിരുന്നു. പിന്നീട് അവൾ അഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടി. വ്യത്യസ്തമായ രീതികളിൽ കൈകാര്യം ചെയ്യപ്പെട്ടിട്ടും പെൺകുട്ടികൾ അടുത്ത സൌഹൃദത്തോടെ വളരുകയും ജീവിതകാലം മുഴുവൻ സമ്പർക്കം പുലർത്തുകയും ചെയ്തിരുന്നു.

പതിനാറാമത്തെ വയസ്സിൽ ക്ലെയർ‌മോണ്ട് ഊർജ്ജസ്വലയും മദാലസയുമായ ഇരുണ്ട തവിട്ടുനിറമുള്ള മുടിയുള്ളവളും ഒരു നല്ല ആലാപന ശബ്ദവും അംഗീകാരത്തിനായി ദാഹമുള്ളവളുമായിരുന്നു. അവളുടെ രണ്ടാനച്ഛൻ വില്യം ഗോഡ്വിൻ കടക്കെണിയിലായതോടൊപ്പം ഗോഡ്വിന്റെ മകളായ മേരിയുമായുള്ള മാതാവിന്റെ ബന്ധം കൂടുതൽ വഷളായതിനാൽ അവളുടെ ഗാർഹിക ജീവിതം കൂടുതൽ പിരിമുറുക്കത്തിലായിത്തീർന്നു. സ്വതന്ത്ര പ്രണയത്തിൽ വിശ്വാസമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പെർസി ബൈഷെ ഷെല്ലിയുമായുള്ള അർദ്ധ സഹോദരിയുടെ രഹസ്യ കൂടിക്കാഴ്ചയ്ക്ക് ക്ലെയർമോണ്ട് സഹായിക്കുകയും താമസിയാതെ സ്വന്തം ഭാര്യയെയും രണ്ട് ചെറിയ കുട്ടികളെയും ഉപേക്ഷിച്ച് അയാൾ മേരിയോടൊപ്പം ചേരുകയും ചെയ്തു. 1814 ജൂലൈയിൽ മേരി ഷെല്ലിക്കൊപ്പം ഓടിപ്പോയപ്പോൾ ക്ലെയർമോണ്ട് അവരോടൊപ്പം പോയി. ക്ലൈർമോണ്ടിന്റെ മാതാവ് സംഘത്തെ കാലായിസിലെ ഒരു സത്രത്തിലേക്ക് അന്വേഷിച്ചെത്തിയെങ്കിലും ക്ലെയർമോണ്ടിനെ ഒപ്പം വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. പ്രഭുക്കന്മാരായ ഷെല്ലിക്ക് നൽകാൻ കഴിയുന്ന സാമ്പത്തിക സഹായം ഗോഡ്വിന് ആവശ്യവുമായിരുന്നു. യൂറോപ്പിലുടനീളം ഷെല്ലി കുടുംബത്തിന്റെ അലഞ്ഞുതിരിയലിൽ ക്ലെയർമോണ്ട് അവരോടൊപ്പം തുടർന്നു. മൂന്ന് ചെറുപ്പക്കാരും യുദ്ധത്തിൽ തകർന്ന ഫ്രാൻസിലേക്കും സ്വിറ്റ്സർലൻഡിലേക്കും പോകുകയും, മേരി ഷെല്ലി പിന്നീട് ഓർമ്മിച്ചതുപോലെ, ഒരു റൊമാന്റിക് നോവലിലെ കഥാപാത്രങ്ങളെപ്പോലെ അവർ തങ്ങളെത്തന്നെ ആകർഷിക്കുകയും, എന്നാൽ എല്ലായ്പ്പോഴും വ്യാപകമായി വായിക്കുകയും എഴുതുകയും സൃഷ്ടിപരമായ പ്രക്രിയയെക്കുറിച്ച് ചർച്ച ചെയ്യുന്നതു തുടരുകയും ചെയ്തു. യാത്രയിൽ, ക്ലൈർമോണ്ട് റൂസ്സോ, വില്യം ഷേക്സ്പിയർ, മേരിയുടെ മാതാവ് മേരി വോൾസ്റ്റോൺക്രാഫ്റ്റ് എന്നിവരുടെ കൃതികൾ വായിച്ചു.

അവലംബം

[തിരുത്തുക]
  1. "File Downloads - Claire Clairmont, Mary Jane's Daughter: New Correspondence with Claire's Father". Retrieved 14 May 2012.
  2. "'Mrs Clairmont' and her daughter - Claire Clairmont, Mary Jane's Daughter: New Correspondence with Claire's Father". Retrieved 14 May 2012.
  3. McDowell, "Books: Women's Work".
"https://ml.wikipedia.org/w/index.php?title=ക്ലെയർ_ക്ലെയർമോണ്ട്&oldid=3282044" എന്ന താളിൽനിന്ന് ശേഖരിച്ചത്