കോ സമൂയി
കോ സമൂയി เกาะสมุย | |
---|---|
Island | |
Lipa Noi Beach | |
Coordinates: 9°30′N 100°00′E / 9.500°N 100.000°E | |
Country | Thailand |
Province | Surat Thani |
• ആകെ | 228.7 ച.കി.മീ.(88.3 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 635 മീ(2,083 അടി) |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) |
(2012) | |
• ആകെ | 62,500 |
• ജനസാന്ദ്രത | 270/ച.കി.മീ.(710/ച മൈ) |
സമയമേഖല | UTC+7 (ICT) |
Country code | +66 |
കോ സമൂയി, തായ്‍ലാൻറിലെ ക്രാ ഇസ്മസ്സിന്റെ കിഴക്കൻ തീരത്തുനിന്ന് അകലെ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. ഭൂമിശാസ്ത്രപരമായി ചുംഫോൺ ആർക്കിപെലാഗോയിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ്, സൂററ്റ് താനി പ്രവിശ്യയുടെ ഭാഗമാണ്. എന്നിരുന്നാലും 2012 ൽ കോ സമൂയിയ്ക്ക് മുനിസിപ്പാലിറ്റി പദവി നൽകുകയും ഇപ്പോൾ തദ്ദേശ സ്വയംഭരണ പ്രദേശമായി മാറുകയും ചെയ്തു. ഫൂകെട്ട്, കോ ചാങ്ങ് എന്നിവ കഴിഞ്ഞാൽ തായ്‍ലാൻറിലെ മൂന്നാമത്തെ വലിയ ദ്വീപാണ് കോ സമൂയി. ഈ ദ്വീപിൻറെ വിസ്തീർണ്ണം 228.7 ചതുരശ്ര കിലോമീറ്ററാണ്. 63,000 ജനസംഖ്യയുള്ള കോ സമൂയിയിൽ സന്ദർശകരുടെ എണ്ണത്തിലുള്ള വർദ്ധനവനുസരിച്ച് ഹോട്ടലുകളിൽ ഏകദേശം 73 ശതമാനം സന്ദർശകരെ ഉൾക്കൊളളിക്കുവാൻ സാധിക്കുന്നു.[1] സന്ദർശകരെ ആകർഷിക്കുന്ന ധാരാളം വിഭവങ്ങൾ, മണൽ ബീച്ചുകൾ, പവിഴപ്പുറ്റുകൾ, തെങ്ങുകൾ എന്നിവയും കൊണ്ട് സമ്പന്നമാണ് ഈ ദ്വീപ്.
ചരിത്രം
[തിരുത്തുക]15 നൂറ്റാണ്ടുകൾക്കു മുൻപാണ് ഈ ദ്വീപിൽ ആദ്യം കുടിയേറ്റമുണ്ടായത്. മലയൻ ഉപദ്വീപ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ നിന്നുള്ള മീൻപിടുത്തക്കാർ ഈ ദ്വീപിൽ താമസമുറപ്പിച്ചിരുന്നു.[2] 1687 ൽ ചൈനയുടെ ഭൂപടങ്ങളിൽ പുലോ കോർണാം എന്ന പേരിൽ ഈ ദ്വീപ് പ്രത്യക്ഷപ്പെട്ടിരുന്നു. സാമുയി എന്ന പേര് തന്നെ നിഗൂഢമാണെന്നുള്ളതാമണു സത്യം. ഒരുപക്ഷേ അത് തദ്ദേശീയ മരങ്ങളിലൊന്നായ 'മുയി" എന്ന പേരിൻറെ ഒരു വിപുലീകരണവുമാകാം. "സാമുയി" എന്ന പദം മലയൻ വാക്കായ "സാബോയ്" അല്ലെങ്കിൽ "സുരക്ഷിത സങ്കേതം" എന്നതിൽനിന്നും ഉരുത്തിരിഞ്ഞതായി മറ്റു ചിലർ വിശ്വസിക്കുന്നു, എന്നാൽ ഇതിനു വിശ്വസനീയമായ ഉറപ്പ് ഇല്ലെന്ന് കരുതപ്പെടുന്നു. ദ്വീപിന് തായ് ഭാഷയിൽ പറയുന്ന പദമാണ് "കോ" എന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ, തായ്‍ലാൻറിലെ പ്രധാന കരയുമായി വളരെ കുറഞ്ഞ ബന്ധമുള്ളതും ഒറ്റപ്പെട്ടതുമായ ഒരു സ്വയം പര്യാപ്തമായ സമൂഹമായിരുന്നു കോ സമൂയി. 1970 കളുടെ ആരംഭം വരെ ദ്വീപിൽ റോഡുകളില്ലായിരുന്നു. ദ്വീപിന്റെ ഒരു വശത്തുനിന്നും മറ്റൊരു വശത്തേയ്ക്ക് 15 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക്, ദ്വീപിനു മദ്ധ്യത്തിലൂടെയുളള കൊടുംകാടുകളടങ്ങിയ മലഞ്ചെരിവുകളിലൂടെ ഒരു ദിവസത്തെ മുഴുവൻ കാൽനടയായി സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. കോ സമൂയിയുടെ സമ്പദ്വ്യവസ്ഥ ഇപ്പോൾ പ്രാഥമികമായി ടൂറിസ്റ്റ് വ്യവസായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതുപോലെ തേങ്ങ, റബ്ബർ എന്നിവയുടെ കയറ്റുമതിയും സമ്പദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്നു. സാമ്പത്തിക രംഗത്തെ വളർച്ച, ദ്വീപിൻറെ സമൃദ്ധി മാത്രമല്ല, പരിസ്ഥിതിയ്ക്കും സംസ്കാരത്തിനും വലിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.[3]
ഭൂമിശാസ്ത്രം
[തിരുത്തുക]സൂററ്റ് താനി പട്ടണത്തിന് 35 കിലോമീറ്റർ വടക്കുകിഴക്കായി (9°N, 100°E) തായ്‍ലാൻറ് ഉൾക്കടലിലാണ് കോ സമൂയി സ്ഥിതിചെയ്യുന്നത്. ചുംഫോൺ ദ്വീപസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്വീപാണ് ഇത്. ദ്വീപിൻറെ വിശാലമായ ഭാഗത്തിന് 25 കിലോമീറ്റർ വീതി കണക്കാക്കപ്പെടുന്നു. ഇതിൻറെ വടക്ക് ഭാഗത്ത് കോ ഫംഗാൻ, കൊ താവോ, കോ നാങ് യുവാൻ തുടങ്ങിയ റിസോർട്ട് ദ്വീപുകളാണ്.
കാലാവസ്ഥ
[തിരുത്തുക]കോപ്പെൻ കാലാവസ്ഥാ വർഗ്ഗീകരണത്തിന് അനുസൃതമായ ഒരു ഉഷ്ണമേഖലാ സാവന്നാ കാലാവസ്ഥയാണ് കോ സമൂയിയിൽ അനുഭവപ്പെടാറുള്ളത്. വർഷം മുഴുവനും ചൂടും, ഈർപ്പവുമുള്ള കാലാവസ്ഥയാണിവിടെ.
ഫൂകെറ്റിന്റെയും തെക്കൻ തായ്‍ലാൻറിലെ മറ്റ് ഭൂരിഭാഗം പ്രദേശങ്ങളുടെയും കാര്യമെടുത്താൽ, കോ സമൂയിയിലെ കാലാവസ്ഥ താരതമ്യേന വരണ്ടതാണെന്നു കാണാം. (സമൂയിയിൽ പ്രതിവർഷം 1,960 മില്ലീമീറ്റർ മഴ ലഭിക്കുന്നു, ഫൂകെറ്റിൽ ഇത് പ്രതിവർഷം 2,220 മില്ലീമീറ്ററാണ് (87 ഇഞ്ച്), ഫൂകെറ്റിലെ നനഞ്ഞ കാലാവസ്ഥ 6 മുതൽ 8 മാസം വരെ തുടരുന്നു. എന്നാൽ കോ സമൂയിയിൽ ഇത് രണ്ട് മാസം വരെയും അക്കാലത്ത് 212 മില്ലീമീറ്റർ (8 ഇഞ്ച്) മഴയും ലഭിക്കുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏറ്റവുമധികം കനത്ത നീർവിഴ്ച്ച ലഭിക്കുന്നത്.[4] ശേഷിക്കുന്ന കാലങ്ങളിൽ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കനുസരിച്ചുള്ള ചെറിയ മഴ ലഭിക്കുന്നു. 20 മുതൽ 60 മിനിട്ട് വരെ ദൈർഘ്യമുള്ള മഴ സാധാരണമാണ്.
Ko Samui (1981–2010) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 33.4 (92.1) |
33.9 (93) |
35.4 (95.7) |
36.5 (97.7) |
36.3 (97.3) |
36.2 (97.2) |
36.0 (96.8) |
35.8 (96.4) |
35.4 (95.7) |
34.1 (93.4) |
34.0 (93.2) |
32.3 (90.1) |
36.5 (97.7) |
ശരാശരി കൂടിയ °C (°F) | 29.0 (84.2) |
29.4 (84.9) |
30.6 (87.1) |
32.0 (89.6) |
32.6 (90.7) |
32.5 (90.5) |
32.2 (90) |
32.1 (89.8) |
31.7 (89.1) |
30.5 (86.9) |
29.6 (85.3) |
29.2 (84.6) |
31.0 (87.8) |
പ്രതിദിന മാധ്യം °C (°F) | 26.8 (80.2) |
27.4 (81.3) |
28.2 (82.8) |
29.1 (84.4) |
28.9 (84) |
28.7 (83.7) |
28.3 (82.9) |
28.2 (82.8) |
27.9 (82.2) |
27.2 (81) |
26.8 (80.2) |
26.6 (79.9) |
27.8 (82) |
ശരാശരി താഴ്ന്ന °C (°F) | 24.2 (75.6) |
25.0 (77) |
25.6 (78.1) |
26.1 (79) |
25.7 (78.3) |
25.5 (77.9) |
25.1 (77.2) |
25.2 (77.4) |
24.8 (76.6) |
24.3 (75.7) |
24.1 (75.4) |
23.9 (75) |
25.0 (77) |
താഴ്ന്ന റെക്കോർഡ് °C (°F) | 18.6 (65.5) |
19.5 (67.1) |
21.0 (69.8) |
22.0 (71.6) |
22.1 (71.8) |
20.6 (69.1) |
19.9 (67.8) |
21.7 (71.1) |
19.4 (66.9) |
21.4 (70.5) |
20.3 (68.5) |
18.8 (65.8) |
18.6 (65.5) |
വർഷപാതം mm (inches) | 86.2 (3.394) |
54.4 (2.142) |
80.8 (3.181) |
83.1 (3.272) |
155.9 (6.138) |
124.1 (4.886) |
116.3 (4.579) |
110.9 (4.366) |
121.7 (4.791) |
309.8 (12.197) |
506.6 (19.945) |
210.3 (8.28) |
1,960.1 (77.169) |
ശരാ. മഴ ദിവസങ്ങൾ | 11.0 | 5.6 | 5.9 | 8.6 | 15.6 | 13.7 | 14.4 | 15.2 | 16.2 | 19.6 | 19.2 | 13.7 | 158.7 |
% ആർദ്രത | 83 | 82 | 82 | 81 | 80 | 78 | 78 | 78 | 80 | 85 | 85 | 82 | 81 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 198.4 | 214.7 | 238.7 | 201.0 | 192.2 | 150.0 | 155.0 | 151.9 | 144.0 | 145.7 | 174.0 | 176.7 | 2,142.3 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 6.4 | 7.6 | 7.7 | 6.7 | 6.2 | 5.0 | 5.0 | 4.9 | 4.8 | 4.7 | 5.8 | 5.7 | 5.9 |
Source #1: Thai Meteorological Department[5] | |||||||||||||
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun and humidity)[6] |
ചിത്രശാല
[തിരുത്തുക]-
നതോണിലെ പർവ്വതനിരകളുടെ വീക്ഷണം.
-
ലിപ നോയി ബീച്ച്.
-
ബോ ഫുട്ട് ബീച്ച്.
-
കോ സമൂയിയിലെ ഉദയം.
-
സമൂയി അന്താരാഷ്ട്ര വിമാനത്താവളം
-
ചാവെങ്ങിൻറെ അന്തരീക്ഷ വീക്ഷണം.
-
ബാങ്ങ് പോ ബീച്ചിൽനിന്നുള്ള ലായെം യൂയി മുനമ്പിൻറെ വീക്ഷണം.
-
ലമായിയ്ക്കും ചാവെങ്ങിനുമിടക്കുള്ള ചാവെങ്ങ് ബീച്ച്.
-
നമുയാങ്ങ് വെളളച്ചാട്ടം
-
വലിയ ബുദ്ധക്ഷേത്രം (വാറ്റ് ഫ്ര യായി)
-
വലിയ ബുദ്ധ ക്ഷേത്രത്തിലെ ബുദ്ധ പ്രതിമ (വാറ്റ് ഫ്ര യായി)
-
ലമായി ബീച്ച്.
-
പ്രധാന 4169 പാത.
-
ദ്വീപിൻറെ മദ്ധ്യഭാഗം.
അവലംബം
[തിരുത്തുക]- ↑ "Samui hotels cash in on tourism boom". Bangkok Post. 2014-04-03. Retrieved 12 Feb 2015.
- ↑ Joe Bindloss; Steven Martin; Wendy Taylor. Thailand's Islands and Beaches. Lonely Planet. p. 199. ISBN 1-74059-500-9.
- ↑ Levy, Adrian; Scott-Clark, Cathy (2006-04-08). "Danger in paradise". The Guardian. Retrieved 12 Feb 2015.
- ↑ "Weather in Thailand". Travelfish.org. Archived from the original on 2013-08-04. Retrieved 2013-11-15.
- ↑ "Climatological Data for the Period 1981–2010". Thai Meteorological Department. p. 23. Retrieved 7 August 2016.
- ↑ "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in Thai). Office of Water Management and Hydrology, Royal Irrigation Department. p. 108. Archived from the original (PDF) on 2016-12-01. Retrieved 7 August 2016.
{{cite web}}
: CS1 maint: unrecognized language (link)