ക്ലെമാറ്റിസ് ഫ്ലാമുല
ക്ലെമാറ്റിസ് ഫ്ലാമുല | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Order: | Ranunculales |
Family: | Ranunculaceae |
Genus: | Clematis |
വർഗ്ഗം: | C. flammula
|
ശാസ്ത്രീയ നാമം | |
Clematis flammula L. |

ഫ്രാഗ്രന്റ് വിർജിൻസ് ബൗവർ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന മിതശീതോഷ്ണമേഖലയിൽ വളരുന്ന ദാരുലതകൾ ആണ് ക്ലെമാറ്റിസ് ഫ്ലാമുല. ഈ സസ്യം തെക്കൻ യൂറോപ്പിലെയും ഉത്തരാഫ്രിക്കയിലെയും സ്വദേശിയാണെങ്കിലും തോട്ടങ്ങളിൽ അലങ്കാര സസ്യമായി ലോകമെമ്പാടും ഇത് കൃഷിചെയ്യുന്നു. മരംപോലുള്ള ആരോഹി സസ്യത്തിൽ സുഗന്ധമുള്ള വെളുത്ത പൂക്കളും ചെറിയ പച്ച എകീനുകളും കാണപ്പെടുന്നു. പുഷ്പങ്ങൾ പുതുതായി വിടരുമ്പോൾ അവയ്ക്ക് ഹൃദ്യമായ ബദാമിനെ അനുസ്മരിപ്പിക്കുന്ന സുഗന്ധവും കാണപ്പെടുന്നു.
ചൂടുള്ള മാസങ്ങളിലുടനീളം ധാരാളം പുഷ്പങ്ങളുണ്ടാകുന്ന ആരോഹിസസ്യമാണിത്. വേലിയിലും തോപ്പുകളിലുമുള്ള അലങ്കാരസസ്യമായി അല്ലെങ്കിൽ നിലം പുതയിടാൻ തോട്ടക്കാർക്കിടയിൽ ഇവ ജനപ്രിയമാണ്. കെട്ടുപിണഞ്ഞ ആരോഹിവള്ളികൾക്ക് കയറാൻ മറ്റ് സസ്യങ്ങളോ ഘടനകളോ ഇല്ലെങ്കിൽ, അത് സ്വയം കയറുകയും വലിയതും ഇടതൂർന്നതുമായി പടർന്നുപന്തലിക്കയും ചെയ്യുന്നു. സസ്യത്തിൽ നിരവധി ചിനപ്പുപൊട്ടലുകൾ ഉണ്ടാകുകയും അഞ്ച് മീറ്ററിലധികം ഉയരത്തിൽ എത്തുകയും ചെയ്യുന്നു. ഇത് ഹൃദ്യസുഗന്ധമുള്ളതും എന്നാൽ വിഷമുള്ളതുമാണ്.
ഈ ഇനം ചില പ്രദേശങ്ങളിൽ, അതിന്റെ പരിചയപ്പെടുത്തലിനുശേഷം ഒരു ശല്യമായി മാറിയിരിക്കുന്നു. പൂന്തോട്ടങ്ങൾക്കു പുറത്ത് പ്രകൃതിഭംഗിയുണ്ടാക്കുന്ന ഒരു കളയാണിത്.
ക്ലെമാറ്റിസ് ഫ്ലാമുല var. മരിറ്റിമ ഒരു കടുപ്പമേറിയ ഇനമാണ്. അത് മണൽത്തീരങ്ങളുമായി പൊരുത്തപ്പെടുന്നു. മണ്ണൊലിപ്പ് മുഖാന്തരം നശിച്ച മണൽ ബീച്ചുകളിൽ മണ്ണിന്റെ സ്ഥിരത കൈവരിക്കുന്നതിനുള്ള ഒരു സസ്യമായി ഈ ഇനം നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്.