ഉള്ളടക്കത്തിലേക്ക് പോവുക

ക്രിസ്റ്റ്യൻ ഗെർഹാർഡ് ലിയോപോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റ്യൻ ഗെർഹാർഡ് ലിയോപോൾഡ്
ക്രിസ്റ്റ്യൻ ഗെർഹാർഡ് ലിയോപോൾഡ്
ജനനം24 ഫെബ്രുവരി 1846
മരണം12 September 1911 (1911-09-13) (aged 65)
തൊഴിൽഗൈനക്കോളജിസ്റ്റ്
അറിയപ്പെടുന്നത്ലിയോപോൾഡ് മാനുവറുകൾ

ജർമ്മനിയിലെ സാക്സോണിയിലെ മീരാനിൽ ജനിച്ച ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റായിരുന്നു ക്രിസ്റ്റ്യൻ ഗെർഹാർഡ് ലിയോപോൾഡ് (ജീവിതകാലം: 24 ഫെബ്രുവരി 1846 - 12 സെപ്റ്റംബർ 1911).

1870-ൽ അദ്ദേഹം ലീപ്‌സിഗ് സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. അവിടെ അദ്ദേഹം കാൾ സീഗ്മണ്ട് ഫ്രാൻസ് ക്രെഡെയുടെ (1819-1892) കീഴിലാണ് പഠിച്ചത്; പിന്നീട് ക്രെഡെ അദ്ദേഹത്തിന്റെ ഭാര്യാപിതാവായിത്തീർന്നു. 1877 മുതൽ 1883 വരെ അദ്ദേഹം ലീപ്‌സിഗിലെ ഫ്രൗൻക്ലിനിക്കിൽ മിഡ്‌വൈഫറി പഠിപ്പിച്ചു. അതിനുശേഷം ഫ്രാൻസ് വോൺ വിങ്കലിന്റെ (1837-1911) പിൻഗാമിയായി ഡ്രെസ്‌ഡൻ റോയൽ ഗൈനക്കോളജിക്കൽ ഇൻഫർമറിയുടെ ഡയറക്ടറായി.

ഗർഭപാത്രത്തിനുള്ളിലെ ഗർഭസ്ഥ ശിശുവിന്റെ സ്ഥാനം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന നാല് ക്ലാസിക് മാനുവറുകളായ "ലിയോപോൾഡ് മാനുവറുകൾ" (ലിയോപോൾഡ്-ഹാൻഡ്ഗ്രിഫെ) എന്നതിന്റെ പേരിലാണ് ലിയോപോൾഡ് പ്രധാനമായും ഓർമ്മിക്കപ്പെടുന്നത്. 1894 മുതൽ അദ്ദേഹം അഡോൾഫ് ഗസ്സെറോവിനൊപ്പം (1836-1906) ആർക്കീവ് ഫ്യൂർ ഗൈനക്കോളജിയുടെ സഹ-എഡിറ്ററായിരുന്നു. കൂടാതെ, ഡോ. ക്രെഡെ, പോൾ സ്വീഫെൽ (1848-1927) എന്നിവരോടൊപ്പം അദ്ദേഹം മിഡ്‌വൈഫറിയെക്കുറിച്ചുള്ള പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.[1]

കുറിപ്പ് - ഏകദേശം ഇതേ കാലത്ത് ജനിച്ച മറ്റൊരു ജർമ്മൻ ഗൈനക്കോളജിസ്റ്റായ ലിയോപോൾഡ് ലാൻഡൗവിനെ ക്രിസ്റ്റ്യൻ ഗെർഹാർഡ് ലിയോപോൾഡുമായി തെറ്റിദ്ധരിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. ↑ Kästner, I; Kachlík D (May 2010). "German gynecologist and obstetrician Christian Gerhard Leopold (1846-1911)". Ceska Gynekol (in ചെക്ക്). 75 (3). Czech Republic: 218–21. ISSN 1210-7832. PMID 20731303.