ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം
Australia
Christmasisland.png
ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം is located in Java
ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം
ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം
Nearest town or cityFlying Fish Cove
സ്ഥാപിതം1980
വിസ്തീർണ്ണം85 km2 (32.8 sq mi)
Managing authoritiesDepartment of the Environment and Heritage
Websiteക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം

ഇന്തോനീഷ്യയുടെ തെക്കു-പടിഞ്ഞാറായി, ഇന്ത്യൻ മഹാസമുദ്രത്തിലായുള്ള ആസ്ത്രേലിയയുടെ അതിർത്തിപ്രദേശമായ ക്രിസ്തുമസ് ദ്വീപിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഉൾക്കൊള്ളുന്ന ദേശീയോദ്യാനമാണ് ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം. [1] സ്വന്തം പേരിൽ അറിയപ്പെടുന്ന റെഡ് ക്രാബ് ഉൾപ്പെടെയുള്ള അനേകം സ്പീഷീസുകളിൽപ്പെട്ട സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമാണ് ഈ ദേശീയോദ്യാനം. ഒരോവർഷവും മുട്ടയിടാനായി സമുദ്രത്തിലേക്കു കുടിയേറ്റത്തിനു പോകുന്ന 100 മില്ല്യൺ എണ്ണം റെഡ് ക്രാബുകളെയെങ്കിലും കാണാം. വംശനാശഭീഷണി നേരിടുന്ന അബോട്ട്സ് ബൂബിയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ക്രിസ്തുമസ് ഐലന്റ് ഫ്രിഗേറ്റ്പക്ഷിയും കൂടുകൂട്ടുന്ന ഏകസ്ഥലമാണിത്. ഇവയോടൊപ്പം തനതായ സ്പീഷീസുകളും മൂലം ഈ ദ്വീപ് ശാസ്ത്രസമൂഹത്തിൽ കാര്യമായ താത്പര്യമുണ്ടാക്കുന്നു. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Christmas Island National Park". Department of the Environment, Water, Heritage and the Arts. 8 ജൂലൈ 2008. മൂലതാളിൽ നിന്നും 22 June 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-31.
  2. Christmas Island National Park Management Plan. Environment Australia. 2002. ISBN 0-642-54828-9.