Jump to content

ക്രോക്ക് അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രമേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രോക്ക് അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രമേള
സ്ഥലംഉക്രൈൻ, റഷ്യ
തിയതിസെപ്റ്റംബർ - ഒക്ടോബർ
ഔദ്യോഗിക സൈറ്റ്

റഷ്യയിലും, ഉക്രൈനിലുമായി വർഷംതോറും നടത്തി വരുന്ന അനിമേഷൻ ചലച്ചിത്രമേളയാണ് ക്രോക്ക് അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രമേള (KROK International Animated Films Festival). അവസാനം ഇരട്ട സംഖ്യ വരുന്ന വർഷങ്ങളിൽ റഷ്യയിൽ വച്ചും, അവസാനം ഒറ്റ സംഖ്യ വരുന്ന വർഷം ഉക്രൈനിൽ വച്ചുമാണ് ഈ ചലച്ചിത്രമേള നടക്കുന്നത്.

20-മത് ക്രോക്ക് അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രമേള നീപ്പർ സ്റ്റാർ എന്ന കപ്പലിൽ 2013 സെപ്റ്റംബർ 1 മുതൽ 10 വരെയാണ് നടക്കുന്നത്. [1]

ഈ ചലച്ചിത്ര മേള താരാസ് ഷെവ്‌ചെങ്കോ (Taras Shevchenko) എന്ന കപ്പലിലാണ് നടക്കാറുള്ളത്. റഷ്യയിൽ വച്ചാകുമ്പോൾ വോൾഗാ നദിയിലും, ഉക്രൈനിലാകുമ്പോൾ നീപ്പർ, കരിങ്കടൽ എന്നീ ജലാശയങ്ങളിലുമായാണ് നടക്കാറുള്ളത്. 1987-ലെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച്, ഡോക്യുമെന്ററി ചിത്രങ്ങൾക്കും, കുട്ടികൾക്കു വേണ്ടിയുള്ള ചിത്രങ്ങൾക്കും, അനിമേഷൻ ചിത്രങ്ങൾക്കുമായുള്ള പ്രത്യേക വിഭാഗമായാണ് ഈ ചലച്ചിത്രമേള ആദ്യമായി അരങ്ങേറിയത്.

ഉക്രൈൻ ഭാഷയിൽ ക്രോക്ക് എന്ന പദത്തിന് ചുവടുവയ്‌പ്‌ എന്നാണർത്ഥം. 1989-ലാണ് ക്രോക്ക് അനിമേഷൻ ചലച്ചിത്രമേള ആദ്യമായി മറ്റു ചലച്ചിത്ര മേളകളുടെ ഭാഗമായല്ലാതെ സ്വതന്ത്രമായി നടന്നത്. 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്ര റിപ്പബ്ലിക്കുകളായി മാറിയതോടെയാണ് ക്രോക്ക് ചലച്ചിത്രമേള അന്താരാഷ്ട്ര ചലച്ചിത്ര മേളയായി നടത്താൻ തുടങ്ങിയത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]