ക്ലാസ് ഫയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാവ പ്രോഗ്രാമിങ് ഭാഷയിൽ എഴുതിയ പ്രോഗ്രാമുകൾ ജാവാ കംപൈലർ ഉപയോഗിച്ചു കംപൈൽ ചെയ്യുമ്പോൾ ക്ലാസ് ഫയലുകൾ ലഭിക്കുന്നു. ഈ ഫയലുകൾ ജാവാ വിർച്ച്വൽ മെഷീന് മനസ്സിലാകുന്ന ബൈറ്റ് കോഡ് രൂപത്തിലുള്ള ഫയലുകളാണ്. ഇത്തരം ഫയലുകൾക്ക് .ക്ലാസ്സ് (.class) ഫയൽ എക്സ്റ്റെൻഷനാണ് ഉള്ളത്.

കംപൈൽ ചെയ്യുന്ന ജാവാ പ്രോഗ്രാമിൽ ഒന്നിൽ കൂടുതൽ ക്ലാസ്സുകൾ ഉണ്ടെങ്കിൽ ഓരോ ജാവാ ക്ലാസുകൾക്കും കംപൈൽ ചെയ്തുകഴിയുമ്പോൾ വെവ്വേറെ .ക്ലാസ്സ് ഫയലുകൾ ഉണ്ടാവും. ഈ ക്ലാസ്സ് ഫയലുകൾ ജാവാ വിർച്ച്വൽ മെഷീനിൽ പ്രവർത്തിക്കുന്നവയാണ്. മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും, ഹാർഡ് വെയറുകൾക്കും വേണ്ടിയുള്ള ജാവാ വെർച്ച്വൽ മെഷീനുകൾ നിലവിലുണ്ട്, അതിനാൽ ഏതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും, ഹാർഡ്‌വെയറും ഉപയോഗിച്ച് സൃഷ്ടിച്ച ക്ലാസ്സ് ഫയലുകൾ മറ്റേതൊരു വെർച്ച്വൽ മെഷീനിലും പ്രവർത്തിക്കും, ഓപ്പറേറ്റിങ് സിസ്റ്റവും ഹാർഡ്‌വെയറും ഏതാണെങ്കിലും. ഇത് മൂലമാണ് ജാവയ്ക്ക് പ്ലാറ്റ്ഫോം സാതന്ത്ര്യം അല്ലെങ്കിൽ പ്ലാറ്റ്ഫോം നിരപേക്ഷത എന്ന ഗുണം ലഭിച്ചത്.

ക്ലാസ് ഫയലിന്റെ ഘടന[തിരുത്തുക]

ഒരു ജാവാ ക്ലാസ് ഫയലിന്റെ ഘടന നോക്കുകയാണെങ്കിൽ അതിൽ താഴെപ്പറയുന്ന പത്ത് അടിസ്ഥാന വിഭാഗങ്ങൾ കാണാൻ കഴിയും. [1]

 1. മാജിക് അക്കം
 2. ക്ലാസ് ഫയലിന്റെ വേർഷൻ : ക്ലാസ് ഫയലിന്റെ മൈനർ, മേജർ വേർഷൻ വിവരങ്ങൾ
 3. കോണ്സ്റ്റൻറ്റ് ശേഖരം : പ്രോഗ്രാമിലുപയോഗിക്കേണ്ട കോൺസ്റ്റൻറ്റുകൾ എല്ലാം ഇവിടെയാണ് ശേഖരിച്ചു വച്ചിരിക്കുന്നത്
 4. ആക്സസ് ഫ്ലാഗുകൾ : ഉദാഹരണത്തിന‍് ഒരു ക്ലാസ് അബ്സ്ട്രാക്റ്റ് ആണോ , സ്റ്റാറ്റിക് ആണോ എന്നൊക്കെയുള്ള വിവരങ്ങൾ
 5. ദിസ് ക്ലാസ് : ഈ .ക്ലാസ് ഫയലിലുള്ള ജാവാ ക്ലാസിന്റെ പേർ
 6. സൂപ്പർ ക്ലാസ് : സൂപ്പർ ക്ലാസിന്റെ പേർ
 7. ഇൻറ്റർഫേസുകൾ: ഈ ജാവാ ക്ലാസിൽ ഉപയോഗിച്ചിട്ടുള്ള ഇൻറ്റർഫേസുകളുടെ വിവരം
 8. ഫീൽഡുകൾ: ഈ ക്ലാസിലുള്ള ഫീൽഡുകൾ
 9. മെത്തേഡുകൾ: ക്ലാസിലുള്ള മെത്തേഡുകൾ
 10. ആട്രിബ്യൂട്ട്സ് : ഈ ക്ലാസ്സ് ഫയലിനെപ്പറ്റിയുള്ള മറ്റ് വിവരങ്ങൾ (ഉദാഹരണത്തിന‍് സോർസ് ഫയലിന്റെ പേർ)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലം‌ബം[തിരുത്തുക]

 1. വിരൾ പട്ടേൽ. "ജാവ ക്ലാസ് ഫയൽ ഫോർമാറ്റിന്റെ ഘടന" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 01-09-2009.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)


"https://ml.wikipedia.org/w/index.php?title=ക്ലാസ്_ഫയൽ&oldid=2307367" എന്ന താളിൽനിന്നു ശേഖരിച്ചത്