ക്രെപ്പിഡിയം റെസുപ്പിനാറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രെപ്പിഡിയം റെസുപ്പിനാറ്റം
Seidenfia rheedei-ജീവകം.jpg
ക്രെപ്പിഡിയം റെസുപ്പിനാറ്റം
Scientific classification
Kingdom:
Plantae
Order:
Asparagales
Family:
Orchidaceae
Subfamily:
Epidendroideae
Genus:
Crepidium
Species:
C.resupinatum
Binomial name
Crepidium resupinatum
Synonyms

Crepidium plantagineum (Hook. & Arn.) M.A.Clem. & D.L.Jones Epidendrum resupinatum G.Forst. Malaxis margaretae (F.Br.) L.O.Williams Malaxis resupinata (G.Forst.) Kuntze Malaxis rheedei Sw., nom. illeg. Microstylis bella Rchb.f. Microstylis margaretae F.Br. Microstylis resupinata (G.Forst.) Drake Microstylis rheedei (Sw.) Lindl. Pterochilus plantagineus Hook. & Arn. Seidenfia rheedei (Sw.) Szlach

ഓർക്കിഡേസീ സസ്യകുടുംബത്തിലെ ക്രെപ്പിഡിയം ജനുസിൽപ്പെട്ട സപുഷ്പി സസ്യ സ്പീഷീസാണ് ജീവകം, പച്ചിലപ്പെരുമാൾ എന്നൊക്കെ അറിയപ്പെടുന്ന ക്രെപ്പിഡിയം റെസുപ്പിനാറ്റം(Crepidium resupinatum syn: Seidenfia rheedei). അർദ്ധ നിത്യഹരിത വനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഈ ചെടി ഇന്ത്യയിലും തായ്ലാൻഡിലും ചൈനയിലും കാണപ്പെടുന്നു. കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. [1][2]


15 സെമീ വരെ നീളമുള്ള തണ്ട് കീഴ്ഭാഗം വണ്ണം കൂടുതലുള്ളതാണ്. ഇലകൾ അണ്ഡാകൃതിയിൽ പർപ്പിൾ നിറഭേദം ഉള്ളവയാണ്. ഓറഞ്ച് കലർന്ന മഞ്ഞനിറമുള്ള പൂക്കൾ ജൂലൈ സെപ്റ്റംബർ മാസങ്ങളിലാണ് വിരിയുന്നത്. [1]

അവലംബം[തിരുത്തുക]