ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)

Coordinates: 12°56′5″N 77°36′19″E / 12.93472°N 77.60528°E / 12.93472; 77.60528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Official Logo of Christ University.
ആദർശസൂക്തംശ്രേഷ്ഠതയും സേവനവും
തരംPrivate
സ്ഥാപിതം15 ജൂലൈ 1969
വൈസ്-ചാൻസലർഡോ ഫാ.അ​ബ്രാ​ഹം വെ​ട്ടി​യാ​ങ്ക​ൽ CMI[1]
വിദ്യാർത്ഥികൾ12000
സ്ഥലംബെംഗളൂരു, കർണാടക, India
12°56′5″N 77°36′19″E / 12.93472°N 77.60528°E / 12.93472; 77.60528
ക്യാമ്പസ്നഗരം
വെബ്‌സൈറ്റ്www.christuniversity.in
ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി) കവാടം
മെയിൻ ഓഡിറ്റോറിയം

'ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി))' ബാംഗ്ലൂർ, കർണാടക, 1969 ൽ സ്ഥാപിതമായ ഇന്ത്യയിലെ ഒരു സ്വകാര്യ കൽപിത സർവ്വകലാശാല ആണ്. ഇന്ത്യയിലെ സീറോ മലബാർ സഭയുടെ കീഴിലുള്ള മേരി ഇമ്മാക്കുലേറ്റ് എന്ന പുരോഹിതന്മാർ ആണ് ഇതിനു നേതൃത്വം നല്കുന്നത്. ഈ കോളേജിന് 2008 ൽ യൂണിവേഴ്സിറ്റി പദവി അനുവദിച്ചു. ഒട്ടുമിക്ക വിദ്യാഭ്യാസ സർവേകളിലും ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി) തിരഞ്ഞെടുക്കപെട്ടു.http://indiatoday.intoday.in/section/30/1/cover-story.html/ 2014-ൽ നടന്ന India Today-Nielsen സർവേയിൽ ക്രൈസ്റ്റ് സർവകലാശാല സയൻസ്, കൊമേഴ്സ്, ആർട്സ് വിഭാഗത്തിൽ പത്താം സ്ഥാനത്തായിരുന്നു. ഇതേ സമയം നടന്ന ഇന്ത്യ-റ്റുഡേ സർവേയിൽ ക്രൈസ്റ്റ് സർവകലാശാല ബിബിഎ(BBA) വിഭാഗത്തിൽ ഒന്നാമതും ആർട്സ് വിഭാഗത്തിൽ ആറാമതും സയൻസ്, കൊമേഴ്സ് വിഭാഗത്തിൽ നാലാമതും സ്ഥാനത്തുമായിരുന്നു.[2]

യൂണിവേഴ്സിറ്റിയുടെ പ്രധാന ലൈബ്രറിയുടെ ആകാശ കാഴ്ച

17 ജൂൺ 1972 ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, (യു.ജി.സി) ക്രൈസ്റ്റ് കോളേജിനെ അംഗീകരിച്ചു. ഇതിനു പുറമേ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (NAAC) അംഗീകാരവും 2008 ൽ ലഭിച്ചു. ഇത് 2005 ൽ വീണ്ടും പുതുക്കി. കർണാടകയിൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ അംഗീകാരം ലഭിച്ച ആദ്യത്തെ കോളേജായി ക്രൈസ്റ്റ് കോളേജ് മാറി. ഇപ്പോൾ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ എ + സ്ഥാപനം എന്ന അംഗീകാരം നൽകി.[3]

കോളേജ് വളപ്പ്[തിരുത്തുക]

2000-2002 ഇടയിൽ ഈ സർവകലാശാല മൂന്നു പ്രാവശ്യം തുടർച്ചയായി ബെംഗളൂരു അർബൻ ആർട്സ് കമ്മീഷന്റെ 'മികച്ച സ്ഥാപനവും പൂന്തോട്ടവും' എന്നാ പുരസ്കാരത്തിനു അര്ഹരായി. മാലിന്യ പുനര്നിര്മ്മാണം വഴി ഈ കാമ്പസ് ഒരു മാലിന്യ-വിമുക്ത കാമ്പസ് ആയി മാറി.[4]എല്ലാ വിദ്യാർത്ഥികൾക്കും തിരിച്ചറിയൽ കാർഡുകൾക്കൊപ്പം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്മാർട്ട് കാർഡ് നൽകുക വഴി ഈ കാമ്പസ് ഒരു പണമിടപാട്-രഹിത കാമ്പസ് ആയി മാറി.[5]

ക്യമ്പസുകൾ[തിരുത്തുക]

ബാംഗ്ലൂർ സെന്റ്രൽ ക്യമ്പസ്[തിരുത്തുക]

ബാംഗ്ലൂർ നഗരത്തിലെ ഡയറി സർക്കിളിൽ സ്ഥിതി ചെയ്യുന്നു. ആദ്യം സ്ഥാപിച്ചതും പ്രധാന ഒഫീസുകളും ഈ വളപ്പിൽ ആണ്

കെംഗേരി ക്യാമ്പസ്[തിരുത്തുക]

നഗരത്തിൽ നിന്നും അല്പം അകലെ എഞ്ജിനീയറിംഗിനു വേണ്ടി സ്ഥാപിച്ചത്. ഇത് ബാംഗ്ലൂർ-മൈസൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.

ബന്നാർഘട്ട റോഡ് ക്യമ്പസ്[തിരുത്തുക]

സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്ക് വേണ്ടി സ്ഥാപിച്ചത്. ബന്നാർഘട്ട റോഡിൽ സ്ഥിതി ചെയ്യുന്നു.

പുനെ(ലവാസ) ക്യമ്പസ്[തിരുത്തുക]

ഗാസിയബാദ് ക്യാമ്പസ്[തിരുത്തുക]

അക്കാദമിക്[തിരുത്തുക]

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നിയമം, , ഡിപ്ലോമ, ബിരുദം , ബിരുദാനന്തര ബിരുദം, ഗവേഷണ പരിപാടികൾ,ശാസ്ത്രം, സോഷ്യൽ സയൻസ്, ഭാഷകള്, മാനേജ്മെന്റ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ അറിവ് പ്രദാനം ചെയ്യന്നു.[6] നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ 2005 ൽ ക്രൈസ്റ്റ് കോളേജിന് എ പ്ലസ് അംഗീകാരം നല്കുക വഴി ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ കോളേജായി ക്രൈസ്റ്റ് കോളേജ് (ഇപ്പോൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) മാറി.

ബിരുദ-ബിരുദാനന്തര പരിപാടി[തിരുത്തുക]

ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)യിൽ 45 ൽ പരം ബിരുദ കോഴ്സുകളും 44 ൽ പരം ബിരുദാനന്തര കോഴ്സുകളും ഉണ്ട്. തത്ത്വശാസ്ത്രത്തിൽ 16 ൽ പരം കോഴ്സുകളും പിഎച്ച്ഡി യിൽ 17 ൽ പരം ബിരുദാനന്തര കോഴ്സുകളും.

വായനശാലകൾ[തിരുത്തുക]

ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)യിൽ രണ്ടു ലൈബ്രറികൾ ഉണ്ട്.'നോളജ് സെന്റർ' എന്നറിയപെടുന്ന പ്രധാന ലൈബ്രറി 6,7,8,9 നിലകളിൽ വ്യാപിച്ചു കിടക്കുന്നു. മറ്റൊരു ലൈബ്രറി.[7]

ഗവേഷണം[തിരുത്തുക]

യൂണിവേഴ്സിറ്റിയിൽ ഒന്നര വര്ഷം നീളുന്ന തത്ത്വശാസ്ത്ര ഗവേഷണവും 5 വർഷം കൊണ്ട് പൂര്ത്തിയാകുന്ന പിഎച്ച്ഡി പ്രോഗ്രാമുകളും നടക്കുന്നു.

വിവാദങ്ങൾ[തിരുത്തുക]

ക്രൈസ്റ്റ് കോളേജിന് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചത്തിലുള്ള അവ്യക്തത ഇപ്പോഴും നിലനില്ക്കുന്നു. യു.ജി.സി യുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യൂണിവേഴ്‌സിറ്റി പദവി ലഭിചെന്നാണ് ഒരു പക്ഷം ആരോപിക്കുന്നത്.[8][9][10][11]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "CII speaker profile 2013" (PDF). website. മൂലതാളിൽ (PDF) നിന്നും 2012-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 March 2014.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-25.
  3. "Selection of colleges under CPE scheme" (PDF). Website. ശേഖരിച്ചത് 10 March 2014. {{cite web}}: |first= missing |last= (help)
  4. PS, Ramya (15 September 2010). "It's time for Bangalore colleges to go green". DNA. ശേഖരിച്ചത് 23 March 2014.
  5. Kumar, Chethan (8 August 2013). "Christ campus goes cashless". Deccan Herald. ശേഖരിച്ചത് 23 March 2014.
  6. "Admissions". Website. Christ University. മൂലതാളിൽ നിന്നും 2013-07-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 July 2013.
  7. india-today, india-today. "india-today". india-today.
  8. "Deemed status: Bangalore University breaks its own rules?". The Hindu. Chennai, India. 6 August 2008. മൂലതാളിൽ നിന്നും 2008-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-25.
  9. "Centre to derecognise 44 deemed universities". ndtv.com. ശേഖരിച്ചത് 22 January 2012.
  10. http://www.careerindia.com/news/ugc-asks-34-blacklisted-deemed-universities-start-functioning-012255.html
  11. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.christuniversity.in/msgdisplay.php?id=86774&f=2 Archived 2015-06-18 at the Wayback Machine.