ക്യൂബൻ റഷ്യൻ ബന്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്യൂബൻ-റഷ്യൻ ബന്ധങ്ങൾ എന്നതുകൊണ്ട് പ്രാഥമികമായി ഉദ്ദേശിയ്ക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും രാഷ്ട്രീയപരവും സാംസ്കാരികവുമായ വിനിമയങ്ങളെയാണ്.സോവിയറ്റ്യൂണിയന്റെ 1991 ലെ തകർച്ചയ്ക്കു ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ തുടർന്നുപോന്നു.സാമ്പത്തികരംഗത്ത് ക്യൂബയുടെ പ്രധാന വ്യാപാരപങ്കാളിയാണ് റഷ്യ[1].2008ൽ നടന്ന തെക്കൻ ഒസ്സേഷ്യൻ യുദ്ധത്തിൽ റഷ്യൻ നിലപാടിനെ ന്യായീകരിച്ച ക്യൂബ തങ്ങളുടെ മേലുള്ള ചില രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കുന്നതിനു റഷ്യൻ സഹായം അഭ്യർത്ഥിയ്ക്കുകയുമുണ്ടായി. 2014ൽ പുടിന്റെ സന്ദർശനവേളയിൽ മോസ്കോയ്ക്കുള്ള ക്യൂബയുടെ കടം എഴുതിത്തള്ളുന്നതിനുള്ള പ്രഖ്യാപനത്തിനുപുറമേ എണ്ണഖനനവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള സാധ്യതയും പരിഗണിയ്ക്കുമെന്ന ഉറപ്പും നൽകുകയുണ്ടായി.[2]

അവലംബം[തിരുത്തുക]

  1. http://globalriskinsights.com/2015/11/us-watches-as-cuba-and-russia-strengthen-economic-ties/
  2. Orsi, Peter (11 July 2014). "Putin kicks off Latin America tour with Cuba stop". Associated Press. The Big Story. Retrieved 22 July 2014.
"https://ml.wikipedia.org/w/index.php?title=ക്യൂബൻ_റഷ്യൻ_ബന്ധങ്ങൾ&oldid=2878471" എന്ന താളിൽനിന്ന് ശേഖരിച്ചത്