ക്രിസ് കൊളംബസ് (ചലച്ചിത്രകാരൻ)
ദൃശ്യരൂപം
ക്രിസ് ജോസഫ് കൊളംബസ് | |
---|---|
ജനനം | ക്രിസ് ജോസഫ് കൊളംബസ് സെപ്റ്റംബർ 10, 1958 പെൻസിൽവാനിയ, യു എസ് എ. |
കലാലയം | ന്യൂ യോർക്ക് യൂണിവേഴ്സിറ്റി |
സജീവ കാലം | 1984 മുതൽ |
ക്രിസ് ജോസഫ് കൊളംബസ് (ജനനം സെപ്റ്റംബർ 10, 1958) ഒരു അമേരിക്കൻ ചലച്ചിത്രകാരനാണ്. 1980-കളുടെ മധ്യത്തിൽ നിരവധി കൗമാര ഹാസ്യ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ശേഷം, അഡ്വഞ്ചേഴ്‌സ് ഇൻ ബേബിസിറ്റിംഗ് (1987) എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ക്രിസ്മസ് പശ്ചാത്തലത്തിലെടുത്ത ഹാസ്യ ചിത്രം ഹോം എലോൺ (1990), അതിന്റെ തുടർച്ചയായ ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക് (1992) എന്നീ ചിത്രങ്ങളിലൂടെ കൊളംബസ് പ്രശസ്തിയാർജ്ജിച്ചു. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ ആദ്യ രണ്ടു ചിത്രങ്ങളും അദ്ദേഹമാണ് സംവിധാനം ചെയ്തത്. [1]
അവലംബം
[തിരുത്തുക]- ↑ "III. Copyright Infringement". In the Matter of Certain Products with Gremlins Character Depictions: Investigation No. 337-TA-201 (in ഇംഗ്ലീഷ്). United States International Trade Commission. March 1986. p. 54. Archived from the original on March 16, 2023. Retrieved January 29, 2023.