ക്ലാരിസ് ഫെൽപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാരിസ് ഫെൽപ്സ്
April2017ClaricePhelps (cropped).jpg
ക്ലാരിസ് ഫെൽപ്സ്
കലാലയംടെന്നസീ സംസ്ഥാന സർവ്വകലാശാല
Scientific career
Institutionsഓക്ക് റിഡ്ജ് ദേശീയ പരീക്ഷണശാല

ക്ലാരിസ് ഇവോൺ ഫെൽപ്സ് ഒരു അമേരിക്കൻ ആണവ-രസതന്ത്രജ്ഞയാണ്. 2010-ൽ 117-ആമത്തെ മൂലകമായ ടെന്നസൈൻ കണ്ടുപിടിച്ച ഗവേഷണസംഘത്തിൽ പ്രോജക്റ്റ് മാനേജറായ ഫെൽപ്സ് ഒരു രാസമൂലകം കണ്ടുപിടിച്ച ആദ്യ ആഫ്രിക്കൻ അമേരിക്കൻ സ്ത്രീയായി.[1]

ടെന്നസീ സംസ്ഥാന സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയശേഷം[2] ഫെൽപ്സ് അമേരിക്കൻ നാവികസേനയുടെ ആണവോർജ്ജ പദ്ധതിയിൽ ചേർന്നു.[3] നാലര വർഷം യൂ. എസ്. എസ്. റൊണാൾഡ് റീഗൻ എന്ന വിമാനവാഹിനിയിൽ ജോലിചെയ്യുകയും അണുകേന്ദ്രഭൗതികവും ആണവനിലയങ്ങളുടെ നിർമ്മാണവും താപഗതികവും പഠിക്കുകയും ചെയ്തു.[2]

2009-ൽ ഫെൽപ്സ് ഓക്ക് റിഡ്ജ് ദേശീയ പരീക്ഷണശാലയിൽ ചേർന്നു. നിക്കൽ-63, സെലീനിയം-75 എന്നീ മൂലകങ്ങളുടെ നിർമ്മാണം നടത്തുന്ന സംഘത്തിന്റെ പ്രോജക്റ്റ് മാനേജറായിരുന്നു അവർ.[2][4] മൂന്നു മാസം കൊണ്ട് അവരുടെ സംഘം 22 മില്ലീഗ്രാം ബെർകിലിയം-249 ശുദ്ധീകരിക്കുകയും ഇത് റഷ്യയിലെ ഡുബ്നയിൽ സ്ഥിതിചെയുന്ന ആണവ ഗവേഷണ സ്ഥാപനത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.[2][5][6] ഇതിൽ കാൽഷ്യം-48 ചേർത്താണ് ആദ്യമായി ടെന്നസൈൻ സൃഷ്ടിച്ചത്. ഇതിനുപുറമേ ഇവർ പല കൃതൃമമൂലകങ്ങളിലും ഗവേഷണം നടത്തുന്നു.[7]

2019-ൽ ഫെൽപ്സിനെക്കുറിച്ചുള്ള ഇംഗ്ലിഷ് വിക്കീപ്പേഡിയയിലെ ലേഖനം രണ്ടുതവണ നീക്കം ചെയ്യപ്പെട്ടത് വിവാദമായി.[5][8][9]


അവലംബം[തിരുത്തുക]

  1. Chapman, Kit [ChemistryKit] (May 1, 2019). "Btw: to those who have said that no expert has said Clarice Phelps is the first African American woman to discover an element... Hi. I literally *wrote the book* on the history of transuranium element discovery. I've met all the teams. She is the first African American woman" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. 2.0 2.1 2.2 2.3 Simoneau, Sean M. (December 17, 2018). "Clarice Phelps: Dedicated Service to Science and Community". Oak Ridge National Laboratory. ശേഖരിച്ചത് 2019-04-02.
  3. "YWCA Tribute to Women Finalists and Special Award Winners". Knoxville News Sentinel. July 30, 2017. ശേഖരിച്ചത് 2019-04-02. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "Clarice E Phelps". Oak Ridge National Laboratory. ശേഖരിച്ചത് 2019-04-02.
  5. 5.0 5.1 Jarvis, Claire (April 25, 2019). "A Deleted Wikipedia Page Speaks Volumes about Its Biggest Problem". Fast Company. ശേഖരിച്ചത് 2019-05-02.
  6. REDC final approval. ORNL Creative Media. March 13, 2018. Event occurs at 2:55. ശേഖരിച്ചത് 2019-04-03.
  7. DePaoli, David W.; Benker, Dennis; Delmau, Laetitia Helene; Sherman, Steven R.; Collins, Emory D.; Wham, Robert M. (October 6, 2017). Status Summary of Chemical Processing Development in Plutonium-238 Supply Program (Report). Oak Ridge National Laboratory. പുറം. xi. OSTI 1430620.
  8. Sadeque, Samira (April 29, 2019). "Wikipedia Just Won't Let This Black Female Scientist's Page Stay". The Daily Dot. ശേഖരിച്ചത് 2019-04-30.
  9. Campos Seijo, Bibiana (2019-05-05). "Honoring the periodic table with pub trivia and Peeps". Chemical & Engineering News. വാള്യം. 97 ലക്കം. 18. ശേഖരിച്ചത് 2019-05-08.
"https://ml.wikipedia.org/w/index.php?title=ക്ലാരിസ്_ഫെൽപ്സ്&oldid=3606302" എന്ന താളിൽനിന്ന് ശേഖരിച്ചത്