കോൾഡ് കംഫർട്ട് ഫാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cold Comfort Farm
First edition
കർത്താവ്Stella Gibbons
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംComic novel
പ്രസാധകർLongman
പ്രസിദ്ധീകരിച്ച തിയതി
8 September 1932
മാധ്യമംPrint (hardback)
ഏടുകൾxii, 307 pp
ISBN0-14-144159-3 (current Penguin Classics edition)

ഇംഗ്ലീഷ് സാഹിത്യകാരിയായിരുന്ന സ്റ്റെല്ല ഗിബ്ബൺസ് രചിച്ച ഒരു ആക്ഷേപഹാസ്യ നോവലാണ് കോൾഡ് കംഫർട്ട് ഫാം. ഇത് പ്രസിദ്ധീകരിക്കപ്പെട്ടത് 1932-ലായിരുന്നു. അക്കാലത്ത് മെരി വെബ്ബ്നെപ്പോലെയുള്ള എഴുത്തുകാർ പിന്തുടർന്നിരുന്ന കാൽപനികച്ഛായാപരമായ ഗ്രാമീണജീവിതരീതികളെക്കുറിച്ചുള്ള സാഹിത്യസൃഷ്ടികളുടെ ഹാസ്യാനുകരണരീതിയിലുള്ള കൃതിയായിരുന്നു. 1928 ൽ സ്റ്റെല്ലാ ഗിബ്ബൺസ് “ഈവനിംഗ് സ്റ്റാൻഡാർഡിൽ” സേവനമനുഷ്ടിച്ചു വരവേയാണ് അവർ വെബ്ബറുടെ ആദ്യനോവലായ “ഗോൾഡൻ ആരോ” ഈ പ്രസിദ്ധീകരണത്തിൽ ഖണ്ഡശയായി പ്രസിദ്ധീകരിക്കുവാൻ തീരുമാനിക്കുന്നത്. ഗിബ്ബൺസിന് ഈ നോവലിൻറെ കഥാസന്ദർഭം ചുരുക്കിയെഴുതുന്നതിനുള്ള ജോലി ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള നോവലുകളിൽ സ്റ്റെല്ലാ ഗിവബ്ബൺസിൻറെ കോൾഡ് കംഫർട്ട് ഫാമിലൂടെ ആക്ഷേപഹാസ്യത്തിനു പാത്രങ്ങളായ മറ്റു  സാഹിത്യകാന്മാർ ഡി.എച്ച്. ലോറൻസ്, ഷെയ്‍ല-കയെ-സ്മിത്ത്, തോമസ് ഹാർഡി, മേരി ഇ. മാൻ, ബ്രോണ്ടെ സിസ്റ്റേർസ് എന്നിവരായിരുന്നു.

കോൾഡ് കംഫർട്ട് ഫാം എന്ന നോവലിന് 1933 ലെ ഫെമിന വീ ഹ്യൂറ്യൂസ് പ്രൈസ് ലഭിച്ചിരുന്നു. 2003 ൽ ഈ നോവൽ ബി.ബിസി.യുടെ “ദ ബിഗ് റീഡ്” സർവ്വേയുടെ പട്ടികയിൽ‌ 88 ആം സ്ഥാനം ലഭിച്ചിരുന്നു. ഏറ്റവും സ്വാധീനിച്ച 100 നോവലുകളുടെ പട്ടികയിൽ കോൾഡ് കംഫർട്ട് ഫാം ബിബിസി ന്യൂസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [1] 

അവലംബം[തിരുത്തുക]

  1. "100 'most inspiring' novels revealed by BBC Arts". BBC News. 2019-11-05. Retrieved 2019-11-10. The reveal kickstarts the BBC's year-long celebration of literature.
"https://ml.wikipedia.org/w/index.php?title=കോൾഡ്_കംഫർട്ട്_ഫാം&oldid=3701442" എന്ന താളിൽനിന്ന് ശേഖരിച്ചത്