ക്ലെമൻസ് വോൺ മെറ്റർനിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിൻസ് മെറ്റർനിക്ക്

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഓസ്ട്രിയൻ രാഷ്ട്രീയനേതാവും തന്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട യൂറോപ്യൻ നയതന്ത്രജ്ഞന്മാരിൽ ഒരുവനും ആയിരുന്നു പ്രിൻസ് ക്ലെമൻസ് വോൺ മെറ്റർനിക്ക് (ജനനം 15 മേയ് 1773 , മരണം 11 ജൂൺ 1859). 1809 മുതൽ നാലു ദശകക്കാലം വിശുദ്ധറോമാസാമ്രാജ്യത്തിലും അതിനെ പിന്തുടർന്നുണ്ടായ ഓസ്ട്രിയൻ സാമ്രാജ്യത്തിലും വിദേശകാര്യമന്ത്രി ആയിരുന്ന അദ്ദേഹം, യൂറോപ്പിൽ നെപ്പോളിയന്റെ പ്രതാപത്തിന്റെ നാളുകളിൽ ഫ്രെഞ്ചു സാമ്രാജ്യത്തിനും ഓസ്ട്രിയക്കും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിൽ മുൻകൈയ്യെടുത്തു. ഇതിനായി സ്വീകരിച്ച നടപടികളിൽ ആദ്യപത്നി ജോസഫൈനിൽ നിന്നുള്ള നെപ്പോളിയന്റെ വിവാഹമോചനവും ഓസ്ട്രിയയിലെ രാജകുമാരി മേരി ലൂയീസും നെപ്പോളിയനുമായുള്ള വിവാഹവും ഉൾപ്പെട്ടിരുന്നു.

എങ്കിലും പിന്നീട് മെറ്റർനിക്ക് പിന്തുടർന്ന നയങ്ങൾ നെപ്പോളിയന്റെ പതനത്തിനു വഴിയൊരുക്കി. തുടർന്ന് നിലവിൽ വന്ന യൂറോപ്യൻ രാഷ്ട്രവ്യവസ്ഥ മുഖ്യമായും മെറ്റർനിക്കിന്റെ സൃഷ്ടിയായിരുന്നു. "മെറ്റർനിക്ക് വ്യവസ്ഥ" (Metternich System) എന്ന പേരുപോലും അതിനു കിട്ടി. 1848-ലെ ലിബറലെ ലിബറൽ വിപ്ലവത്തിൽ മെറ്റർനിക്ക് അധികാരഭ്രഷ്ടനായി. നെപ്പോളിയനും ബിസ്മാർക്കിനും ഒപ്പം, പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്യൻ രാജനീതിയെ ഏറ്റവുമധികം സ്വാധീനിച്ച മൂന്നു വ്യക്തികളിൽ ഒരാളായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. [1]

അവലംബം[തിരുത്തുക]

  1. കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം പ്രിൻസ് ക്ലെമൻസ് ലോഥാർ വെൻസൽ വോൺ മെറ്റർനിക്ക്