കോർ എപ്പിസ്കോപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്ത്യോഖ്യൻ പാരമ്പര്യത്തിൽ വിവാഹിതരായ പുരോഹിതന്മാർക്ക് നൽകപ്പെടുന്ന സമുന്നതമായ പദവിയാണ് കോർ എപ്പിസ്കോപ്പ. മുൻകാലങ്ങളിൽ ഗ്രാമത്തിന്റെ തലവൻ എന്ന നിലയിൽ കോർ എപ്പിസ്കോപ്പാമാർ മെത്രാപ്പോലീത്താമാരുടെ കീഴിൽ ഭരണം നടത്തിയിരുന്നു. അവശ്യ സന്ദർഭങ്ങളിൽ ശെമ്മാശൻമാർക്കും കശ്ശീശന്മാർക്കും പട്ടം കൊടുക്കുവാൻ ഇവർക്ക് അധികാരമുള്ളതായി ഹൂദായകാനോനിൽ കാണുന്നു. എന്നാൽ ഇന്ന് ഇത് ഒരു ആലങ്കാരിക സ്ഥാനമാണ്.

സ്ഥാനചിഹ്നങ്ങളായി കാപ്പാക്ക് പുറമേ ചെറിയ ഒരു കാപ്പയും, കുരിശുമാല, മോതിരം, ഉയർന്ന തൊപ്പി, ചെറിയ അംശവടി, റുമാൽ ഇല്ലാത്ത സ്ലീബാ എന്നിവ ഉപയോഗിച്ചു കാണുന്നു.

ആരാധനാവേളകളിൽ മെത്രാപ്പോലീത്തായുടെ അസാന്നിധ്യത്തിൽ മുഖ്യ കാർമ്മികത്വം കോർ എപ്പിസ്കോപ്പയുടേതായിരിക്കും.

"https://ml.wikipedia.org/w/index.php?title=കോർ_എപ്പിസ്കോപ്പ&oldid=2533204" എന്ന താളിൽനിന്നു ശേഖരിച്ചത്