ക്രിസ്റ്റിൻ ബോണെവി
ക്രിസ്റ്റിൻ ബോണെവി | |
---|---|
ജനനം | |
മരണം | 30 ഓഗസ്റ്റ് 1948 | (പ്രായം 75)
പൗരത്വം | Norway |
അറിയപ്പെടുന്നത് | First female professor in Norway First female member of the Norwegian Academy of Science and Letters Bonnevie-Ullrich Syndrome Studies on Papillary of Patterns Human Fingers |
പുരസ്കാരങ്ങൾ | King's Medal of Merit in gold 1920 Order of St. Olav, 1st class "Fridtjof Nansen's reward", 1935 Norwegian Academy of Science and Letters, 1911 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Cytology genetics embryology |
സ്ഥാപനങ്ങൾ | Royal Frederick University |
ഡോക്ടർ ബിരുദ ഉപദേശകൻ | Arnold Lang Theodor Boveri Johan Hjort |
ഡോക്ടറൽ വിദ്യാർത്ഥികൾ | Thor Heyerdahl |
സ്വാധീനങ്ങൾ | Theodor Boveri Arnold Lang |
ക്രിസ്റ്റിൻ എലിസബത്ത് ഹ്യൂച്ച് ബോണേവി (ജീവിതകാലം: 8 ഒക്ടോബർ 1872 - 30 ഓഗസ്റ്റ് 1948) ഒരു നോർവീജിയൻ ജീവശാസ്ത്രജ്ഞയും നോർവേയിലെ ആദ്യത്തെ വനിതാ പ്രൊഫസറുമായിരുന്നു. സൈറ്റോളജി, ജനിതകശാസ്ത്രം, ഭ്രൂണശാസ്ത്രം എന്നിവയായിരുന്നു അവരുടെ ഗവേഷണ മേഖലകൾ.
സ്വകാര്യ ജീവിതം
[തിരുത്തുക]ജേക്കബ് ഓൾ ബോണെവി (1838–1904), ആൻ ജോഹാൻ ഡെയ് (1839–1876) എന്നിവരുടെ ഏഴു മക്കളിൽ അഞ്ചാമനായിരുന്നു ബോണെവി. രണ്ടാമത്തെ ഭാര്യ സൂസൻ ബ്രൈനിൽ (1848-1927) ജേക്കബ് ഓൾ ബോണേവിക്ക് എട്ടാമത്തെയും ഒമ്പതാമത്തെയും മക്കളുണ്ടായിരുന്നു. അവരുടെ കുടുംബം 1886-ൽ ട്രോണ്ട്ജെമിൽ നിന്ന് ക്രിസ്റ്റ്യാനിയയിലേക്ക് മാറി. [1]
ബോണേവി ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല.[2] അവരുടെ സഹോദരി ഹോണോറിയ, ജേക്കബിന്റെയും ആന്റെയും മൂത്തമകൻ, നോർവീജിയൻ ഭൗതികശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ വിൽഹെം ബെർക്നെസിനെ വിവാഹം കഴിച്ചു.
കരിയർ
[തിരുത്തുക]1892-ൽ ബോണെവി പരീക്ഷാ ആർട്ടിയം നേടുകയും 1892-ൽ സുവോളജി പഠിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീട് പഠനം ബയോളജിയിലേക്ക് മാറി. 1906 ൽ "അണ്ടർസെഗൽസർ ഓവർ കിംസെല്ലെർ ഹോസ് എന്ററോക്സെനോസ് ഓസ്റ്റർഗ്രെനി" (എന്ററോക്സെനോസ് ഓസ്റ്റർഗ്രെനിയുടെ ബീജകോശങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ) ഡോക്ടറൽ പ്രബന്ധം പൂർത്തിയാക്കി. 1898 മുതൽ 1899 വരെ സൂറിച്ചിലെ അർനോൾഡ് ലാങിനു കീഴിലും 1900 മുതൽ 1901 വരെ തിയോഡോർ ബോവേരിയുടെ കീഴിലും 1906 മുതൽ 1907 വരെ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ എഡ്മണ്ട് ബീച്ചർ വിൽസന്റെ കീഴിലും അവൾ പഠനം നടത്തി. 1900 ൽ ജോഹാൻ ഹോർട്ടിന് ശേഷം സൂട്ടോമിക് ലബോറട്ടറിയുടെ നേതൃസ്ഥാനത്തെത്തി. 1912 മുതൽ 1937 വരെ റോയൽ ഫ്രെഡറിക് സർവകലാശാലയിൽ പ്രൊഫസറായിരുന്നു. 1916 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഹെറിറ്റൻസ് റിസർച്ച് സ്ഥാപിച്ചു.
1911 ൽ നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആന്റ് ലെറ്റേഴ്സിന്റെ ആദ്യ വനിതാ അംഗമായി. പിന്നീട്, നോർവീജിയൻ അസോസിയേഷൻ ഫോർ ഫീമെയ്ൽ അക്കാദമിക്സ് സ്ഥാപിക്കുകയും 1922 മുതൽ 1925 വരെ നയിക്കുകയും ചെയ്തു. 1916 ൽ പെൺകുട്ടികൾക്കായി ഒരു പഠന കേന്ദ്രവും 1923 ൽ ഒരു വിദ്യാർത്ഥികൾക്കുള്ള വീടും സ്ഥാപിച്ചു. 1927 മുതൽ 1937 വരെ സർവകലാശാലയുടെ പ്രക്ഷേപണ സമിതിയിൽ അംഗമായിരുന്നു ബോണെവി. അവരുടെ വിദ്യാർത്ഥികളിൽ തോർദാർ ക്വെൽപ്രഡ്, തോർ ഹെയർഡാൽ എന്നിവരും ഉൾപ്പെടുന്നു.
1909 മുതൽ 1918 വരെ ലിബറൽ ലെഫ്റ്റ് പാർട്ടിയുടെ സെൻട്രൽ ബോർഡ് അംഗമായിരുന്നു ബോണെവി. [3] 1908 മുതൽ 1919 വരെ ക്രിസ്റ്റ്യാനിയ സിറ്റി കൗൺസിൽ അംഗമായും 1915 ൽ നോർവേ പാർലമെന്റിന്റെ ഡെപ്യൂട്ടി പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു. ഗാംലെ അക്കർ നിയോജകമണ്ഡലത്തിൽ ഓട്ടോ ബഹർ ഹാൽവോർസന്റെ ഡെപ്യൂട്ടി ആയി 1916–1918 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചു. [4][5]
1920 ൽ ബോണേവിക്ക് കിംഗ്സ് മെഡൽ ഓഫ് മെറിറ്റ്, 1946 ൽ ഓർഡർ ഓഫ് സെന്റ് ഒലവ്, ഒന്നാം ക്ലാസ്, 1945 ൽ "ഫ്രിഡ്ജോഫ് നാൻസന്റെ റിവാർഡ്" എന്നിവ ലഭിച്ചു. ഓസ്ലോ സർവകലാശാലയിലെ ബ്ലൈൻഡെർണിലെ ബയോളജി കെട്ടിടത്തിന് ക്രിസ്റ്റീൻ ബോണവീസ് ഹൗസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. [4]
1922 നും 1933 നും ഇടയിൽ, ലീഗ് ഓഫ് നേഷൻസിന്റെ ബൗദ്ധിക സഹകരണ സമിതിയുടെ പ്രവർത്തനങ്ങളിൽ (ഹെൻറി ബെർഗ്‌സൺ, ആൽബർട്ട് ഐൻസ്റ്റൈൻ, മാരി ക്യൂറി എന്നിവരോടൊപ്പം) ബോണെവി സംഭാവന നൽകിയിരുന്നു. [6]
അവലംബം
[തിരുത്തുക]- ↑ "Jacob Aall Bonnevie". Erik Berntsen's genealogy sites. Retrieved 7 May 2017.
- ↑ Arne, Arnesen (1936). "Hamar-Krøniken". Norsk Geografisk Tidsskrift - Norwegian Journal of Geography. 6 (1): 476–477. doi:10.1080/00291953608551583. ISSN 0029-1951.
- ↑ Carstens, Svein (1987). Det Frisinnede Venstre 1909–1927 (in Norwegian). Trondheim: University of Trondheim.
{{cite book}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 Semb-Johansson, Arne. "Kristine Bonnevie". In Helle, Knut (ed.). Norsk biografisk leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 27 December 2011.
{{cite encyclopedia}}
: CS1 maint: unrecognized language (link) - ↑ ഫലകം:Stort15
- ↑ Grandjean, Martin (2018). Les réseaux de la coopération intellectuelle. La Société des Nations comme actrice des échanges scientifiques et culturels dans l'entre-deux-guerres [The Networks of Intellectual Cooperation. The League of Nations as an Actor of the Scientific and Cultural Exchanges in the Inter-War Period] (in ഫ്രഞ്ച്). Lausanne: Université de Lausanne.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "Kristine Elisabeth Heuch Bonnevie". Who Named it?. Retrieved 27 January 2017.
- Stamhuis, Ida H; Monsen, Arve (2007). "Kristine Bonnevie, Tine Tammes and Elisabeth Schiemann in early genetics: emerging chances for a university career for women". Journal of the History of Biology. 40 (3): 427–66. doi:10.1007/s10739-007-9132-x. PMID 18380054.