ക്ലാവോക്ക്, അലാസ്ക

Coordinates: 55°33′18″N 133°05′07″W / 55.55500°N 133.08528°W / 55.55500; -133.08528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാവോക്ക്
North Pacific Trading and Packing cannery in Klawak, early 20th century
North Pacific Trading and Packing cannery in Klawak, early 20th century
Official seal of ക്ലാവോക്ക്
Seal
Nickname(s): 
Site of the First Salmon Cannery in Alaska
Motto(s): 
kla-na-kee-duk
ക്ലാവോക്ക് is located in Alaska
ക്ലാവോക്ക്
ക്ലാവോക്ക്
Location in Alaska
Coordinates: 55°33′18″N 133°05′07″W / 55.55500°N 133.08528°W / 55.55500; -133.08528
CountryUnited States
StateAlaska
BoroughUnorganized
Census areaPrince of Wales-Hyder
Founded1868
IncorporatedOctober 29, 1929[1]
ഭരണസമ്പ്രദായം
 • MayorLawrence Armour[2]
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
വിസ്തീർണ്ണം
 • ആകെ0.98 ച മൈ (2.54 ച.കി.മീ.)
 • ഭൂമി0.77 ച മൈ (1.99 ച.കി.മീ.)
 • ജലം0.21 ച മൈ (0.56 ച.കി.മീ.)  34.83%
ഉയരം
79 അടി (24 മീ)
ജനസംഖ്യ
 (2010)
 • ആകെ755
 • കണക്ക് 
(2016)[4]
796
 • ജനസാന്ദ്രത810.59/ച മൈ (313.01/ച.കി.മീ.)
സമയമേഖലUTC-9 (AKST)
 • Summer (DST)UTC-8 (AKDT)
Zip code
99925
Area code907
FIPS code02-40400
GNIS feature ID1423100
വെബ്സൈറ്റ്www.cityofklawock.com

ക്ലാവോക്ക് (Klawock ) എന്ന പട്ടണം പ്രിൻസ് ആഫ് വെയിത്സ്-ഹൈദർ സെൻസസ് ഏരിയായിൽ ഉൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. പ്രിൻസ് ആഫ് വെയിത്സ് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിട്ടാണിതു സ്ഥിതി ചെയ്യുന്നത്. ജനസംഖ്യ 2000 ലെ സെൻസസ് പ്രകാരം 854 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ 755 ആയി കുറഞ്ഞിരുന്നു. കെച്ചികാൻ നഗരത്തിൽ നിന്ന് 90 കിലോമീറ്ററും (56 മൈൽ) ക്രെയ്ഗിൽ നിന്നും 11 കിലോമീറ്ററും (7 മൈൽ) ഹൊള്ളീസിൽ നിന്നും 39 കിലോമീറ്ററുമാണ് (24 മൈൽ) ഇവിടേയ്ക്കുള്ള ദൂരം.

ചരിത്രം[തിരുത്തുക]

ക്ലാവോക്ക് പട്ടണത്തിലെ ആദിമ നിവാസികൾ ട്ലിൻഗിറ്റ് (Tlingit) വർഗ്ഗക്കാരാണ്. ഗ്രാമത്തിന്റെ വടക്കേ ഭാഗത്തുള്ള ടക്സെക്കാൻ (Tuxekan) ഗ്രാമത്തിൽ നിന്നാണ് ഇവർ ഇങ്ങോട്ട് കുടിയേറിയത്. മീൻപിടുത്തക്കാരുടെ ഒരു വേനൽക്കാല താവളമായിരുന്നു ആദ്യകാലത്ത്. ക്ലാവോക്ക് പട്ടണത്തിന്റെ ചരിത്രം മത്സ്യബന്ധന വ്യവസായവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. 1868 ൽ ഒരു വിപണന കേന്ദ്രവും വിൽപ്പനക്കുള്ള ഉപ്പിലിട്ട മത്സ്യങ്ങൾക്കുള്ള സംഭരണകേന്ദ്രവും സ്ഥാപിക്കപ്പെട്ടു. അലാസ്കയിലെ ആദ്യത്തെ മത്സ്യമാംസാദികൾ കേടുകൂടാതെ സൂക്ഷിക്കുന്ന കേന്ദ്രം ഒരു സാൻഫ്രാൻസിസ്കോ കമ്പനിയുടെ ഉടമസ്ഥതയിൽ 1878 ൽ സ്ഥാപിക്കപ്പെട്ടു. ചുവന്ന സാൽമൺ മത്സ്യക്കുഞ്ഞുങ്ങളുടെ മുട്ട വിരിയിക്കാനുള്ള ഒരു സാൽമൺ ഹാച്ചറി 1897 നും 1917 നും മദ്ധ്യേ ക്ലാവോക്ക് തടാകത്തിൽ പ്രവർത്തനമാരംഭിച്ചു. അലാസ്ക സ്റ്റേറ്റിലെ അക്കാലത്തെ രണ്ടാമത്തെ ഹാച്ചറിയായിരുന്നു ഇത്. 1920 ലും 1924 ലും രണ്ടു മത്സ്യമാംസാദി സംഭരണ കേന്ദ്രങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു. 1934 ൽ യു.എസ്. കോൺഗ്രസ് വീലർ ഹോവാർഡ് ആക്ട്[5] [Wheeler-Howard Act (Indian Reorganization Act)] പാസാക്കി. ഈ ആക്ടു പ്രകാരം ക്ലാവോക്കിലെ മത്സ്യമാംസാദി സംഭരണകേന്ദ്രങ്ങളടും പ്രവർത്തനങ്ങൾക്ക് ഫെഡറൽ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിക്കുവാൻ തീരുമാനമായി. പ്രദേശത്തെ ജനത മദ്യം സമൂഹത്തിൽ നിന്നു ഒഴിവാക്കി നിർത്തണമെന്ന നിബന്ധനയോടെയാണ് ഇത് അംഗീകരിച്ചത്. 1929 ൽ ക്ലാവോക്ക ഏകീകരിക്കപ്പെടാത്ത പട്ടണമായിരുന്നു. 1882 ൽ പട്ടണത്തിൽ ഒരു കമ്പിത്തപാൽ ഓഫീസ് സ്ഥാപിതമായി.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 82.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 88.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. http://www.historylink.org/File/2599. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ക്ലാവോക്ക്,_അലാസ്ക&oldid=3119786" എന്ന താളിൽനിന്ന് ശേഖരിച്ചത്