ക്യൂർവാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
CureVac N.V.
N.V.
Traded asNASDAQCVAC
വ്യവസായംBiotechnology
സ്ഥാപിതം2000
സ്ഥാപകൻsIngmar Hoerr,[1] Steve Pascolo, Florian von der Muelbe, Günther Jung and Hans-Georg Rammensee
ആസ്ഥാനംTübingen, Germany
പ്രധാന വ്യക്തി
Dr. Franz-Werner Haas (CEO)
Total equity
  • €1.40 billion (October 2017)
    (US$1.65 billion)
ജീവനക്കാരുടെ എണ്ണം
> 500[2]
വെബ്സൈറ്റ്www.curevac.com/en/
Headquarters of CureVac in Tübingen

മെസഞ്ചർ ആർ‌എൻ‌എ (എം‌ആർ‌എൻ‌എ) അടിസ്ഥാനമാക്കി രോഗചികിത്സകൾ വികസിപ്പിക്കുന്ന ഒരു ജർമ്മൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ക്യൂർവാക് എൻ‌വി. നിയമപരമായി നെതർലാൻഡ്‌സിൽ സ്ഥിതിചെയ്യുകയും ജർമ്മനിയിലെ ടൗബിംഗെൻ ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്ത കമ്പനി 2000 ൽ ഇംഗ്മാർ ഹോയർ (സിഇഒ), സ്റ്റീവ് പാസ്കോളോ (സി‌എസ്‌ഒ), ഫ്ലോറിയൻ വോൺ ഡെർ മൾബെ (സിഒഒ), ഗുന്തർ ജംഗ്, ഹാൻസ്-ജോർജ്ജ് റമ്മൻസി എന്നിവരാണ് സ്ഥാപിച്ചത്. CureVac ന് 2015 നവംബറിൽ ഏകദേശം 240 ജീവനക്കാരും[3] 2018 മെയ് മാസത്തിൽ 375 ജീവനക്കാരുമുണ്ടായിരുന്നു.[2]

ക്യാൻസറിനും അപൂർവ രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും ചികിത്സിക്കുന്നതിനായി വാക്സിനുകൾ വികസിപ്പിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. ബോഹറിംഗർ ഇംഗൽഹൈം, സനോഫി പാസ്ചർ, ജോൺസൺ & ജോൺസൺ, ജെൻമാബ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, എലി ലില്ലി ആൻഡ് കമ്പനി, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ, [4][5] കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ്, ഇന്റർനാഷണൽ എയ്ഡ്സ് വാക്സിൻ ഇനിഷ്യേറ്റീവ്, [6]കാബിനറ്റ് ഓഫ് ജർമ്മനി എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ കരാറുകളുമായി ക്യൂർവാക്ക് വിവിധ സഹകരണങ്ങളിൽ ഏർപ്പെട്ടു.[7]

2021 ജനുവരിയിൽ, ക്യൂർവാക് മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയറുമായി CVNCoV (സജീവ ഘടക സോറിസിമെറൻ) കോവിഡ്-19 വാക്‌സിനായി ഒരു ക്ലിനിക്കൽ ഡെവലപ്‌മെന്റ് സഹകരണം പ്രഖ്യാപിച്ചു. [8] 2020 ഡിസംബർ വരെ CVnCoV മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ 36,500 പേരിൽ നടത്തി.[9][10]

അവലംബം[തിരുത്തുക]

  1. "CureVac Announces New Management Structure" (Press release) (in ഇംഗ്ലീഷ്). Curevac.
  2. 2.0 2.1 "Company Information". Curevac.
  3. "Gates, Hopp back $110M megaround for CureVac's mRNA work".
  4. Carroll, John (18 October 2017). "Eli Lilly is making a $1.8B leap into the mRNA field, targeting next-gen cancer vaccines". endpts.com.
  5. Aripaka, Pushkala; Schuetze, Arno (19 July 2020). "GSK buys 10% of CureVac in vaccine tech deal". Reuters. Retrieved 21 July 2020.
  6. "CureVac Opens up an mRNA Hub in Moderna's Cambridge Backyard". 10 September 2015.
  7. "COVID-19 vaccine search: Germany buys stake in CureVac". Deutsche Welle. 15 June 2020. Retrieved 5 January 2021.
  8. Ludwig Burger (6 January 2021). "CureVac strikes COVID-19 vaccine alliance with Bayer". Reuters. Archived from the original on 2020-08-19. Retrieved 7 January 2021.
  9. "Multicenter Clinical Study Evaluating the Efficacy and Safety of Investigational SARS-CoV-2 mRNA Vaccine CVnCoV in Adults 18 Years of Age and Older". EU Clinical Trials Register. 19 November 2020. Retrieved 5 January 2021. Proposed INN: zorecimeran
  10. "A Study to Determine the Safety and Efficacy of SARS-CoV-2 mRNA Vaccine CVnCoV in Adults". ClinicalTrials.gov. 8 December 2020. NCT04652102. Retrieved 19 December 2020.

പുറംകണ്ണികൾ[തിരുത്തുക]

ബിസിനസ് സംബന്ധമായ വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=ക്യൂർവാക്&oldid=3630053" എന്ന താളിൽനിന്ന് ശേഖരിച്ചത്