ക്ലാര റോക്ക്മോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാര റോക്ക്മോർ
ജനനം(1911-03-09)മാർച്ച് 9, 1911
വിൽനുസ് ലെ വിൽന ഗവർണ്ണറേറ്റ് (ഇപ്പോഴത്തെ ലിത്വാനിയ
മരണംമേയ് 10, 1998(1998-05-10) (പ്രായം 87)
ന്യൂയോർക്ക് [1]

തെരെമിൻ എന്ന ഇലക്ട്രോണിക് സംഗീത ഉപകരണത്തിൽ കലാനിപുണത തെളിയിച്ച ലിത്വാനിയൻ സ്വദേശിനിയായിരുന്നു ക്ലാര റോക്ക്മോർ (Clara Rockmore) (March 9, 1911 – May 10, 1998). [2][3][4][5][6]

ജീവചരിത്രം[തിരുത്തുക]

ആദ്യകാല ജീവിതം[തിരുത്തുക]

1911 മാർച്ച് 9 ന് വിൽനുസ് ലെ വിൽന ഗവർണ്ണറേറ്റ് (ഇപ്പോഴത്തെ ലിത്വാനിയ) ൽ ജനിച്ചു. ക്ലാര റോക്ക്മോർ ആദ്യകാല നാമം ക്ലാര റൈസെൻബെർഗ്ഗ് എന്നായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ക്ലാര റോക്ക്മോർ വയലിനിൽ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഞ്ചാം വയസ്സിൽ സൈന്റ് പീറ്റർസ്ബെർഗ്ഗ് കൺസെർവേറ്ററി എന്ന സംഗീത വിദ്യാലയത്തിൽ പഠനമാരംഭിച്ചു. സൈന്റ് പീറ്റർസ്ബെർഗ്ഗ് കൺസെർവേറ്ററിയിൽ ഇതുവരെ പഠിച്ചതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് റോക്ക്മോർ. ഹംഗറി വയലിനിസ്റ്റ് ആയ ലിയോപോൾഡ് ഔർ ന്റെ കീഴിലാണ് ക്ലാര റോക്ക്മോർ വയലിൻ അഭ്യസിച്ചത്. പോഷകാഹാരക്കുറവുമൂലം അസ്ഥികളിലുണ്ടായ പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിൽ തന്നെ വയലിൻ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഇലക്ട്രോണിക് സംഗീത ഉപകരണമായ തെരെമിൻ ലേക്ക് ശ്രദ്ധതിരിക്കുകയും അതിൽ തന്റെ കലാനിപുണത തെളിയിക്കുകയും പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു.


ക്ലാര റോക്ക്മോർ തെരെമിൻ സംഗീത ഉപകരണത്തിന്റെ ആവിഷ്‌ക്കർത്താവായ ലിയോൺ തെരെമിനുമൊത്ത്

കലാജീവിതം[തിരുത്തുക]

1977വരെ ന്യൂയോർക്ക്, ഫിലാഡെൽഫിയ എന്നിവിടങ്ങളിൽ ഗാനമേളകളിലെ വാദ്യമേള സംഘത്തിലും അമേരിക്കൻ ഗായകനായ പോൾ റോബിൻസൺ ന്റെ ഗാനമേളകളിലെ വാദ്യമേള സംഘത്തിലും ക്ലാര റോക്ക്മോർ ഉണ്ടായിരുന്നു. 1977 ൽ റോക്ക്മോർ മൂഗ് സംഗീതത്തിന്റ പ്രാരംഭകനായ ബോബ് മൂഗിന്റെ നിർദ്ദേശപ്പ്രകാരം റോക്ക്മോർ തന്റെ സഹോദരിയും അമേരിക്കൻ പിയാനോയിസ്റ്റുമായ നദിയ റൈസെൻബെർഗ്ഗിനോടൊപ്പം സംഗീതം പ്രകടനങ്ങൾ രേഖപ്പെടുത്തി ഒരു ആൽബം നിർമിച്ചു.[7]

വ്യക്തി ജീവിതം[തിരുത്തുക]

റോബർട്ട് റോക്ക്മോർ ആയിരുന്നു ജീവിത പങ്കാളി. ക്ലാര റോക്ക്മോർ തന്റെ 87ാം വയസ്സിൽ ( 1998 ൽ മെയ് 10 ന് )ന്യൂയോർക്കിൽ വെച്ച് മരണമടഞ്ഞു.[8]

അവലംബം[തിരുത്തുക]

  1. Ramone, Phil; Evin, Danielle (2008-07-11). "Dog Ears Music: Volume Twenty-Eight". Huffington Post. Retrieved 2009-09-10. Genius thereminist Clara Rockmore
  2. Ostertag, Bob (December 2002). "Human bodies, computer music" (PDF). Leonardo Music Journal. MIT Press. 12ÌÇ: 13. doi:10.1162/096112102762295070. Retrieved 2009-09-10. Clara Rockmore, in particular, became a bona fide theremin virtuoso by any definition of the word
  3. Paradiso, Joseph A.; Gershenfeld, Neil (Summer 1997). "Musical Applications of Electric Field Sensing". Computer Music Journal. series. MIT Press. 21:2 (2): 69–89. JSTOR 3681109. few things since have matched Clara Rockmore's lyrical dynamics
  4. Pringle, Peter. "Clara Rockmore". Retrieved 2009-09-10. great virtuoso thereminist of the 20th century ... astounded critics with her theremin artistry
  5. Bailey, Bill (2004-10-15). "Weird science". The Guardian. Retrieved 2009-09-10. Clara Rockmore was rightly hailed in her time as a true star. ... Rockmore gained more recognition for her playing of the instrument than Theremin himself ever did for inventing it. ... warm praise from music critics
  6. Ramone, Phil; Evin, Danielle (2008-07-11). "Dog Ears Music: Volume Twenty-Eight". Huffington Post. Retrieved 2009-09-10. Genius thereminist Clara Rockmore
  7. "Remembering Clara Rockmore". Retrieved 2014-10-07.
  8. "The Nadia Reisenberg & Clara Rockmore Foundation". Archived from the original on 2016-03-04. Retrieved 2011-05-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലാര_റോക്ക്മോർ&oldid=3961524" എന്ന താളിൽനിന്ന് ശേഖരിച്ചത്