ക്യൂവ ഡി ലാസ് മാനോസ്
![]() Hands, at the Cave of the Hands | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | അർജന്റീന ![]() |
Area | 600, 2,331 ഹെ (64,600,000, 250,900,000 sq ft) [2][3] |
മാനദണ്ഡം | iii[4] |
അവലംബം | 936 |
നിർദ്ദേശാങ്കം | 47°09′19″S 70°39′19″W / 47.15528°S 70.65528°W |
രേഖപ്പെടുത്തിയത് | 1999 (23rd വിഭാഗം) |
വെബ്സൈറ്റ് | www |
ക്യൂവ ഡി ലാസ് മാനോസ്, (കേവ് ഓഫ് ഹാൻഡ്സ്) അർജന്റീനയിലെ സാന്ത ക്രൂസ് പ്രവിശ്യയിൽ പെരിറ്റോ മോറെനോയിൽ നിന്ന് 163 കിലോമീറ്റർ (101 മൈൽ) തെക്കായി സ്ഥിതിചെയ്യുന്ന ഒരു ഗുഹ, അല്ലെങ്കിൽ ഗുഹകളുടെ ഒരു പരമ്പരയാണ്. ഇവിടെ ആലേഖനം ചെയ്തിരിക്കുന്നത് നിരവധി കൈപ്പത്തികളുടെ ചിത്രങ്ങളാണ് (ഈ പേരു ലഭിച്ചിരിക്കുന്നതിൻറെ കാരണവും മറ്റൊന്നല്ല). ഗുഹയിലുള്ള ഈ ചിത്രങ്ങളുടെ പഴക്കം 13,000 മുതൽ 9,000 വർഷം മുമ്പാണെന്നു കണക്കാക്കിയിരിക്കുന്നു.[6] നിരവധി ജനതതികൾ പല കാലങ്ങളിൽ ഈ ഗുഹകളിൽ അധിവസിച്ചിരുന്നതായി കരുതുന്നു. ആദ്യകാല ചിത്രങ്ങൾളുടെ പഴക്കം കാർബൺ ഡേറ്റിംഗ് പ്രകാരം ca. 9300 ബിപി (ഏകദേശം 7300 ബി.സി)യിലുള്ളതാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.[7] ഗുഹയുടെ ഭിത്തികളിൽ കൈകളുടെ ഛായാചിത്രങ്ങൾ പൂശുവാനുപയോഗിച്ച എല്ലുകൾ കൊണ്ടുള്ള കുഴലുകളുടെ അവശിഷ്ടങ്ങളിൽനിന്നാണ് ചിത്രങ്ങളുടെ കാലഗണന നടത്തിയത്. ഈ ഗുഹകളിൽ അവസാനമായി അധിവസിച്ചിരുന്ന ജനവർഗ്ഗം ഏകദേശം 700 എ.ഡി.യിൽ ടെഹ്യൂൾച്ചെ വംശക്കാരുടെ പൂർവ്വികരായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.[8] 1999-ൽ ഇത് യൂനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടു.
അവലംബം[തിരുത്തുക]
- ↑ Error: Unable to display the reference properly. See the documentation for details.

- ↑ "Cueva de las Manos, Río Pinturas." UNESCO World Heritage List. Retrieved 7 March 2012.
- ↑ "Cueva de las Manos, Río Pinturas." UNESCO World Heritage List. Retrieved 7 March 2012.
- ↑ "Cueva de las Manos, Río Pinturas." UNESCO World Heritage List. Retrieved 7 March 2012.
പുറംകണ്ണികൾ[തിരുത്തുക]

- Cueva de las Manos, cave 3D model (Skechfab)
- Cueva de las Manos, Perito Moreno, images (in Spanish)
- Cave of Hands, Perito Moreno, images
- http://www.artinsociety.com/art-and-survival-in-patagonia.html
- Many pictures from Cueva de los Manos Archived 2018-10-23 at the Wayback Machine.