Jump to content

ക്രിനോലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെന്മാർക്കിലെ രാജകുമാരി ഡഗ്മർ 1860- കളിൽ ഒരു ക്രിനോലൈൻ ധരിച്ചിരിക്കുന്നു.
Cage crinoline underskirt, 1860s, MoMu, Antwerp

ചുരുളാതെ നിവർന്നു നില്ക്കുന്ന ഘടനയോടുകൂടിയ വനിതകൾ ധരിക്കുന്ന ഒരു വസ്ത്രമായ പെറ്റിക്കോട്ടാണ് ക്രിനോലൈൻ. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതലേ വിവിധകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന വനിതകളുടെ പാവാടയായും ഇതറിയപ്പെട്ടിരുന്നു. ആദ്യം ക്രിനോലൈൻ കുതിരയുടെ മുടി ("crin"), പരുത്തി അല്ലെങ്കിൽ ലിനൻ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച തുണികൊണ്ടാണ് നിർമ്മിച്ചിരുന്നത്. വസ്ത്രധാരണ രീതിയിൽ ഇത് അടിവസ്ത്രമായും ഉപയോഗിക്കുന്നു.

1850-കളിൽ ക്രിനോലൈൻ എന്ന പദം കൂടുതലും പതിവായി ഉപയോഗിച്ചിരിക്കുന്ന ഫാഷനബിൾ സിൽഹൗട്ട് പിന്നീടത് ഹോഴ്സ്ഹെയർ പെറ്റിക്കോട്ടിന് വഴിതെളിയിച്ചു. 1850-കളുടെ മധ്യത്തിൽ അവയെ മാറ്റി പകരം ഹൂപ് സ്കർട്ട് ഉപയോഗിക്കാൻ തുടങ്ങി. രൂപത്തിലും ഉപയോഗത്തിലും 16, 17 നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഫർതിൻഗലും പതിനെട്ടാം നൂറ്റാണ്ടിലെ പന്നിയേറു മായി സാദൃശ്യം പുലർത്തിയിരുന്നു. ഈ വസ്ത്രങ്ങൾ പിന്നീട് കൂടുതൽ വിപുലീകരിക്കുകയും വ്യാപിക്കുകയും ചെയ്തു.

Inflatable crinoline. 1857 caricature by John Leech for Punch's Pocket Book
Comic photograph, c.1860
Two English crinolettes, 1872–75 (LACMA)
Sara Forbes Bonetta by Camille Silvy, 1862
A crinoline fire, c. 1860
Westwood's 'mini-crini', 1987
Square dancer, 2006

സ്റ്റീൽ-ഹോപ്പ്ഡ് കേജ് ക്രിനോലൈൻ 1856 ഏപ്രിലിൽ ആദ്യം പേറ്റന്റ് ചെയ്തത് പാരീസിലെ ആർ. സി.മില്ലെറ്റ് ആയിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം ബ്രിട്ടനിൽ അവരുടെ ഏജന്റുമാർ വലിയ പ്രചാരം നേടി കൊടുത്തു. സ്റ്റീൽ ചട്ടകൂട്ടിൽ ക്രിനോലൈൻസ് വലിയ അളവിൽ കൂടുതൽ നിർമ്മിച്ചു. പാശ്ചാത്യ നാടുകളിലുടനീളമുള്ള ഫാക്ടറികൾ വർഷത്തിൽ പതിനായിരക്കണക്കിന് ഉത്പാദിപ്പിക്കുന്നു. വെൽബോൺ, ചൂരൽ, ഗട്ടാ പെർച, സ്വാഭാവിക റബ്ബർ തുടങ്ങിയവ ഉൾപ്പെടെയുള്ള വസ്തുക്കൾ ഹൂപ്സിനായി ഉപയോഗിച്ചിരുന്നുവെങ്കിലും സ്റ്റീൽ വളരെ പ്രശസ്തമായിരുന്നു. ആറടി വരെ വിസ്താരത്തിൽ ക്രിനോലൈൻ ഉണ്ടായിരുന്നെങ്കിലും 1860-കളുടെ അവസാനം ക്രിനോലൈൻസിന്റെ വലിപ്പം കുറച്ച് തുടങ്ങിയിരുന്നു. 1870- കളുടെ തുടക്കത്തിൽ ക്രിനോലൈൻ മാറ്റി പകരം ചെറിയ ക്രിനോലെറ്റെ ഉപയോഗിച്ചിരുന്നു.

പദോത്പത്തി

[തിരുത്തുക]

ക്രിനോലൈൻ എന്ന പേര് ലാറ്റിൻ പദമായ ക്രിനിസ് ("മുടി") അല്ലെങ്കിൽ ഫ്രഞ്ച് പദം ക്രിൻ ("കുതിര മുടി") എന്നിവയുടെ സംയോജനമായാണ് കണക്കാക്കുന്നത്. ലാറ്റിൻ പദം ലിനം ( "ത്രെഡ്" അല്ലെങ്കിൽ "ഫ്ളക്സ്" ലിനൻ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.) യഥാർത്ഥ ടെക്സ്റ്റൈൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ച് വിവരിക്കുന്നു. [1][2][3][4]

1850-നു മുമ്പ്

[തിരുത്തുക]

ക്രിനോലൈൻ രൂപകല്പന ചെയ്ത പാവാടയുടെ ഫാഷൻ ആകൃതിയിലുള്ള ആദ്യത്തെ വസ്ത്രമല്ല ഇത്. പുരാതന മിനോവൻ നാഗരികതയുടെ പ്രതിമകളിൽ കാണുന്ന മണിയുടെ ആകൃതിയിലുള്ള പാവാടകൾ പലപ്പോഴും ക്രിനോലൈനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രത്യേകിച്ച് അവയുടെ രൂപം നിലനിർത്താൻ ഹൂപ്സ് ആവശ്യമായിരുന്നെന്ന ധാരണയിൽ ഇത് സ്ഥിരീകരിക്കാൻ യാതൊരു തെളിവുമില്ല എന്നുമാത്രമല്ല ഈ സിദ്ധാന്തം സാധാരണയായി പുറന്തള്ളുന്നു.[5][6][7]ക്രിനോലൈന്റെ പൂർവികർ സ്പാനിഷ് വെർദുഗദ എന്ന പേരിൽ അറിയപ്പെടുന്നു. പിന്നീട് ഇത് ഫർതിൻഗേൽ എന്ന് അറിയപ്പെട്ടിരുന്നു. 15-ാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ക്രിനോലൈൻ യൂറോപ്പിൽ വ്യാപകമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മുഴുവൻ സൈഡ്-ഹോപ്പ്സ്, പന്നിയേഴ്സ് എന്നിവ ധരിച്ചിരുന്നു [8][9]

ഹോഴ്സ്ഹെയർ ഫേബ്രിക് എന്നു വിളിക്കുന്ന ക്രിനോലൈൻ ആദ്യമായി 1829 -ൽ ശ്രദ്ധിക്കപ്പെട്ടു. വസ്ത്രധാരണത്തിനും ലൈനിംഗിനുമായി ഇത് വാഗ്ദാനം ചെയ്തിരുന്നു.[10] ആ വർഷം റുഡോൾഫ് ആക്കർമന്റെ റെപോസിറ്ററി ഓഫ് ഫാഷൻസിന്റെ പുതിയ ടെക്സ്റ്റൈൽ ലെനോയുടേതിൽ നിന്നും വ്യത്യസ്തമായിട്ടല്ല മറിച്ച് ശക്തവും സുസ്ഥിരവുമായ വിവരണം നൽകുന്നു. ഇത് വ്യത്യസ്ത വർണ്ണങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്. ചാരനിറമുള്ളതും, നരച്ചനിറവും കംബ്രികിന് കൂടുതൽ അനുകൂലമാണ്.[11]

1839 ആയപ്പോഴേക്കും കുതിരമുടികൊണ്ടുള്ള ക്രിനോലൈൻ കൊണ്ട് നിർമ്മിച്ച പെറ്റിക്കോട്ടുകൾ പ്രത്യക്ഷപ്പെട്ടു. അങ്ങനെ 'ക്രിനോലിൻ' എന്ന പേര് പൊതുവായി പെറ്റിക്കോട്ടുകൾക്ക് പിന്തുണ നൽകാൻ തുടങ്ങി.[12]1847 ആയപ്പോൾ, ക്രിനോലൈൻ തുണി സ്റ്റിഫ് ആയിട്ടുള്ള പാവാട ലൈനിംഗിനു ഉപയോഗിച്ചിരുന്നു. ഇംഗ്ലീഷ് വനിതകൾ പ്രത്യേക ക്രിനോലൈൻ തുണികൊണ്ടുള്ള പെറ്റിക്കോട്ടുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് സ്കോർട്ടുകളുടെ ഭാരം വർദ്ധിച്ചു തുടങ്ങി.[13] 1842- ൽ ലേഡി അയ്ലെസ്ബറി താഴോട്ടും തൂവലുകളോടുകൂടിയ കുതിരമുടികൊണ്ടുള്ള ക്രിനോലൈൻ ആണ് ധരിച്ചിരുന്നത്. [14] എന്നിരുന്നാലും, 1850 കളുടെ തുടക്കം വരെ ക്വിൽട്ടെഡ് പാവാടകൾ വളരെയധികം നിർമ്മിച്ചിരുന്നില്ല.1849-ൽ പെറ്റിക്കോട്ടുകൾ പരുത്തി തുണികൾ ഉപയോഗിച്ച് നിർമ്മിക്കാൻ തുടങ്ങി. 'ക്രിനോലൈൻ ' എന്ന പേരിൽ വിപണിയിലിറക്കുകയും ചെയ്തു. ഹോഴ്സ്ഹെയർ ടെക്സ്റ്റയിലിന് പകരമായിട്ടാണ് ഇത് രൂപകല്പനചെയ്തിരുന്നത്.[15] 1850-കൾ വരെ കൃത്രിമ ക്രിനോലൈൻ ഉയർന്നു വന്നിരുന്നില്ല.

ഗ്രന്ഥസൂചിക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Bradfield, Nancy (2005). Costume in detail: women's dress 1730–1930 (new ed.). Kent, England: Eric Dobby. ISBN 1-85882-038-3.
  • Levitt, Sarah (1986). Victorians unbuttoned: registered designs for clothing, their makers and wearers, 1839–1900. London: Allen & Unwin. ISBN 0-04-391013-0.
  • May, Brian; Pellerin, Denis (2016). Crinoline: Fashion's Most Magnificent Disaster. London: London Stereoscopic Company. ISBN 0957424620.

അവലംബം

[തിരുത്തുക]
  1. Yarwood, pp.125–127
  2. Martin & Koda, p.119
  3. Steele, Encyclopedia of clothing and fashion, p.317
  4. Flecker, p.146.
  5. Glotz, p.75
  6. Wace, p.30
  7. Cleland, Davies & Llewellyn-Jones, p.125
  8. Watt, p.78
  9. Gernsheim, p.44
  10. Cunnington, p.89
  11. Ackermann, Rudolph, ed. (1829). R. Ackermann's Repository of fashions. London: Ackermann. p. 78.
  12. Waugh, p.181
  13. Cunnington, p.145
  14. Cunnington & Cunnington, p.147
  15. Cunnington, pp.165–169

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിനോലൈൻ&oldid=4079939" എന്ന താളിൽനിന്ന് ശേഖരിച്ചത്