ക്രിസ്റ്റ്യാൻ യുർഗെൻസെൻ തോംസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്രിസ്റ്റ്യൻ ജർഗെൻസെൻ തോംസെൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്രിസ്റ്റ്യൻ ജർഗെൻസെൻ തോംസെൻ
Christian Jürgensen Thomsen.jpg
J. V. Gertner, Christian Jürgensen Thomsen, 1849
ജനനം(1788-12-29)29 ഡിസംബർ 1788
മരണം21 മേയ് 1865(1865-05-21) (പ്രായം 76)
ദേശീയതDanish
അറിയപ്പെടുന്നത്Introducing the Three-age system
Scientific career
FieldsArcheology
Museum administration

ഡാനിഷ് പുരാവസ്തു ശാസ്ത്രജ്ഞനായിരുന്നു ക്രിസ്റ്റ്യൻ ജർഗെൻസെൻ തോംസെൻ. ഫാദർ ഒഫ് യൂറോപ്യൻ പ്രീഹിസ്റ്ററി എന്നാണ് തോംസെനെ വിശേഷിപ്പിക്കുന്നത്. 1788 ഡിസംബർ 29-ന് കോപ്പൻഹേഗനിൽ ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

ഡാനിഷ് നാഷണൽ മ്യൂസിയത്തിലെ ക്യുറേറ്ററായിട്ടാണ് ഇദ്ദേഹം ഔദ്യോഗികജീവിതമാരംഭിച്ചത്. 1816-ൽ മ്യൂസിയത്തിലെ പുരാവസ്തുക്കളെ തരംതിരിക്കുന്ന ജോലിക്ക് അധികാരികൾ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ ചരിത്രാതീതകാലത്തെ മൂന്നായി തോംസെൻ വിഭജിച്ചു.

ത്രീ-ഏയ്ജ് സിസ്റ്റം[തിരുത്തുക]

പുരാവസ്തുക്കളെ അവയുടെ നിർമ്മാണവസ്തുവിന്റെ അടിസ്ഥാനത്തിൽ (ശില, വെങ്കലം, ഇരുമ്പ്) തരം തിരിക്കുന്ന പദ്ധതി ആദ്യമായി ആവിഷ്കരിച്ച ഇദ്ദേഹം ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ചരിത്രാതീതകാലത്തെ വിഭജിച്ചത്. ഇത് ത്രീ-ഏയ്ജ് സിസ്റ്റം എന്ന പേരിൽ അറിയപ്പെട്ടു. പരിണാമത്തിന്റെ ആദ്യഘട്ടത്തിൽ മനുഷ്യൻ ശിലകൊണ്ടുള്ള ആയുധങ്ങളെ മാത്രം ആശ്രയിച്ച കാലഘട്ടത്തെ ശിലായുഗം എന്നും ശിലോപകരണങ്ങളോടൊപ്പം വെങ്കലവും ഉപയോഗിച്ച കാലഘട്ടത്തെ വെങ്കലയുഗം എന്നും ഇവയോടൊപ്പം ഇരുമ്പും ഉപയോഗിച്ച കാലഘട്ടത്തെ ഇരുമ്പുയുഗം എന്നും തോംസെൻ വിശേഷിപ്പിച്ചു. ചരിത്രാതീതകാലപഠനത്തിന് പുതിയ മാനം നൽകിയ ഈ സമ്പ്രദായത്തെ ലോകമാകമാനമുള്ള പുരാവസ്തു ശാസ്ത്രജ്ഞന്മാർ അംഗീകരിക്കുകയുണ്ടായി.

തോംസെൻ 1865 മേയ് 21-ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോംസെൻ, ക്രിസ്റ്റ്യൻ ജർഗെൻസെൻ (1788 - 1865) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.