Jump to content

ക്യാമ്പ് ഡേവിഡ് കരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്യാമ്പ് ഡേവിഡ് കരാർ
Framework for Peace in the Middle East and Framework for the Conclusion of a Peace Treaty between Egypt and Israel

Celebrating the signing of the Camp David Accords: Menachem Begin, Jimmy Carter, Anwar Sadat
Type of treaty Bilateral treaty
Signed
Location
17 സെപ്റ്റംബർ 1978 (1978-09-17)[1]
Washington, D.C., United States
Signatories
Ratifiers
Language

1978 സെപ്റ്റംബർ 17 ന്[1] ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന അൻവർ സാദത്തും ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന മെനഹാം ബെഗിനും തമ്മിൽ മെരിലാൻഡിലെ അമേരിക്കൻ പ്രസിഡന്റിന്റെ വിശ്രമ സങ്കേതമായ ക്യാമ്പ് ഡേവിഡിൽവച്ച് പന്ത്രണ്ട് ദിവസത്തെ രഹസ്യ ചർച്ചകൾക്ക് ശേഷം ഒപ്പുവച്ച ഒരു ജോടി രാഷ്ട്രീയ കരാറുകളാണ് ക്യാമ്പ് ഡേവിഡ് കരാർ എന്നറിയപ്പെടുന്നത്.[2] രണ്ട് കരാറുകളുടേയും ചട്ടക്കൂടുകൾ വൈറ്റ് ഹൌസിൽ അക്കാലത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പുവയ്ക്കപ്പെട്ടത്. ഈ ചട്ടക്കൂടുകളിൽ രണ്ടാമത്തേത് (ഈജിപ്റ്റും ഇസ്രായേലും തമ്മിലുള്ള സമാധാന കരാറിന്റെ പരിസമാപ്‌തിയെക്കുറിക്കുന്ന ഒരു ചട്ടക്കൂട്) 1979 ലെ ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടിയിലേക്ക് നേരിട്ട് നയിക്കുന്ന ഒന്നായിരുന്നു. ഈ കരാറിന്റെ ഫലമായി 1978 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അൻവർ സാദത്തും മെനഹാം ബെഗിനും പങ്കിട്ടെടുത്തു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Quandt 1988, പുറം. 2.
  2. Camp David Accords – Israeli Ministry of Foreign Affairs Archived 3 September 2011 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ക്യാമ്പ്_ഡേവിഡ്_കരാർ&oldid=3498655" എന്ന താളിൽനിന്ന് ശേഖരിച്ചത്