ക്യു അന്നാൻ (QAnon)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്കയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കപ്പെടുന്ന ഗൂഡാലോചന സിദ്ധാന്തം ആണ് ക്യു അന്നാൻ. സാത്താൻ സേവകരായ ഒരു കൂട്ടം ഗൂഢാലോചനാ സംഘം കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയും കുട്ടിക്കടത്തലിൽ വ്യാപൃതരായിരിക്കുകയും ചെയ്യുന്നുണ്ട് എന്ന് ക്യു അന്നാൻ പിന്തുടരുന്നവർ വിശ്വസിക്കുന്നു. ഈ സംഘത്തിന് എതിരായി പ്രവർത്തിക്കാൻ ആരോ ചുമതല പ്പെടുത്തിയതാണ് മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ എന്നും ഇവർ വിശ്വസിക്കുന്നു. അതു കൊണ്ട് ഈ ഗൂഡാലോചന സംഘം ട്രംപിന് എതിരാണെന്നും ഇവർ പ്രചരിപ്പിക്കുന്നു. ക്യു അന്നാൻ വിശ്വാസങ്ങൾക്ക് യാതൊരു തെളിവുകളും നിലവിലില്ല. അമേരിക്കയിലെ നിയമ സംവിധാനങ്ങൾ ക്യു അന്നാനെ ഒരു വിശ്വാസ രീതി/ വ്യാജ മതം (കൾട്ട്) ആയാണ് കാണുന്നത്.

ഈ സിദ്ധാന്തത്തിന്റെ വിശ്വാസികളുടെ അഭിപ്രായത്തില് അവരുടെ നേതാവായ ട്രംപ് കൊടുംകാറ്റ്/ ഇരച്ചു കയറൽ (ദി സ്റ്റോർമ് ) എന്ന പ്രായശ്ചിത്ത ദിനം ആസൂത്രണം ചെയ്യുകയാണ്. ആ ദിവസത്തിൽ ആയിരക്കണക്കിന് സാത്താൻ സേവകരെ ട്രംപ് അറസ്റ്റ് ചെയ്യും എന്ന് ഇവർ പ്രതീക്ഷിക്കുന്നു. ഇവരുടെ അഭിപ്രായത്തിൽ നിരവധി ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും, വ്യവസായികളും, ലിബറൽ മാധ്യമ പ്രവർത്തകരും, ഹോളിവുഡ് അഭിനേതാക്കളും സാത്താൻ സേവകരും കുട്ടികളോട് ലൈംഗിക ആസക്തി ഉള്ളവരും ആണ്. ഇവരെ തോല്പിക്കാൻ റഷ്യൻ സർക്കാരും ട്രംപനു പിന്തുണ നൽകുന്നുണ്ട് എന്നും ഇവർ കരുതുന്നു. അമേരികയിലെ രഹസ്യാന്വേഷണ ഏജെൻസികൾ, റഷ്യൻ രഹസ്യാന്വേഷണ സംഘത്തിനും, സർക്കാർ മധ്യമങ്ങള്ക്കും, ഈ ഗൂഡാലോചന സിദ്ധാന്തം ഉയർത്തികൊണ്ട് വരുന്നതിലെ പങ്ക് അന്വേഷിക്കുന്നുണ്ട്.

മുൻമ്പ് പലപ്പോഴും പലതരത്തിൽ ഉയർന്നു വന്നിരുന്നെങ്കിലും ക്യു അന്നാൻ ആദ്യമായി ആ പേരിൽ പ്രചാരത്തിൽ വന്നത് 2017 ഒക്ടോബറിൽ ആണ്. ക്യു എന്ന പേരിൽ അറിയപ്പെടുന്ന, ഗവൺമെന്റ് ലെ ഉന്നത സ്ഥാനത്ത് ഉള്ള ഒരു വ്യക്തി എന്നു സ്വയം വിശേഷിപ്പിക്കുന്ന ആളോ ആളുകളോ ഇതിനെ പറ്റി ഇന്റര്നെറ്റ് ഇൽ എഴുതി തുടങ്ങി. അതു പിന്നീട് മറ്റ് പലരും ഏറ്റെടുക്കുകയും വ്യാപക പ്രചാരം നേടുകയും ചെയ്തു. അമേരിക്കയിൽ ആണ് തുടങ്ങിയതെങ്കിലും 2020 ഓടെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഇത് പ്രചാരം നേടി. ജപ്പാനില് ഇവർ ജ അന്നാൻ എന്നും അറിയപ്പെടുന്നുണ്ട്.

2020 നവംബര് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രംപ് പരാചയപ്പെട്ടത്തോടെ ക്യു അന്നാൻ വലിയ തിരിച്ചടി നേരിട്ടു. അതോടെ ഏത് വിധേനയും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ അവര് ശ്രമിച്ചു. അതു അമേരിക്കൻ കോൺഗ്രസ്സ്ൽ 2021 ൽ ജനുവരി 5 നു നടന്ന കലാപത്തിൽ (Storming of the Capitol) ആണ് കലാശിച്ചത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളും, ഇന്റര്നെറ്റ് അധിഷ്ഠിത കമ്പനികളും ക്യു അന്നാൻ പിന്തുടർച്ചക്കാരെ അവരുടെ നെറ്റ്‌വർക്കിൽ നിന്നും പുറത്താക്കാൻ ആരംഭിച്ചു. നിരവധി ട്വിറ്റര് ഹാൻഡിലുകള് ബ്ലോക്ക് ചെയ്യപ്പെട്ടു. ട്രംപിന്റെ തന്നെ സാമൂഹിക മാധ്യമ അക്കൌണ്ട് കൾ നീക്കംചെയ്തു.

എന്നാല് ഇപ്പോൾ പുതിയതായി, പുതിയ പ്രസിഡൻറ് ബൈഡെൻ ആണ് ക്യു അന്നാന്റെ പുതിയ നേതാവെന്ന തരത്തിലും പ്രചാരം നടക്കുന്നുണ്ട്. ട്രംപ് പുറത്ത് പോവുന്നതിന് മുമ്പായി ഒവെൽ ഓഫീസില് എഴുതി വെച്ച കത്തിൽ ഇത്തരം കൈമാറ്റം ആണ് എഴുതിയിരിക്കുന്നത് എന്നാണ് അവര് പറയുന്നത്. സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് തുടർന്ന് വരുന്ന പ്രസിഡന്റിന് ഇത് പോലെ കത്ത് എഴുതി വെക്കുന്നത് അമേരികയിൽ പതിവാണ്. അതിലെ വിഷയം പൊതുവായി കുറെ കാലത്തിന് ശേഷം മാത്രമേ പുറത്ത് വിടാറുള്ളൂ

"https://ml.wikipedia.org/w/index.php?title=ക്യു_അന്നാൻ_(QAnon)&oldid=3523451" എന്ന താളിൽനിന്ന് ശേഖരിച്ചത്