ക്രിസ്റ്റഫർ ലഥാം ഷോൾസ്
Christopher Latham Sholes | |
---|---|
![]() Christopher Latham Sholes. | |
ജനനം | Mooresburg, Montour County, Pennsylvania, United States | ഫെബ്രുവരി 14, 1819
മരണം | ഫെബ്രുവരി 17, 1890 | (പ്രായം 71)
അന്ത്യ വിശ്രമം | Forest Home Cemetery, Milwaukee, Wisconsin, U.S.A [1] |
ദേശീയത | American |
തൊഴിൽ | Printer, inventor, legislator |
അറിയപ്പെടുന്നത് | "The Father of the typewriter,"[1] inventor of the QWERTY keyboard |
ക്രിസ്റ്റഫർ ലഥാം ഷോൾസ്(February 14, 1819 – February 17, 1890) ആദ്യമായി ടൈപ്റൈറ്റർ കണ്ടുപിടിച്ച അമേരിക്കക്കാരനാണ്. അദ്ദേഹമാണ് ഇന്നും നാം ഉപയോഗിക്കുന്ന QWERTY കീബോഡ് കണ്ടുപിടിച്ചത്. സാമുവൽ ഡബ്ല്യു സൂളെ, കാർലോസ് ഗ്ലിഡ്ഡെൻ എന്നിവരുമായി ചേർന്ന് അമേരിക്കയിലെ ആദ്യത്തെ ടൈപ്പ് റൈറ്റർ സൃഷ്ടിക്കുകയും ചെയ്തു.[2][3][4] വിസ്കോൺസിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹം ഒരു ദിനപതം അച്ചടിച്ചു പ്രസിദ്ധീകരിച്ചിരുന്നു. സി. ലതാം ഷോൾസ്, ലതാം ഷോൾസ്, സി.എൽ. ഷോൾസ് എന്നൊക്കെ അറിയപ്പെട്ടിരുന്നു.
യൗവനവും രാഷ്ട്രീയജീവിതവും[തിരുത്തുക]
അമേരിക്കയിലെ പെൻസിൽവാനിയായിൽ ഡാന്വില്ലെ എന്ന സ്ഥലത്താണദ്ദേഹം ജനിച്ചത്. ഒരച്ചടിശാലയിൽ ജോലി പഠിക്കാനായി ചേർന്ന അദ്ദേഹം പഠനശേഷം, 1837ൽ വിസ്കോൺസിനിലേക്ക് പോയി. അവിടെ പത്രപ്രസാധകനും, ഡെമോക്രാറ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് വിസ്കോപ്പ്ൺസിൻ സ്റ്റേറ്റ്സെനറ്റിൽ 1848-1849 വരെ അംഗമായിരിന്നു. തുടർന്ന് 1852-1853 വരെ ഫ്രീ സോയലർ പാർട്ടിയെ പ്രതിനിധീകരിച്ചു. 1856–1857 വരെ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടിയിലുമായിരുന്നു. വിസ്ക്കോൺസിൻ സംസ്ഥാനത്ത് വധശിക്ഷ നിർത്തലാക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
ടൈപ്റൈറ്ററിന്റെ കണ്ടുപിടിത്തം[തിരുത്തുക]

1714ൽ തന്നെ ഹെൻറി മിൽ ടൈപ്റൈറ്ററുകൾ കണ്ടുപിടിച്ചിരിന്നു. 1800കളിൽ വിവിധ രൂപത്തിലുള്ള ടൈപ് റൈറ്ററുകൾ പല ആളുകൾ നിർമിച്ചു. എന്നാൽ, വാണിജ്യപരമായി വിജയിച്ച ആദ്യത്തെ ടൈപ് റൈറ്റർ ഷോൾസിന്റേതായിരുന്നു.
തന്റെ പത്രസ്ഥാപനത്തിലെ കമ്പോസിറ്റർമാർ സമരം ചെയ്ത സമയത്ത് ലിപിവിന്യാസത്തിനായി ഒരു യന്ത്രം നിർമ്മിക്കാൻ ശ്രമിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ടൈപ് റൈറ്ററിൽ നിന്നും വ്യത്യസ്തമായതും, പുസ്തകത്തിന്റെയും, ടിക്കറ്റുകളുടേയും, മറ്റും താളുകൾക്ക് നമ്പറുടാവുന്ന യന്ത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമലക്ഷ്യം. ഇതിനുവേണ്ടി അദ്ദേഹം മിൽ വൗകീയിലെ ക്ലെയ്ൻസ്റ്റ്യൂബേഴ്സ് മെഷീൻ ഷോപ്പിൽ പ്രിന്ററായ സാമുവൽ ഡബ്ല്യു. സോലേയോടൊപ്പം ജോലിയാരംഭിച്ച് 1866 നവംബർ 13 ന് നമ്പറിംഗ് മെഷീന് പേറ്റന്റെടുത്തു. [5]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Weller, Charles Edward (1918). The Early History of the Typewriter. Chase & Shepard, printers. പുറം. 75.
- ↑ Larson, Erik (10 February 2004). A Devil in the White City: Murder, Magic, and Madness at the Fair that Changed America. New York: Vintage Books, a Division of Random House, Inc. പുറം. 291 (Adobe epub book). ISBN 9781400076314.
- ↑ Hendrickson, Walter B. (1956). "The Three Lives of Frank H. Hall" (PDF). Journal of the Illinois State Historical Society. University of Illinois Press. 49 (3). മൂലതാളിൽ (PDF) നിന്നും 2010-08-06-ന് ആർക്കൈവ് ചെയ്തത്.
- ↑ Anonymous (24 April 2011). "Hall Braille Writer". American Printing House for the Blind, Inc. മൂലതാളിൽ നിന്നും 27 April 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 February 2012.
- ↑ Iles, George (1912), Leading American Inventors, New York: Henry Holt and Company
കുറിപ്പുകൾ[തിരുത്തുക]
- Darryl Rehr. "The First Typewriter". The QWERTY Connection. മൂലതാളിൽ നിന്നും 2013-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 11, 2005.
- Who invented the typewriter?
- Sholes and Glidden typewriter
- Empty citation (help)
- Empty citation (help)
- Empty citation (help)
- Empty citation (help)
- Empty citation (help)
- Empty citation (help)
- Empty citation (help)
- Empty citation (help)