Jump to content

ക്രൈസ്റ്റ് റീക്രൂസിഫൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദ്യ കവർ
(publ. Bruno Cassirer)

നിക്കോസ് കസൻദ്സക്കിസ് 1954ൽ രചിച്ച ഗ്രീക്ക് നോവലാണ് ഗീക്ക് പാഷൻ Greek Passion അഥവാ ഗ്രീക്ക് പീഡാനുഭവം.ക്രിസ്തു വീണ്ടും കുരിശ്ശിൽ Christ Recrucified എന്ന പേരിലാണ് 1958ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്.
ഓട്ടമൻ ഭരണത്തിലുള്ള ഒരു ഗ്രീക്ക് ഗ്രാമത്തിൽ , ക്രിസ്തുമസ്സിനോടനുബന്ധിച്ച്  നടത്താൻ തീരുമാനിക്കുന്ന  പീഡാനുഭവ നാടകവും (Passion Play) അതിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങളുമാണ് ഇതിവൃത്തം . 
ഏഴു വർഷം കൂടിയിരിക്കുമ്പോൾ പീഡാനുഭവ നാടകം  ഉണ്ടാക്കി കളിക്കുന്ന പതിവുണ്ട്  ലൈക്കൊവൃസി (Lycovrisi) എന്ന ഈ ഗ്രാമത്തിൽ .ഗ്രാമവാസികളിൽ നിന്ന് തന്നെ  അഭിനേതക്കാളെ ഗ്രാമ മൂപ്പന്മാർ നിശ്ചയിക്കും.

നാടക വേഷം ചെയ്യേണ്ടവർ.

[തിരുത്തുക]

മുമ്പൊരിക്കൽ സെമിനാരിയിൽ പഠിക്കാൻ ചേർന്നിരുന്ന മനൊലിയൊസ് (Manolios) എന്ന പാവം ഇടയചെക്കനാണ് ക്രിസ്തുവിന്റെ വേഷം.
കഴുതപ്പുറത്ത് സാധനങ്ങൾ കൊണ്ട് നടന്ന് വിൽക്കുന്ന യന്നക്കോസ് (Yannakkos) -പത്രോസ് അപ്പൊസ്തലൻ.
കുബേരപുത്രനായ മിഷെലിസ് (Michelis)- യൊഹന്നാൻ അപ്പോസ്തലൻ,
ചായകടയുടമ കൊസ്റ്റാൻഡിസ് (Kostandis)- ജേംസ് അപ്പൊസ്തലൻ, 
നാട്ടിലെ തെമ്മാടി പനയൊതരോസ് Panayotaros യൂദാസ്
വിധവയും, സൗന്ദര്യവതിയും ഗ്രാമവേശ്യയുമായ കത്രീന- മഗ്ദലന മറിയം

അവലംബം

[തിരുത്തുക]