ക്ലിഫോർഡ് ചാൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരളത്തിൽ വേരുകളുള്ള[1] ദക്ഷിണാഫ്രിക്കൻ ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമാണ് ക്ലിഫോർഡ് ചാൾസ് (ജനനം:1965).

ജീവിതരേഖ[തിരുത്തുക]

1965 ൽ ജനിച്ചു. വിറ്റ്‌വാട്ടർ സ്രാന്റ് സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടുന്ന ആദ്യ കറുത്ത വർഗ്ഗക്കാരനായിരുന്നു. വർണ വിവേചനങ്ങളുടെ ഭാഗമായി സാമൂഹികമായി ഇടപെടുന്ന കലാ പ്രസ്ഥാനവുമായി(socially engaged art) ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ബ്ലാക്ക് ആക്ടിവിസ്റ്റ് തിയറ്റർ, ഡോൽമോ തിയേറ്ററുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

പ്രദർശനങ്ങൾ[തിരുത്തുക]

  • വെനീസ് ബിനാലെ (2003)
  • റൈറ്റർ - പെർഫോമർ

കൊച്ചി-മുസിരിസ് ബിനാലെ 2012[തിരുത്തുക]

വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ചുള്ള അഞ്ച് ഇൻസ്റ്റളേഷനുകളാണ് ക്ലിഫിന്റേതായി ബിനാലെയിലുണ്ടായിരുന്നത്. പരസ്പരം സമ്പർക്കം പുലർത്തുന്ന ഒരു ഇൻസ്റ്റലേഷനുകളാണിവ. അഞ്ചു മുറികളിലായി ഇവ വ്യത്യസ്ത ആശയങ്ങളെ അവതരിപ്പിക്കുന്നു.[1] ഇതു കൂടാതെ 'സേർച്ചിംഗ് ഫോർ പപ്പായ ജ്യൂസ്' എന്ന പേരിൽ ഫോർട്ടു കൊച്ചിയിൽ നിന്നുള്ള ഫോട്ടോകളും പെപ്പർഹൗസിൽ സ്റ്റെപ്സ് ഫ്രം വില്ലാ സെബോലിനി എന്നൊരു ഇൻസ്റ്റളേഷനും പ്രദർശിപ്പിച്ചിരുന്നു.

  • കമ്മ്യൂണിസ്റ്റ് പാർട്ടി റീഡിംഗ് റൂം

കേരളത്തിലെവിടെയും കമ്മ്യൂണിസ്റ്റ് ദിനപത്രങ്ങൾ ലഭ്യമാക്കുന്ന വായനശാലകളുടെ പകർപ്പാണിത്.

  • ആബ്സൻസ്

ശക്തി എന്ന ആശയത്തെ തുടർച്ചയാക്കികൊണ്ട് തൊഴിലിന്റെ അഭാവത്തെക്കുറിച്ചും നമ്മുടെ ശരീരവുമായുള്ള അതിന്റെ ബന്ധത്തെക്കുറിച്ചുമാണ് ഈ സൃഷ്ടി.

  • റൂം ഓഫ് പ്രൊഫൗണ്ട് എസ്സൻസ്

യാത്രകൾ, ഓർമ്മകളുടെ ആവിഷ്കരണം,സുഗന്ധം, അവയുടെ നിരർത്ഥകത എന്നിവയെക്കുറിച്ചാണ് ഈ മുറി സംസാരിക്കുന്നത്.

  • റൂം ഫോർ

ജൈവാവശിഷ്ടങ്ങൾ : പെയിന്റിംഗിന്റെ അവസാനത്തെക്കുറിച്ചുള്ള കഥകൾ; കൊച്ചി മുസിരിസിന്റെ തീരത്തു നിന്ന് ശേഖരിച്ച ജലത്തിന്റെ നിറഭേദങ്ങൾ ചേർത്ത് നാലാമത്തെ മുറിയിൽ ചിത്രീകരിച്ചിരിക്കുന്നു.

  • പ്രൊഫൗണ്ട് പ്രൊഫാനിറ്റീസ്

കോട്ടകളുടെ സങ്കൽപ്പത്തിൽ നിന്നാണ് ഈ ഇൻസ്റ്റലേഷൻ രൂപീകരിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 http://twocircles.net/2012dec15/apartheid_sea_kerala_colour_south_african_artists_work_kochi.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലിഫോർഡ്_ചാൾസ്&oldid=3630169" എന്ന താളിൽനിന്ന് ശേഖരിച്ചത്