ക്രൈസ്റ്റ് കത്തീഡ്രൽ (ഗാർഡൻ ഗ്രോവ്, കാലിഫോർണിയ)
Christ Cathedral | |
Cathedral in 2018 | |
രാജ്യം | United States |
---|---|
ക്രിസ്തുമത വിഭാഗം | Roman Catholic |
മുൻ ക്രിസ്തുമത വിഭാഗം | Reformed Church in America (1980–2013) |
വെബ്സൈറ്റ് | christcathedralcalifornia |
ചരിത്രം | |
സ്ഥാപിതം | 1955 |
സ്ഥാപകർ | Robert H. Schuller (as Crystal Cathedral) |
സമർപ്പിച്ച ദിവസം | 1980 (as Crystal Cathedral) 2019 (as Christ Cathedral) |
പ്രതിഷ്‌ഠാപനം | 1980 (as Reformed Church in America) 2019 (as Catholic Church) |
വാസ്തുവിദ്യ | |
Architect(s) | Philip Johnson John Burgee |
ശൈലി | Modern architecture |
Groundbreaking | 1977 |
പൂർത്തിയാക്കിയത് | 1980 |
ഭരണസമിതി | |
രൂപത | Orange |
മതാചാര്യന്മാർ | |
മെത്രാൻ | Kevin Vann |
പാതിരി | Christopher H. Smith |
മുൻപ് ക്രിസ്റ്റൽ കത്തീഡ്രൽ എന്നറിയപ്പെട്ടിരുന്ന ക്രൈസ്റ്റ് കത്തീഡ്രൽ, ഓറഞ്ച് റോമൻ കത്തോലിക്കാ രൂപതയുടെ കീഴിലെ ആരാധനാലയമാണ്. കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവിൽ സ്ഥിതിചെയ്യുന്നു. ഫിലിപ്പ് ജോൺസൺ, ജോൺ ബർഗി എന്നീ ആർക്കിടെക്ടുകളാണ് ഇതിനു ഡിസൈൻ നൽകിയത്. 2,248 പേർക്ക് ഇരിക്കുവാനുള്ള സൗകര്യം ഇവിടെ ഉണ്ട്. 1981 ൽ പണി പൂർത്തിയായി. "ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് കെട്ടിടം" എന്നാണ് പള്ളി അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സംഗീത ഉപകരണങ്ങളിലൊന്നായ ഹാസൽ റൈറ്റ് മെമ്മോറിയൽ ഓർഗൻ ഈ കെട്ടിടത്തിലുണ്ട്.[1][2] ആദ്യ ഉടമസ്ഥരായ ക്രിസ്റ്റൽ കത്തീഡ്രൽ മിനിസ്ട്രി 2010 ഒക്ടോബറിൽ പാപ്പരത്തത്തിനായി അപേക്ഷിക്കുകയും 2012 ഫെബ്രുവരിയിൽ കെട്ടിടവും അതിനടുത്തുള്ള കാമ്പസും റോമൻ കത്തോലിക്കാ രൂപതയുടെ ഓറഞ്ച് രൂപതയ്ക്ക് വിൽക്കുകയും രൂപത ആ പള്ളിയെ രൂപതയുടെ പുതിയ കത്തീഡ്രലായി ഉപയോഗിക്കുകയും ചെയ്തു.
നിർമ്മാണം
[തിരുത്തുക]ഇരുമ്പ് ചട്ടക്കൂടിൽ ഗ്ലാസ് പാളികൾ പശ ചേർത്ത് ഫ്രെയിമിൽ ഒട്ടിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്ക്രൂ ഉപയോഗിക്കാതെയാണ് ഗ്ലാസുകൾ ഉറപ്പിച്ചിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 8 വരെയുള്ള ഭൂകമ്പത്തെ കെട്ടിടം പ്രതിരോധിക്കും.
അവലംബം
[തിരുത്തുക]- ↑ „Crystal Cathedral“: Megakirche ist nun katholische Bischofskathedrale, idea.de, Artikel vom 18. Juli 2019.
- ↑ Weltberühmte „Crystal Cathedral“ wird katholische Bischofskirche, jesus.de, Artikel vom 17. Juli 2019.