ക്രിപ്റ്റോസ്റ്റെജിയ
ക്രിപ്റ്റോസ്റ്റെജിയ | |
---|---|
Cryptostegia madagascariensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Cryptostegia |
Species | |
See text. |
അപോസൈനേസിയേ കുടുംബത്തിലെ ഒരു ജനുസാണ് ആഫ്രിക്കൻ, മഡഗാസ്കർ തദ്ദേശവാസിയായ ക്രിപ്റ്റോസ്റ്റെജിയ (Cryptostegia). തദ്ദേശീയമായി ഇത് റബ്ബർ വൈൻ എന്നും അറിയപ്പെടുന്നു. മറ്റ് പ്രദേശങ്ങളിലേക്ക് ഈ സസ്യം അധിനിവേശം നടത്താറുണ്ട്.[2]
വിവരണം
[തിരുത്തുക]ക്രിപ്റ്റോസ്റ്റെജിയയിൽ മൂന്ന് സ്പീഷീസുകളുണ്ട്. നേർത്തതും, അനേകം ശാഖകളോടുകൂടിയതും ഉറപ്പുള്ളതുമായ വള്ളിച്ചെടിയാണിത്. കാണ്ഡമോ ഇലയോ മുറിയുമ്പോൾ പാൽ ഒഴുകുന്നു. വളർത്തുമൃഗങ്ങൾക്ക് മാരക വിഷബാധയുണ്ടാക്കുന്നതാണ് ഈ ലാറ്റക്സ്. ഇതിലടങ്ങിയിരിക്കുന്ന കാർഡിയാക് ഗ്ലൈക്കോസൈഡ് ആണ് മൃഗങ്ങളിൽ മരണകാരണമാകുന്നത്.
ക്രിപ്റ്റോസ്റ്റെജിയ നിത്യഹരിത സസ്യമാണ്. ചെടി വളരെ പെട്ടെന്ന് വളർന്ന് 15 മീറ്റർ വരെ നീളമെത്തുന്നു. തിളക്കത്തോടുകൂടിയ മിനുസമുള്ള ഇലകൾക്ക് ഏകദേശം 6–10 cm നീളവും 3–5 cm വീതിയുമുണ്ട്. ആകർഷകമായതും ഫണലാകൃതിയുള്ളതുമായ പൂക്കൾ വെള്ള, പിങ്ക്, റോസ് നിറങ്ങളിൽ അഞ്ച് പൂവിതളുകളോടുകൂടിയതാണ്. 10–12 cm നീളവും 3–4 cm വീതിയുമുള്ള കടുപ്പമുള്ളതാണ് ഇവയുടെ കായ്കൾ. അനുകൂല സാഹചര്യത്തിൽ വിത്തുകൾ എളുപ്പത്തിൽ മുളച്ച് വളരുന്നു.
ചിത്രശാല
[തിരുത്തുക]സ്പീഷീസുകൾ
[തിരുത്തുക]- Cryptostegia grandiflora R.Br. – പർപ്പിൾ അലമന്ദ, റബ്ബർ വൈൻ എന്നീ പേരുകളലുമറിയപ്പെടുന്നു.
- Cryptostegia madagascariensis Bojer ex Decne.[3]
അവലംബം
[തിരുത്തുക]- ↑ "Genus: Cryptostegia R. Br". Germplasm Resources Information Network. United States Department of Agriculture. 2007-09-17. Retrieved 2010-11-26.
- ↑ Weeds of National Significance Department of the Environment and Heritage and the CRC for Australian Weed Management, 2003 ISBN 1 9209 3215 1
- ↑ "GRIN Species Records of Cryptostegia". Germplasm Resources Information Network. United States Department of Agriculture. Retrieved 2010-11-26.