ക്യാറ്റ് ക്യൂ വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2004 ൽ ഉത്തര വിയറ്റ്നാമിൽ കണ്ടെത്തിയ, ഓർത്തോബുന്യാ വൈറസ് ജനുസിലുൾപ്പെടുന്ന വൈറസാണ് ക്യാറ്റ് ക്യൂ വൈറസ് (സി.ക്യൂ.വി) . ഒറ്റ ഇഴ ആർ.എൻ.എ തൻമാത്ര ഉൾക്കൊള്ളുന്ന ഈ വൈറസ് ഇനം പെരിബുന്യാവിരിഡേ എന്ന കുടുംബത്തിൽ (ഫാമിലി) ഉൾപ്പെടുന്നു.[1] സസ്തനികളിൽ വൈറസിന്റെ പ്രാഥമിക ആതിഥേയജീവി പന്നികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിയറ്റ്നാമിനുശേഷം ചൈനയിൽ നിന്നും ക്യാറ്റ് ക്യൂ വൈറസിന്റെ സാന്നിധ്യം ചിലയിനം കൊതുകുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഓർത്തോബുന്യാ ജനുസിലുൾപ്പെടുന്നതും ആർത്രോപോഡ് വിഭാഗത്തിലുൾപ്പെടുന്ന ജീവികളിൽ (കൊതുകുകൾ പോലുള്ളവ) ജീവിക്കുന്നതുമായ വൈറസുകളാണിവ. ചൈനയിൽ നടത്തിയ ഗവേഷണങ്ങൾ കൊതുകുകളിലും പന്നികളിലും മനുഷ്യരിലുമായി വൈറസ് വ്യാപനം നടക്കുന്നു എന്ന് തെളിയിക്കുന്നു.[2]

ജീവിതചക്രം[തിരുത്തുക]

ചൈനയിലെ ഷിഹ്വാൻ പ്രവിശ്യയിൽ ക്യൂലക്സ് ട്രൈറ്റീനിയോറിങ്കസ് എന്ന കൊതുകിൽ നിന്നുമാണ് ക്യാറ്റ് ക്യൂ വൈറസിനെ ആദ്യമായി വേർതിരിച്ചെടുക്കുന്നത്. ഈയിനം കൊതുകുകൾ ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും ജാപ്പനീസ് എൻസെഫാലൈറ്റിസ് വൈറസിനെ വ്യാപിപ്പിക്കുന്നുണ്ട്. ഈ കൊതുകുകളിൽ ക്യാറ്റ് ക്യൂ വൈറസിന് പെരുകാനാകുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിൽ[തിരുത്തുക]

2018 ൽ ഇന്ത്യയിൽ ഐ.സി.എം.ആർ നടത്തിയ പഠനങ്ങളിൽ ഈഡിസ് ഈജിപ്റ്റി, ക്യൂലക്സ് ക്വിൻക്യൂഫാഷിയാറ്റസ്, ക്യൂലക്സ് ട്രൈറ്റീനിയോറിങ്കസ് എന്നീയിനം കൊതുകുകളിൽ ക്യാറ്റ് ക്യൂ വൈറസുകൾക്ക് പെരുകാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 1961 ൽ കാട്ടുമൈനകളിൽ (അക്രിഡോതെറസ് ഫസ്കസ്) കർണാടകത്തിലെ സാഗർ ജില്ലയിൽ കണ്ടെത്തിയ വൈറസ് 2016 ൽ ജീൻ ശ്രേണീപഠനത്തിലൂടെ ക്യാറ്റ് ക്യൂ വൈറസാണെന്ന് തിരിച്ചറിഞ്ഞു. തുടർപഠനങ്ങൾ ചിലരിൽ ഈ വൈറസിനെതിരായ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെട്ടിരിക്കുന്നതായി തെളിയിച്ചു.[3]


അവലംബം[തിരുത്തുക]

  1. "Table 1 ICTV-accepted taxonomy of the order Bunyavirales as of February 2019. Listed are all bunyaviruses that are classified into species". https://link.springer.com/. Retrieved 29/09/2020. {{cite web}}: Check date values in: |access-date= (help); External link in |publisher= (help)
  2. "Molecular Characterization and Seroprevalence in Pigs of SC0806, a Cat Que Virus Isolated from Mosquitoes in Sichuan Province, China". Molecular Characterization and Seroprevalence in Pigs of SC0806, a Cat Que Virus Isolated from Mosquitoes in Sichuan Province, China. https://www.ncbi.nlm.nih.gov. 2015 Jul 1. Retrieved 29/09/2020. {{cite web}}: Check date values in: |access-date= and |date= (help); External link in |publisher= (help)
  3. "Proactive preparedness for Cat Que virus: An Orthobunyavirus existing in India". Proactive preparedness for Cat Que virus: An Orthobunyavirus existing in India. http://www.ijmr.org.in. 21-Jul-2020. Retrieved 29/09/2020. {{cite web}}: Check date values in: |access-date= and |date= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ക്യാറ്റ്_ക്യൂ_വൈറസ്&oldid=3450190" എന്ന താളിൽനിന്ന് ശേഖരിച്ചത്