ക്രിസ്റ്റീന ലെഗാർദെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രിസ്റ്റീന ലെഗാർദെ
Christine Lagarde


നിലവിൽ
പദവിയിൽ 
5 ജൂലൈ 2011
മുൻ‌ഗാമി ഡൊമനിക് സ്ട്രാസ്-കാന്
ജനനം (1956-01-01) 1 ജനുവരി 1956 (പ്രായം 64 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾParis West University Nanterre La Défense
Institute of Political Studies, Aix-en-Provence
രാഷ്ട്രീയ പാർട്ടിUnion for a Popular Movement

അന്താരാഷ്ട്ര നാണയ നിധിയുടെ അഥവാ ഐ.എം.എഫ്-ന്റെ ഇപ്പോഴത്തെ അധ്യക്ഷയാണ് ക്രിസ്റ്റീന ലെഗാർദെ (ഇംഗ്ലീഷ്: Christine Lagarde) (ജനനം: 1956 ജനുവരി 1). ഈ സംഘടനയുടെ പ്രഥമ വനിതാ മേധാവിയാണ് ക്രിസ്റ്റീന . ഫ്രഞ്ച് ധനകാര്യ മന്ത്രിയായിരുന്ന ഇവർ അതിനു മുൻപ് കൃഷിവകുപ്പ് മന്ത്രിയായും വാണിജ്യവകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മുൻ ഐ.എം.എഫ് മേധാവി ഡൊമനിക് സ്ട്രാസ്‌കാൻ ലൈംഗിക അപവാദക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് സ്ഥാനം രാജിവെച്ചതോടെയാണ് പുതിയ മേധാവിയെ തെരഞ്ഞെടുക്കേണ്ടതായി വന്നത്. അഗസ്റ്റിൻ കാസ്റ്റൻസിനെയെയാണ്‌ ക്രിസ്റ്റീന പരാജയപ്പെടുത്തിയത്‌. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഒപ്പം ഇന്ത്യയുടെയും പിന്തുണ ക്രിസ്റ്റീനക്കുണ്ടായിരുന്നു.[1]

ഫ്രാൻസിലെ ധനമന്ത്രി ആയി പ്രവർത്തിച്ചു വരികയായിരുന്നു അവർ. മെക്സിക്കോയുടെ കേന്ദ്ര ബാങ്കിന്റെ മേധാവി ആയ അഗസ്റ്റിൻ കാർസ്പെന്സിനെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയാണ് ലാഗാർദെ ഈ പദവിയിൽ എത്തിയത്. ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ആകുന്ന അഞ്ചാമത്തെ ഫ്രാൻസ് സ്വദേശി ആണ് ലഗാർദെ.

1956 ജനുവരി ഒന്നിന് പാരിസിൽ ജനിച്ച ലഗാർദെ ദീർഘ കാലം അമേരിക്കയിൽ അഭിഭാഷകയായിരുന്നു.1981 മുതൽ ഷിക്കാഗോയിലെ 'ബെക്കെർ ആൻഡ്‌ മക്കെൻസി ' എന്നാ നിയമ സേവന സ്ഥാപനത്തിൽ പ്രവർത്തിച്ചു വന്ന അവർ 1999-ൽ അതിന്റെ ആദ്യത്തെ വനിതാ മേധാവി ആയി.പിന്നീട് ഫ്രെഞ്ച് രാഷ്ട്രീയത്തിൽ ഇറങ്ങി.വലതു പക്ഷ കക്ഷി ആയ 'യുനിയൻ ഫോർ എ പോപ്പുലർ മൂവ്മെന്റിൽ' ആണ് അണിനിരന്നത്.2005-ൽ വാണിജ്യ-വ്യവസായ മന്ത്രി ആയി.2007-ൽ ധന വകുപ്പിലേക്ക് മാറിയപ്പോൾ രാജ്യത്തെ ആദ്യ വനിതാ ധന മന്ത്രി ആയി.യുറോപ്പിലെ ഏറ്റവും മികച്ച ധനമന്ത്രി ആയി 2009-ൽ 'ഫിനാൻഷ്യൽ ടൈംസ്‌' ലഗാർദെയെ തിരഞ്ഞെടുത്തു. അതെ വർഷം അമേരിക്കയിലെ ഫോർബ്സ് മാസിക ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ പതിനേഴാം സ്ഥാനം നൽകി.

അവലംബം[തിരുത്തുക]

  1. ക്രിസ്റ്റീന ഐ എം എഫിന്റെ ആദ്യ വനിതാ അധ്യക്ഷ, ദ സൺഡേ ഇൻഡ്യൻ, 29 ജൂൺ 2011
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റീന_ലെഗാർദെ&oldid=1713422" എന്ന താളിൽനിന്ന് ശേഖരിച്ചത്