ക്യൂരിയോസിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ക്യൂരിയോസിറ്റി
Top: Curiosity rover on Earth
Bottom: Its landing on Mars as imaged by the HiRISE camera aboard Mars Reconnaissance Orbiter.
സംഘടനNASA
പ്രധാന ഉപയോക്താക്കൾ
ഉപയോഗലക്ഷ്യംRover
വിക്ഷേപണ തീയതിനവംബർ 26, 2011 (2011-11-26) 15:02:00.211 UTC (10:02 EST)[4][5]
വിക്ഷേപണ വാഹനംAtlas V 541 (AV-028)
വിക്ഷേപണസ്ഥലംCape Canaveral LC-41[6]
പ്രവർത്തന കാലാവധി668 Martian sols (23 Earth months)
COSPAR ID2011-070A
HomepageMars Science Laboratory
പിണ്ഡം900 kg (2,000 lb)[7]
പവർRadioisotope Thermoelectric Generator (RTG)
Mars landing
DateAugust 6, 2012, 05:14:39 UTC SCET[8]
MSD 49269 05:50:16 AMT
നിർദ്ദേശാങ്കങ്ങൾAeolis Palus in Gale Crater, 4°35′31″S 137°26′25″E / 4.59194°S 137.44028°E / -4.59194; 137.44028

യു.എസിന്റെ റോബോട്ടിക് പേടകമാണ് ക്യൂരിയോസിറ്റി. ഇത് നാസ(NASA)യുടെ ചൊവ്വാ പര്യവേക്ഷണപേടകമാണ്. 1969 ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 2011 നവംബർ 26-നു ഫ്ലോറിഡയിലെ കേപ് കനവറിൽനിന്നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. 'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകൾ അതീവനിർണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഏഴു സംഭ്രമനിമിഷങ്ങൾ (സെവൻ മിനിറ്റ്‌സ് ഓഫ് ടെറർ) എന്നാണതിനെ നാസ വിശേഷിപ്പിച്ചിരുന്നത്[9]. 2012 ഓഗസ്റ്റ് 6-ന് ഇന്ത്യൻ സമയം 11.02-നാണ് പേടകം ചൊവ്വയുടെ പ്രതലത്തിൽ എത്തിച്ചേർന്നത്[10].

57 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് എട്ടരമാസം കൊണ്ടാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗേൽ ക്രേറ്റർ എന്ന ഗർത്തത്തിൽ എത്തിയത്. 20, 000 കിലോമീറ്റർ വേഗത്തിൽ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പതിച്ചുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ആകാശ ക്രെയിൻ [11]എന്ന സംവിധാനത്തിലൂടെയും സാധാരണയായി ഉപയോഗിക്കുന്ന പാരച്യൂട്ടുകളുടെയും സഹായത്താൽ വേഗത കുറച്ചുകൊണ്ടു വന്നു. ഈ പ്രവൃത്തി മൂലം സെക്കൻഡിൽ 60 സെന്റീമീറ്റർ എന്ന സുരക്ഷിതമായ വേഗത്തിൽ ക്യൂരിയോസിറ്റി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി.

രണ്ടുവർഷം പ്രവർത്തിക്കാനുതകുന്ന രീതിയിൽ ഏകദേശം 13,750 കോടി രൂപ (250 കോടി ഡോളർ) ചെലവഴിച്ചാണ് പേടകം നിർമ്മിച്ചത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്ലൂട്ടോണിയം ബാറ്ററിക്ക് ഏറ്റവും കുറഞ്ഞത് 14 വർഷം ഊർജ്ജം വിതരണം ചെയ്യാനുള്ള കഴിവുണ്ട്.

ഒരു ചൊവ്വാ വർഷമാണ് ക്യൂരിയോസിറ്റിയുടെ പ്രവർത്തന കാലാവധി ഒരു ചൊവ്വാ വർഷമാണ് (687 ഭൗമദിനങ്ങൾ). ചൊവ്വയിലിറങ്ങിയ ആദ്യദിനം '0' എന്നാണ് പേടകത്തിൽ രേഖപ്പെടുത്തുക. ഇറങ്ങിയ സ്ഥലത്തു നിന്നുള്ള വിവരങ്ങൾ ആദ്യദിനം മുതൽ ഭൂമിയിലേക്ക് അയക്കുമെങ്കിലും ക്യൂരിയോസിറ്റി ഒരു മാസത്തിനു ശേഷമാണ് ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചാരം ആരംഭിക്കുന്നത്. ആദ്യദിനം മുതൽ തന്നെ ഭൂമിയിൽ നിന്നുള്ള നിർദ്ദേശങ്ങളില്ലാതെ പേടകത്തിനു സ്വയം പ്രവർത്തിക്കാൻ സാധിക്കുമെങ്കിലും പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ച ശേഷമായിരിക്കും പ്രവർത്തനം ആരംഭിക്കുക. ക്യൂരിയോസിറ്റി ചലനം ആരംഭിക്കുന്നതോടെ നാസയിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് പ്രവർത്തിക്കുക. ക്യൂരിയോസിറ്റി 2012 സെപ്റ്റംബർ പകുതിയോടെ ചൊവ്വയിലെ മണ്ണിന്റെ സാംപിളുകൾ ശേഖരിക്കുമെന്നു കരുതുന്നു[12]. ഒക്ടോബറിലോ നവംബറിലോ പാറ തുരന്നുള്ള പരീക്ഷണങ്ങളും ആരംഭിക്കും. കുന്നുകളും മലയും നേരത്തെ തന്നെ കണ്ട് അവ ഒഴിവാക്കി സഞ്ചരിക്കാനുള്ള ശേഷി ക്യൂരിയോസിറ്റിക്കുണ്ട്. 65 സെന്റീമീറ്റർ ഉയരമുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്തും ഇതു സഞ്ചരിക്കും. പരമാവധി 200 മീറ്ററാണ് പേടകം ഒരു ദിവസം സഞ്ചരിക്കുക. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിൽ സൂര്യൻ വരുന്ന സമയം വാർത്താവിനിമയ ശൃംഖല തടസ്സപ്പെടുന്നതിനാൽ ആ സമയങ്ങളിൽ ക്യൂരിയോസിറ്റിക്കു പ്രവർത്തിക്കാനാവില്ല.

ക്യൂരിയോസിറ്റിയുടെ സവിശേഷതകൾ[തിരുത്തുക]

  • വിക്ഷേപിച്ചത് ഫ്ലോറിഡയിലെ കേപ്പ് കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന്.
  • വിക്ഷേപണത്തിന് ഉപയോഗിച്ചത് അറ്റ്‌ലസ് 5 റോക്കറ്റ്.
  • വിക്ഷേപണം കഴിഞ്ഞ് 44 മിനിറ്റ് ആയപ്പോൾ മാഴ്സ് സയൻസ് ലബോറട്ടറി ഉപഗ്രഹത്തിൽ നിന്നു വേർപെട്ടു.
  • 566 ദശലക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ച് എട്ടുമാസം കൊണ്ട് ചൊവ്വയിലിറങ്ങി.
  • ദൗത്യം: ചൊവ്വയുടെ ഉപരിതലത്തിലെ മണ്ണും പാറയും ശാസ്ത്രീയമായി വിശകലനം ചെയ്യുക.
  • പാറ തുരക്കാനുള്ള ഉപകരണങ്ങൾ സജ്ജം.
  • സ്റ്റീരിയോ കളർ വീക്ഷണത്തിന് ക്യാമറാ കണ്ണും കെം ക്യാം എന്ന ഉപകരണവും 17 ക്യാമറകളും.
  • ലേസർ ഉപകരണങ്ങൾ.
  • 2012 സെപ്തംബർ മുതൽ ചൊവ്വയുടെ ഉപരിതലത്തിലൂടെ ദിവസവും 200 മീറ്റർ സഞ്ചരിക്കും.
  • ചെലവ് 250 കോടി ഡോളർ.
  • ഭാരം ഒരു ടൺ.
  • ഒരു മാരുതി സ്വിഫ്റ്റ് കാറിന്റെ വലിപ്പം.
  • ഏഴു ചക്രങ്ങൾ.
  • നിലത്തുനിന്ന് 6.9 അടി ഉയരം.
  • ഏഴടിയുള്ള റോബോട്ടിക് കൈ.

ഇതുവരെ നടന്ന ചൊവ്വാ ദൗത്യങ്ങൾ[തിരുത്തുക]

പേടകം രാജ്യം വിക്ഷേപണ ദിവസം കുറിപ്പ്
മാർസ് 2 യു.എസ്.എസ്.ആർ. 1971 മെയ് 19 പരാജയപ്പെട്ടു
മാർസ് 3 യു.എസ്.എസ്.ആർ. 1971 മെയ് 28 പരാജയപ്പെട്ടു
മാർസ് 6 യു.എസ്.എസ്.ആർ. 1973 ആഗസ്ത് 5 പരാജയപ്പെട്ടു
മാർസ് 7 യു.എസ്.എസ്.ആർ. 1973 ആഗസ്ത് 9 പരാജയപ്പെട്ടു
വൈക്കിങ് 1 യു.എസ്. 1975 ആഗസ്ത് 20 വിജയിച്ചു
വൈക്കിങ് 2 യു.എസ്. 1975 സപ്തംബർ 9 വിജയിച്ചു
പ്രോബോസ് 1 യു.എസ്.എസ്.ആർ. 1988 ജൂലായ് 7 പരാജയപ്പെട്ടു
പ്രോബോസ് 2 യു.എസ്.എസ്.ആർ. 1988 ജൂലായ് 12 പരാജയപ്പെട്ടു
മാർസ് 96 റഷ്യ 1996 നവംബർ 16 പരാജയപ്പെട്ടു
മാർസ് പാത്‌ഫൈൻഡർ യു.എസ്. 1996 ഡിസംബർ 4 വിജയിച്ചു
മാർസ് പോളാർ ലാൻഡർ/ഡീപ് സ്‌പെയ്‌സ് 2 യു.എസ്. 1999 ജനവരി 3 പരാജയപ്പെട്ടു
ബീഗിൾ 2 യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസി 2003 ജൂൺ 2 പരാജയപ്പെട്ടു
സ്പിരിറ്റ് യു.എസ്. 2003 ജൂൺ 10 വിജയിച്ചു
ഓപ്പർച്യൂണിറ്റി യു.എസ്. 2003 ജൂലായ് 7 വിജയിച്ചു
ഫീനിക്‌സ് മാർസ് ലാൻഡർ യു.എസ്. 2007 ആഗസ്ത് 4 വിജയിച്ചു
പ്രോബോസ്ഗ്രണ്ട് റഷ്യ 2011 നവംബർ 8 പരാജയപ്പെട്ടു
ക്യൂരിയോസിറ്റി യു.എസ്. 2012 ആഗസ്റ്റ് 6 വിജയിച്ചു
മംഗൾയാൻ ഇന്ത്യ(ISRO) 2013 നവംബർ 5 വിജയിച്ചു

അവലംബം[തിരുത്തുക]

  1. "MDA designs and builds the spectrometer on the Curiosity Rover". Archived from the original on 2012-08-14. Retrieved 2012-08-07.
  2. "MDA designs and builds the robotic arm on the Curiosity Rover". Archived from the original on 2012-08-09. Retrieved 2012-08-07.
  3. "MDA designs and builds the Mars Hand-Lens Imager on the Curiosity Rover". Archived from the original on 2012-11-29. Retrieved 2012-08-07.
  4. "Curiosity: NASA's Next Mars Rover". NASA. August 6, 2012. Retrieved August 6, 2012.
  5. Beutel, Allard (November 19, 2011). "NASA's Mars Science Laboratory Launch Rescheduled for Nov. 26". NASA. Retrieved November 21, 2011.
  6. Martin, Paul K. (June 8, 2011). "NASA'S MANAGEMENT OF THE MARS SCIENCE LABORATORY PROJECT (IG-11-019)" (PDF). NASA Office of Inspector General. Archived from the original (PDF) on 2011-12-03. Retrieved August 6, 2012.
  7. "Rover Fast Facts". Archived from the original on 2012-09-01. Retrieved 2012-08-06.
  8. Manaster, Joanne (August 6, 2012). "Video: NASA Lands Car-Sized Rover Near Martian Mountain". ScientificAmerican.com. Retrieved August 6, 2012.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-08. Retrieved 2012-08-06.
  10. "ചൊവ്വയിൽനിന്ന് 'ക്യൂരിയോസിറ്റി' വിവരങ്ങൾ അയച്ചു തുടങ്ങി". Archived from the original on 2012-08-06. Retrieved 2012-08-07.
  11. "'ക്യൂരിയോസിറ്റി' ചൊവ്വയിൽ; ചിത്രമയച്ചു തുടങ്ങി, മാധ്യമം ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  12. "പരിഭ്രാന്തിയുടെ ഏഴു മിനിറ്റുകൾ, മനോരമ ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്യൂരിയോസിറ്റി&oldid=3980028" എന്ന താളിൽനിന്ന് ശേഖരിച്ചത്