ക്ലാർക്ക് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റെർലിംഗ് ആൻഡ് ഫ്രാൻസിൻ ക്ലാർക്ക് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്
ഡാനിയൽ ഡെവെറെൽ പെറി
രൂപകൽപ്പന ചെയ്‌ത
1955-ലെ യഥാർത്ഥ മാർബിൾ കെട്ടിടം.
ക്ലാർക്ക് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് is located in Massachusetts
ക്ലാർക്ക് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്
Location within Massachusetts
സ്ഥാപിതം1955 (1955)
സ്ഥാനം225 South St, Williamstown, MA 01267
Typeആർട്ട് മ്യൂസിയം,
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
Accreditationഅമേരിക്കൻ അലയൻസ് ഓഫ് മ്യൂസിയം
Founderറോബർട്ട് സ്റ്റെർലിംഗ് ക്ലാർക്ക്,
ഫ്രാൻസിൻ ക്ലാർക്ക്
Directorഒലിവിയർ മെസ്ലേ
Architectഡാനിയൽ ഡെവെറെൽ പെറി,
തഡാവോ ആൻഡോ,
അന്നബെല്ലെ സെൽഡോർഫ്
വെബ്‌വിലാസംclarkart.edu

സ്റ്റെർലിംഗ് ആൻഡ് ഫ്രാൻസിൻ ക്ലാർക്ക് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, (സാധാരണയായി ക്ലാർക്ക് എന്നറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്‌സിലെ വില്യംസ്‌ടൗണിൽ സ്ഥിതി ചെയ്യുന്ന ഒരു ആർട്ട് മ്യൂസിയവും ഗവേഷണ സ്ഥാപനവുമാണ്. അതിന്റെ ശേഖരത്തിൽ പതിനാലാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം വരെയുള്ള യൂറോപ്യൻ, അമേരിക്കൻ പെയിന്റിംഗുകൾ, ശിൽപങ്ങൾ, പ്രിന്റുകൾ, ഡ്രോയിംഗുകൾ, ഫോട്ടോഗ്രാഫുകൾ, അലങ്കാര കലകൾ എന്നിവ ഉൾപ്പെടുന്നു. ക്ലാർക്ക്, മസാച്യുസെറ്റ്‌സ് മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് (MASS MoCA), വില്യംസ് കോളേജ് മ്യൂസിയം ഓഫ് ആർട്ട് (WCMA) എന്നിവയുമായിച്ചേർന്ന് ബെർക്‌ഷെയറിലെ ആർട്ട് മ്യൂസിയ ത്രയം രൂപീകരിക്കുന്നു. ഗവേഷണത്തിനും ഉന്നത പഠനത്തിനുമുള്ള ഒരു കേന്ദ്രമായും ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ഫെലോഷിപ്പ് പ്രോഗ്രാമുകളളും, കല, ചരിത്രം എന്നിവയിലെ വില്യംസ് കോളേജ് ഗ്രാജുവേറ്റ് പ്രോഗ്രാമും ഉൾപ്പെടുന്ന വിവിധ ഗവേഷണ, അക്കാദമിക് പ്രോഗ്രാമുകളുടെ ആസ്ഥാനമാണിത്. പ്രതിവർഷം 200,000 ആളുകൾ ഈ സ്ഥാപനം സന്ദർശിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Visitor Center, Clark Art Institute" (in ഇംഗ്ലീഷ്). Retrieved 2017-08-21.