ക്രിയാറ്റിനിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രിയാറ്റിനിൻ
Creatinine-tautomerism-2D-skeletal.png
Creatinine-tautomerism-3D-balls.png
Names
Preferred IUPAC name
2-Amino-1-methyl-5H-imidazol-4-one[അവലംബം ആവശ്യമാണ്]
Systematic IUPAC name
2-Amino-1-methyl-1H-imidazol-4-ol[അവലംബം ആവശ്യമാണ്]
Other names
2-Amino-1-methylimidazol-4-ol[അവലംബം ആവശ്യമാണ്]
Identifiers
CAS number 60-27-5
PubChem 26009888
EC number 200-466-7
UN number 1789
KEGG D03600
MeSH Creatinine
ChEBI 16737
SMILES
 
InChI
 
Beilstein Reference 112061
ChemSpider ID 21640982
3DMet B00175
Properties
തന്മാത്രാ വാക്യം C4H7N3O
Molar mass 113.12 g mol−1
Appearance White crystals
സാന്ദ്രത 1.09 g cm−3
ദ്രവണാങ്കം 300 °C (572 °F; 573 K)
Solubility in water 1 part per 12[1]

90 mg/mL at 20° C[2]

log P -1.76
അമ്ലത്വം (pKa) 12.309
Basicity (pKb) 1.688
Isoelectric point 11.19
Thermochemistry
Std enthalpy of
formation
ΔfHo298
−240.81–239.05 kJ mol−1
Std enthalpy of
combustion
ΔcHo298
−2.33539–2.33367 MJ mol−1
Standard molar
entropy
So298
167.4 J K−1 mol−1
Specific heat capacity, C 138.1 J K−1 mol−1 (at 23.4 °C)
Hazards
EU classification {{{value}}}
R-phrases R34, R36/37/38, R20/21/22
S-phrases S26, S36/37/39, S45, S24/25, S36
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what ischeckY/☒N?)
Infobox references

നൈട്രജൻ അടങ്ങിയ ഒരു ഓർഗാനിക് ആസിഡ് ആണ് ക്രിയാറ്റിൻ .ഇതിന്റെ തന്മാത്രാവാക്യം C4H9N3O2 ആണ് . ഇത് വെർട്ടിബ്രേറ്റിസിൽ സ്വാഭാവികമായി കാണപ്പെടുന്നു.ശരീരത്തിനാവശ്യമായ ഊർജ്ജം എത്തിക്കുന്നത് ക്രിയാറ്റിനാണ് ; പ്രത്യേകിച്ചും മാംസപേശികളിൽ .മനുഷ്യശരീരത്തിൽ ക്രിയാറ്റിൻ

കിഡ്‌നിയിലും ലിവറിലുമുള്ള അമീനോ ആസിഡുകളിൽ നിന്നാണ് ക്രിയാറ്റിൻ ഉല്പാദിപ്പിക്കുന്നത് .മാംസപേശികളുടെ ഉപയോഗത്തിനായി രക്തത്തിലൂടെ ഇത് എത്തിച്ചേരുന്നു. ശരീരത്തിലുള്ള ആകെ ക്രിയാറ്റിന്റെ 95 ശതമാനവും മാംസപേശികളിലാണ് കാണപ്പെടുന്നത് .മനുഷ്യനിലും മൃഗങ്ങളിലും ആകെ സംഭരിച്ചിട്ടുള്ള ക്രിയാറ്റിന്റെ പകുതിഭാഗവും മാംസപേശികളിലാണ് കാണപ്പെടുന്നത് . വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരിൽ നോൺ വെജിറ്റേയൻ ഭക്ഷണം കഴിക്കുന്നവരേക്കാൾ ആകെ ക്രിയാറ്റിന്റെ അളവ് കുറവായാണ് കാണപ്പെടുന്നത് . പശുവിൻ പാലിൽ ക്രിയാറ്റിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ക്രിയാറ്റിനിൻ :
മാംസപേശികളിലെ ക്രിയാറ്റിൻ ഫോസ്‌ഫേറ്റ് വിഘടിച്ചാണ് ക്രിയാറ്റിനിൻ ഉണ്ടാകുന്നത് .

ഇത് മനുഷ്യശരീരത്തിൽ ഒരേ നിരക്കിലാണ് ( റേറ്റിൽ ) ഉല്പാദിപ്പിക്കപ്പെടുന്നത് .ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിനിൻ മാംസപേശികളുടെ മാസിനെ ആശ്രയിച്ചിരിക്കുന്നു. രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ കിഡ്‌നിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മാംസപേശികളിലെ മെറ്റബോളിസത്തിന്റെ ഫലമായാണ് ക്രിയാറ്റിനിൻ ഉണ്ടാകുന്നത് .

രക്തത്തിലെ ക്രിയാറ്റിനിനെ കിഡ്‌നിയാണ് നീക്കം ചെയ്യുന്നത് . ഇത്തരത്തിൽ കിഡ്‌നിക്ക് രക്തത്തിലെ ക്രിയാറ്റിനിനെ നീക്കംചെയ്യാനുള്ള കഴിവ് കുറഞ്ഞാൽ രക്തത്തിലെ ക്രിയാറ്റിനിൻ ലെവൽ ഉയരും . ഓരോദിവസവും 1 - 2 % വരെ മാംസപേശിയിലുള്ള ക്രിയാറ്റിൻ ക്രിയാറ്റിനിനായി പരിവർത്തനം ചെയ്യുന്നു. സ്കെലിറ്റൽ മസിലുകളുടെ മാസ് പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് . അതിനാൽ രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കാണപ്പെടുന്നു.

ക്രിയാറ്റിൻ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് കൂടുതൽ ക്രിയാറ്റിനിൻ രക്തത്തിലേക്ക് മാംസപേശികൾ പുറംതള്ളുന്നതിന് കാരണമാവുന്നു. ഡൈയൂറിറ്റിക്കുകൾ ( കൂടുതൽ മൂത്രം വിസർജ്ജിപ്പിക്കുന്നത് ) കഴിക്കുന്നതുവഴി കൂടുതൽ മൂത്രം പുറത്തേക്കുപോകുന്നു . ഇത് ഇത് രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ അല്പം കുറക്കുന്നതിന് കാരണമാക്കുന്നു. സാധാരണയായി ഓരോ ദിവസവും മാംസപേശികളുടെ മാസിന് വ്യത്യാ‍സമില്ലാത്തതിനാൽ ഉല്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിനിന്റെ അളവ് വ്യത്യാസപ്പെടുന്നില്ല . അതിനാൽ ഓരോ ദിവസവും രക്തത്തിലെ ക്രിയാറ്റിനിന്റെ ലവൽ മാറ്റമില്ലാതെ തുടരുന്നു. രക്തത്തിലെ ക്രിയാറ്റിനിൻ ലെവൽ സാധാരണയിൽ നിലനിർത്തുന്നത് കിഡ്‌നിയാണ് .

രക്തത്തിലെ ക്രിയാറ്റിനിൻ ലെവൽ ഉയർന്നാൽ അത് കിഡ്‌നിയുടെ പ്രവർത്തനത്തകരാറിനെ സൂചിപ്പിക്കുന്നു. കുടവയറന്മാർ സൂക്ഷിക്കുന്നത് നല്ലതാണ് ,കുടവയറിലെ കൊഴുപ്പ് ( ഫാറ്റ് ) കിഡ്‌നിയിലേക്കുള്ള രക്തപ്രവാഹത്തെ കുറക്കുന്നതു കാരണം അവർക്ക് കിഡ്‌നി തകരാറ് വരാനുള്ള സാദ്ധ്യത കൂടുതലാണ് . നോർമൽ ക്രിയാറ്റിൻ ലെവൽ : പുരുഷന്മാർ : 0.6 മുതൽ 1.2 mg / dL സ്ത്രീകൾ : 0.5 മുതൽ 1.1 mg / dL

ക്രിയാറ്റിനിൻ ലെവൽ 10 ൽ അധികമായാൽപ്പിന്നെ ഡയാലിസിസ് നടത്തേണ്ടി വരും.

മറ്റുപദങ്ങൾ : 1. ഡൈയൂറിറ്റിക് (Diuretic ) : ശരീരത്തിൽ മൂത്രത്തിന്റെ ഉല്പാദനം കൂട്ടുന്ന എന്തിനേയും ഡൈയൂറീറ്റിക് എന്നു പറയാം . 2.എഡിമ ( Edema): പാദങ്ങളിൽ നീരുകാണപ്പെടുന്നത് എഡിമക്ക് ഉദാഹരണമാണ് . ശരീരത്തിലെ കലകളിൽ ജലം കെട്ടിനിൽക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് . 3.മില്ലീഗ്രാം ( mg) : ഗ്രാമിന്റെ ആയിരത്തിലൊരു ഭാഗം 4.ഡെസി ലിറ്റർ (dL ) : ഒരു ലിറ്ററിന്റെ പത്തിലൊരു ഭാഗം

ക്രിയാറ്റിനിൽ അളവ് കൂടാനുള്ള കാരണങ്ങൾ[തിരുത്തുക]

1. സാധാരണയായി പ്രായമാകുമ്പോൾ ശരീരത്തിലെ അവയവങ്ങളുടെ ക്ഷമത കുറയുക പതിവാണല്ലോ . അത്തരത്തിലൊരു ക്ഷമത കുറവ് കിഡ്നിക്കും സംഭവിക്കുന്നു.

2. ചില പ്രത്യേക രോഗങ്ങൾ , മരുന്നുകളുടെ ഉപയോഗം , ഭക്ഷണത്തിലെ കൃത്രിമ പദാർത്ഥങ്ങൾ , ചൂടുകൂടിയ സാഹചര്യങ്ങൾ എന്നിവ കിഡ്‌നിയെ തകരാറിലാക്കും 3.ക്രിയാറ്റിനിന്റെ അളവ് അല്പ മാത്രയിൽ കൂടുമ്പോൾ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധവെച്ച് അനുയോജ്യമായ മെഡിക്കേഷനും ഡയറ്റും സ്വീകരിക്കേണ്ടതാണ് . 4. ഡൈയൂറിറ്റിക്കുകൾ ഉപയോഗിച്ച് രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ ചെറിയ തോതിൽ കുറക്കാമെങ്കിലും അത് കിഡ്നിയെ കൂടുതൽ പ്രവർത്തിപ്പിക്കുന്നതിനാൽ ( ജോലിഭാരം കൂട്ടുന്നതിനാൽ ) ഈ രീതി ആശാസ്യമല്ല .അതായത് തകരാറായ അവയവത്തിനെക്കൊണ്ട് കൂടുതൽ ജോലിചെയ്യിക്കുന്നത് പ്രസ്തുത അവയവത്തെ കൂടുതൽ തകരാറിലാക്കുകയാണ് ചെയ്യുക . അതിനാൽ ചായ , കാപ്പി മുതലായ ഡൈയൂറിറ്റിക്കുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. “ഞെരിഞ്ഞൽ ” ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്ന ചികിത്സാരീതി ചിലപ്പോൾ കിഡ്നിക്ക് കൂടുതൽ ഭാരം വരുത്തിവെക്കാം.

5. ക്രിയാറ്റിനിൻ ലെവൽ കൂടുക എന്നുവെച്ചാൽ കിഡ്‌നിക്ക് തകരാറ് സംഭവിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട് . അതിനാൽ കിഡ്‌നിക്ക് സുഖകരമായ ജോലി ചെയ്യുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടതാണ് . 6.വെജിറ്റേറിയൻ ഭക്ഷണരീതി ക്രിയാറ്റിനിന്റെ അളവ് കുറക്കുന്നതായി കണ്ടിട്ടുണ്ട് 7. കുടവയറുള്ളവർ , കുടവയറിലെ കൊഴുപ്പ് കുറക്കുന്നതിനുള്ള വ്യായാമക്രമങ്ങൾ എല്ലാ ദിവസവും ചെയ്യേണ്ടതാണ് .

8. പാദങ്ങളിലും കാലുകളിലുമുള്ള നീര് വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ് . അത് കിഡ്‌നി രോഗത്തിനുള്ള സൂചനയാണ് . 9.ചാരുകസേര തുടങ്ങിയ ഫർണീച്ചറുകളിലെ ദീർഘനേരമുള്ള ഇരുപ്പ് കിഡ്‌നിക്ക് ദോഷകരമാണ് . 10.അമിതമായ വെള്ളം കുടിക്കലും കുറച്ച് വെള്ളം കുടിക്കലും കിഡ്‌നിക്ക് ദോഷകരമാണ് .

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Merck എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Creatinine, anhydrous - CAS 60-27-5". Scbt.com.
"https://ml.wikipedia.org/w/index.php?title=ക്രിയാറ്റിനിൻ&oldid=3191521" എന്ന താളിൽനിന്ന് ശേഖരിച്ചത്