ക്ലമന്റൈൻ കേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ലമന്റൈൻ കേക്ക്
Clementine cake.png
ക്ലമന്റൈൻ കേക്കിന്റെ ഒരു ഭാഗം
Origin
Creator(s)സെഫാർഡി ജൂതന്മാർ വികസിപ്പിച്ചെടുത്ത ഓറഞ്ച് കേക്കിൽ നിന്നാണ് ഉത്ഭവിച്ചത്.
Details
Courseഡെസേർട്ട്
Typeകേക്ക്
Serving temperatureCold or warmed
Main ingredient(s)ക്ലമന്റൈൻ പഴങ്ങളും സാധാരണ കേക്കിന്റെ ചേരുവകളും

ക്ലമന്റൈൻ പഴങ്ങളും മറ്റ് പ്രത്യേക കേക്ക് ചേരുവകളും ചേർന്ന ഒരു കേക്ക് ആണ് ക്ലമന്റൈൻ കേക്ക് (Clementine cake). ഇതിൽ കൂടുതൽ ചേരുവകൾ ഉപയോഗിക്കുന്നതു കൂടാതെ നിർമ്മാണത്തിൽ കുറച്ച് വ്യത്യാസങ്ങളും നിലനിൽക്കുന്നു. മുഴുവനായോ അല്ലെങ്കിൽ തൊലിയും വിത്തും മാറ്റിയ ക്ലമന്റൈൻ പഴങ്ങളുപയോഗിച്ചും ഈ കേക്ക് തയ്യാറാക്കാം. സെഫാർഡി ജൂതന്മാർ വികസിപ്പിച്ച ഓറഞ്ച് കേക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിന്റെ ഉത്ഭവം. ജനകീയ സംസ്കാരത്തിൽ, 2013-ലെ ദ സീക്രട്ട് ലൈഫ് ഓഫ് വാൾട്ടർ മിറ്റി എന്ന സിനിമയിൽ ഈ കേക്ക് ഒരു ചെറിയ പങ്ക് വഹിച്ചിരുന്നു.

നിർമ്മാണം[തിരുത്തുക]

ക്ലമന്റൈൻ പഴങ്ങൾ (ഒരു വില്ലൊലീഫ് മന്ദാരിൻ ഓറഞ്ചും ഒരു മധുരമുള്ള ഓറഞ്ചും തമ്മിലുള്ള സങ്കരം), ബദാം, മാവ്, പഞ്ചസാര, വെണ്ണ, മുട്ട എന്നീ ചേരുവകൾ ഉപയോഗിച്ചാണ് ക്ലമന്റൈൻ കേക്ക് തയ്യാറാക്കുന്നത്.[1][2] ഓറഞ്ച് ജ്യൂസ്, ഓറഞ്ച് മസ്കറ്റ്, പാൽ, വെളുത്ത ഡിസേർട്ട് വൈൻ, അല്ലെങ്കിൽ റീസ്ലിംഗ് വീഞ്ഞ് (ജർമ്മനിയിലെ റൈൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച വെളുത്ത മുന്തിരിപ്പഴം കൊണ്ട് നിർമ്മിച്ചത്.) എന്നിവയും ഉപചേരുവകളായി ഉപയോഗിക്കുന്നു.[3][4] ഓറഞ്ച് ഓയിൽ അല്ലെങ്കിൽ ടാംഗറിൻ ഓയിൽ (അല്ലെങ്കിൽ രണ്ടും), ബദാം സത്തും വാനില സത്തും എന്നിവയും ചേരുവകളിൽ ഉൾപ്പെടുന്നു.[3] മാവുപയോഗിച്ച് തയ്യാറാക്കാത്തവയ്ക്ക് ചില വ്യതിയാനങ്ങൾ നിലവിലുണ്ട്.[2][5] അപ്സൈഡ്-ഡൗൺ രീതി ഉപയോഗിച്ചും ഇത് തയ്യാറാക്കാം.[6][7]

ക്ലമന്റൈൻ മിക്സിൽ കലർത്തിയോ[1][8][9] വിത്ത് മാറ്റിയ ക്ലമന്റൈൻ പഴങ്ങൾ കഷണങ്ങളാക്കി കേക്കിനു മുകളിൽ വിതറിയോ രണ്ടുവിധത്തിലും കേക്ക് തയ്യാറാക്കാനാകും.[2][10] തൊലി ഉൾപ്പെടെയുള്ള ക്ലമന്റൈൻ പഴങ്ങളും[11] തൊലി മാറ്റിയ ക്ലമന്റൈൻ പഴങ്ങളും ഉപയോഗിക്കാം.[12] പാചകം ചെയ്ത ക്ലമന്റൈൻ പഴങ്ങൾ കേക്കിന് തയ്യാറാക്കിയ മാവിൽ ഉപയോഗിക്കാം.[2][4][10] കാൻഡീഡ് ക്ലമന്റൈൻ പഴങ്ങൾ കേക്കിനുമുകളിൽ അലങ്കരിക്കാനുപയോഗിക്കാം.[6][7] ആവിയിൽ പുഴുങ്ങിയോ വറുത്തോ ബദാം ഉപയോഗിക്കാം.[13][3][13] പഞ്ചസാര അല്ലെങ്കിൽ ചോക്കലേറ്റ് ഗ്ലേയ്സ് പോലുള്ള മധുരമുള്ളവ കേക്കിനുമുകളിൽ ടോപ്പിങ്ങ് നൽകി ക്ലെമന്റൈൻ കേക്ക് പൂർത്തിയാക്കാവുന്നതാണ്.[2][14] ഒരു ഫഡ്ജ് അല്ലെങ്കിൽ ചോക്ലേറ്റ് സോസ്, പൊടിച്ച പഞ്ചസാര അല്ലെങ്കിൽ തേൻ[1][2][15] എന്നിവയും ടോപ്പിങ്ങിൽ ഉപയോഗിക്കാവുന്നതാണ്.[8][16][17] ക്ലെമന്റൈൻ കേക്ക് ഒരു പക്ഷെ സാന്ദ്രതയോടും നനവോടും ആയിരിക്കാം കാണപ്പെടുന്നത്.[10] തയ്യാറാക്കി ഒരു ദിവസമോ അതിനുശേഷമോ ആയിരിക്കും ക്ലെമന്റൈൻ കേക്കിന്റെ സ്വാദ് മെച്ചപ്പെടുന്നത്.[12] കാരണം പാകം ചെയ്ത ശേഷം, ചേരുവകൾ തമ്മിൽ കൂടിചേരുമ്പോൾ[2][5][12] കേക്കിന്റെ സുഗന്ധവും രുചിയും വർദ്ധിക്കുകയും ചെയ്യുന്നു.[11] തയ്യാറാക്കിക്കഴിഞ്ഞാൽ സംരക്ഷിക്കാൻ അതിനെ ഫ്രീസ് ചെയ്യാവുന്നതാണ്.[18]

ചരിത്രം[തിരുത്തുക]

സെഫാർഡിക് ജൂതന്മാർ (മധ്യകാലഘട്ടങ്ങളിൽ ഐബിയൻ പെനിൻസുലയിൽ കൂട്ടിച്ചേർക്കപ്പെട്ട ജൂതൻമാരുടെ ഒരു പ്രത്യേക സമൂഹമായി രൂപപ്പെട്ട ജൂത വിഭാഗം) വികസിപ്പിച്ചെടുത്ത ഓറഞ്ച് കേക്കിനെയാണ് ക്ലെമന്റൈൻ കേക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. മെഡിറ്ററേനിയൻ നാഗരികതയിൽ[19] സിട്രസ് കൃഷിയുടെ ഉത്ഭവം ഉടലെടുത്തത് സഫർഡിക്ക് ജൂത സമുദായം വഴിയായിരുന്നു.[9][19] 15-ാം നൂറ്റാണ്ടിൽ ഓറഞ്ച് ഉപയോഗം ബേക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിൽ വളരെയധികം പ്രചാരം നേടിയിരുന്നു. ഐബീരിയൻ സുഗന്ധങ്ങൾക്കു പുറമേ കേക്കിന് വടക്കൻ ആഫ്രിക്കയുടെയും സ്പാനിഷ് വേരുകളും കാണപ്പെടുന്നു.[20]

ക്ലമന്റൈൻ പഴങ്ങൾ
ക്ലമന്റൈൻ പഴങ്ങൾ

ജനകീയ സംസ്ക്കാരത്തിൽ[തിരുത്തുക]

2013 -ലെ സീക്രട്ട് ലൈഫ് ഓഫ് വാൾട്ടർ മിട്ട് എന്ന അമേരിക്കൻ സാഹസിക കോമഡി-നാടക സിനിമയിൽ ക്ലെമന്റൈൻ കേക്ക് ഒരു ചെറിയ പങ്ക് വഹിച്ചു. ഈ ചിത്രത്തിന്റെ പ്രദർശന സീനുകളിലും ക്ലെമന്റൈൻ കേക്ക് ഉൾപ്പെടുത്തിയിരുന്നു.[2][11]

ബ്രിട്ടീഷ് സെലിബ്രിറ്റി ഷെഫ് നിഗെല്ല ലോസൺ, ക്ലെമെന്റൻ കേക്കിനായി ഒരു പാചകക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്.[2][5]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "Clementine Cake". San Francisco Chronicle. January 8, 2015. ശേഖരിച്ചത് December 4, 2015.
 2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Linn, Virginia (February 26, 2014). "The secret cake in 'Walter Mitty'". The Daily Herald. ശേഖരിച്ചത് December 4, 2015.
 3. 3.0 3.1 3.2 Goldman, M. (2014). The Baker's Four Seasons: Baking by the Season, Harvest, and Occasion. Montreal, Canada: River Heart Press. pp. 270–272. ISBN 978-0-9865724-1-8.
 4. 4.0 4.1 Watson, Molly (January 13, 2015). "Recipe: Clementine Cake". Houston Chronicle. ശേഖരിച്ചത് December 4, 2015.
 5. 5.0 5.1 5.2 Lawson, Nigella. "Clementine cake". Nigella Lawson. ശേഖരിച്ചത് December 4, 2015.
 6. 6.0 6.1 "Adorable Clementine Upside Down Cakes". The Huffington Post. March 18, 2013. ശേഖരിച്ചത് December 4, 2015.
 7. 7.0 7.1 McDonnell, Justin (February 18, 2015). "Kung Hei Fat Choy! Alternative ways to celebrate Chinese New Year". Time Out. ശേഖരിച്ചത് December 4, 2015.
 8. 8.0 8.1 Killian, D. (2011). Death in a Difficult Position. A Mantra for Murder Mystery. Penguin Publishing Group. p. 206. ISBN 978-1-101-55111-0.
 9. 9.0 9.1 Willoughby, John (March 28, 2014). "Clementine Cake Recipe". The New York Times. ശേഖരിച്ചത് December 4, 2015.
 10. 10.0 10.1 10.2 Cook, Crystal; Pollock, Sandy (2011). The Casserole Queens Cookbook: Put Some Lovin' in Your Oven With 100 Easy One-Dish Recipes. New York: Clarkson Potter. pp. 176–177. ISBN 978-0-307-71785-6. Unknown parameter |last-author-amp= ignored (help)
 11. 11.0 11.1 11.2 Lindahl, Nancy (January 8, 2014). "Sweet Basil the Bee: Sweet, little Clementines go into an intriguing, flour-less cake". Chico Enterprise-Record. ശേഖരിച്ചത് December 4, 2015.
 12. 12.0 12.1 12.2 O'Sullivan, Lucinda (December 4, 2015). "What to eat when wheat is off the daily menu". Irish Independent. ശേഖരിച്ചത് December 4, 2015.
 13. 13.0 13.1 "Clementine Cake With Cheesecake Cream: Lifestyles". St. Louis Post-Dispatch. Associated Press. January 1, 1970. ശേഖരിച്ചത് December 4, 2015.
 14. Willoughby, John (April 15, 2014). "John Willoughby's Chocolate Glaze Recipe". The New York Times. Retrieved December 4, 2015.
 15. Browne, Miranda G. (2014). Bake Me a Cake as Fast as You Can: Over 100 super easy, fast and delicious recipes. London: Ebury Publishing. p. 169. ISBN 978-1-4464-8917-8.
 16. Page, Candace (February 12, 2015). "Taste test: What's the secret to great fudge sauce?". Burlington Free Press. ശേഖരിച്ചത് December 4, 2015.
 17. Browne, Miranda G. (2014). Bake Me a Cake as Fast as You Can: Over 100 super easy, fast and delicious recipes. London: Ebury Publishing. p. 169. ISBN 978-1-4464-8917-8.
 18. Breyer, Melissa (January 5, 2015). "23 surprising foods you can freeze and how to do it". Mother Nature Network. Retrieved December 4, 2015.
 19. 19.0 19.1 Marks, Gil (2010). Encyclopedia of Jewish Food. Wiley.
 20. Colquhoun, Anna. "Sephardi Orange and Almond Cake". Culinary Anthropologist. Retrieved 28 September 2016.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലമന്റൈൻ_കേക്ക്&oldid=3129959" എന്ന താളിൽനിന്ന് ശേഖരിച്ചത്